Local
-
കോട്ടയം മെഡിക്കൽ കോളജ് – ഗാന്ധി നഗർ റോഡിൽ ഗതാഗത നിയന്ത്രണം
കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം. മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി -അടിച്ചിറ വഴി വഴി എം.സി. റോഡിൽ പ്രവേശിക്കണം. മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനെല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Read More » -
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ അഞ്ചുതെങ്ങ് സ്വദേശിനിയായ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു
സ്കൂളിൽ നിന്നും വീട്ടിൽ എത്തിയ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. കുളത്തൂർ എസ്. എൻ നഗർ ആർ. ബി സദനത്തിൽ പരേതനായ ഷിജുവിന്റെ ഭാര്യ ആഷ്മി ഹരിദാസ് ആണ് മരിച്ചത്. ആഷ്മി ഹരിദാസ് അഞ്ചുതെങ്ങ് നമ്പിവട്ടത്ത് ഹരിദാസന്റെയും വാക്കൻ കുളംവീട്ടിൽ വസുമതിയുടെ മകളാണ്. കഴക്കൂട്ടം അൽ-ഉദുമാൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്നു. സ്കൂൾ വിട്ട് വൈകിട്ട് വീട്ടിലെത്തിയ ശേഷം അച്ഛന് ചായ തയ്യാറാക്കി നൽകിയിരുന്നു. എന്നിട്ട് മുറ്റമടിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കുറച്ചു നാളായി ബി.പിക്ക് ചികിത്സയിലായിരുന്നതായി വീട്ടുകാർ അറിയിച്ചു. സ്കൂളിൽ വച്ചും ഒരു തവണ ശരീരമാകെ കുഴഞ്ഞിരുന്നതായും സഹപ്രവർത്തകർ അറിയിച്ചു. ഏകമകൻ തിരുവനന്തപുരം ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്നു. ഭർത്താവ് ഏതാനും വർഷം മുൻപ് മരിച്ചിരുന്നു.
Read More » -
അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദ്ദനമേറ്റു, വധശ്രമത്തിന് കേസ്
കണ്ണൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദ്ദിച്ച കേസിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്. പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജന് മർദനമേറ്റ കേസിലാണ് അതേ നാട്ടുകാരും സഹോദരങ്ങളുമായ തുന്നൻ ശിവദാസൻ (52), തുന്നൻ ദിനേശൻ (4O) എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് ആയുധവുമായി മർദ്ദിച്ചു എന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കാൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പ് പ്രവർത്തകൻ കൂടിയാണ് രാജൻ.
Read More » -
ബസില്‍ തുപ്പി, വനിതാ കണ്ടക്ടറെ തെറി വിളിച്ചു; പോലീസിനെക്കണ്ട് ചതുപ്പിലേക്ക് ചാടി…
എടത്വ(ആലപ്പുഴ): കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ പോലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവില്‍ ചതുപ്പില്‍ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പോലീസും അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാള്‍ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കറുകച്ചാല്‍ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു സംഭവം. തിരുവല്ലയില്‍നിന്ന് കയറിയ യുവാക്കള്‍ ബസില്‍ തുപ്പിയടോയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതു തടയാന്‍ ശ്രമിച്ച വനിതാ കണ്ടക്ടറെ ഇവര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വാ ഡിപ്പോയിലെത്തിയപ്പോള്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ബസില്‍നിന്ന് പിടിച്ചിറക്കി. ഇേതാടെ ഇരുവരും ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെ ആരോ പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് പറഞ്ഞതോടെ ഇരുവരും ഡിപ്പോയില്‍ നിന്നും ഇറങ്ങി ഓടി. ഓട്ടത്തിനൊടുവില്‍ സെന്റ് അലോഷ്യസ് കോളജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. എന്നാല്‍, ഒരു മണിക്കൂറോളം…
Read More » -
ക്ഷീരകർഷകർക്ക് ലോട്ടറി, വീട്ടിൽ ചാണകമുള്ളവർ ഇനി ലക്ഷപ്രഭുക്കൾ
വയനാട്ടിലെ നൂൽപ്പുഴക്കാർക്ക് സന്തോഷിക്കാം. ചാണകക്കുഴി നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന മാലിന്യം ഇനി അവരുടെ സ്വൈരം കെടുത്തില്ല. ചാണകമാലിന്യത്തെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് വയനാട് നൂൽപ്പുഴ ഗ്രാമവാസികൾ. ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ചാണകം ഉണക്കിപ്പൊടിക്കുന്ന മെഷീൻ കടന്നുവന്നതാണ് നൂൽപ്പുഴക്കാർക്ക് പണം സമ്പാദിക്കാനുള്ള വഴിയൊരുക്കിയത്. ചാണകക്കുഴിയിൽ വെള്ളം വീണ് കുഴിനിറയുന്നതു മൂലം മാലിന്യം പുറത്തേക്ക് വമിക്കുന്നതിനാൽ പരിസരമലിനീകരണവും കുഴിയിൽ വെള്ളം നിറയുന്നതിനാൽ ചാണകം ഉണക്കിപ്പൊടിക്കാൻ കാലതാമസമെടുക്കുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാൽ ഇന്ന് കന്നുകാലികളുടെ മൂത്രവും വെള്ളവുമെല്ലാം കുഴിയിൽവീണ് കുഴി നിറയാൻ കാത്തിരിക്കുകയാണ് നൂൽപ്പുഴയിലെ ക്ഷീരകർഷകർ. വെള്ളവും മൂത്രവുംകൊണ്ട് ചാണകക്കുഴി കുഴമ്പ് രൂപത്തിലായങ്കിലേ ചാണകം മെഷീൻ ഉപയോഗിച്ച് ഉണക്കിപൊടിച്ച് ചാക്കുകളിലാക്കി ആവശ്യക്കാർക്ക് നൽകാൻ കഴിയൂ. നിമിഷനേരം കൊണ്ടാണ് കർഷകർക്ക് ചാണകം ഉണക്കി പൊടിച്ച് ചാക്കുകളിലാക്കി നൽകുന്നത്. ഒരു കിലോ മുതൽ 1500 കിലോ വരെ ഉണക്കിപൊടിച്ച് ചാക്കിലാക്കികൊടുക്കുന്നതിന് 3500 രൂപ. ഇത് മിനിമം ചാർജാണ്. അതിന്റെ മുകളിലേക്ക് വരുന്ന ഓരോ കിലേോയ്ക്കും രണ്ട് രൂപ…
Read More » -
‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഓട്ടോ സര്‍വീസ്
പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് സര്‍വീസുമായി ഓട്ടോ ഡ്രൈവര്‍. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കറാണ് ഇദ്ദേഹം ഓട്ടോയ്ക്ക് മുന്നില്‍ ഒട്ടിച്ചിരിക്കുന്നത്. നരബലിയെത്തുടര്‍ന്ന് ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. കാഴ്ച കാണാന്‍ എത്തുന്നവരെ വഴിതെറ്റാതെ കൊണ്ടുപോകാനാണ് താന്‍ ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ഓട്ടോ ഡ്രൈവര്‍ ഗിരീഷ് പറയുന്നത്. ഞായറാഴ്ച ഒരു ദിവസത്തെ ഓട്ടോ സര്‍വീസില്‍ നിന്ന് തനിക്ക് 1,200 രൂപയുടെ ഓട്ടം കിട്ടിയെന്നും ഗിരീഷ് പറഞ്ഞു. ”പല ജില്ലകളില്‍നിന്നും ഇലന്തൂരിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് ഒരുപാട് ആളുകള്‍ വന്ന് വഴി ചോദിച്ചു, അങ്ങനെയാണ് ഞാന്‍ ഈ പോസ്റ്റര്‍ വണ്ടിയില്‍ ഒട്ടിച്ചത്,” ഓട്ടോ ഡ്രൈവര്‍ ഗിരീഷ് പറഞ്ഞു. അതേസമയം, നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട് കനത്ത പൊലീസ് സുരക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകള്‍ ക്രോഡീകരിച്ച് വിലയിരുത്തിയ ശേഷം പ്രതികളെ വീണ്ടും ഇലന്തൂരില്‍ എത്തിച്ചാല്‍ മതിയെന്നാണ്…
Read More » -
വിധികര്‍ത്താക്കള്‍ നിറത്തിന്റെ പേരില്‍ വിവേചനം കാട്ടി; ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തില്‍ പ്രതിഷേധം
തിരുവനന്തപുരം: കേരള സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തില്‍ സംഘാടകര്‍ക്കെതിരേ വ്യാപക പ്രതിഷേധം. നിറത്തിന്റെ പേരില്‍ വിധികര്‍ത്താക്കള്‍ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പല വിഭാഗങ്ങളായാണ് ട്രാന്‍സ്ജന്‍ഡേര്‍സ് മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരങ്ങളുടെ ഫലം പുറത്തു വന്നതിന് ശേഷമാണ് ചിലര്‍ പ്രതിഷേധവുമായെത്തിയത്. നിറത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സമ്മാനം നഷ്ടമായെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. ഇതിന് തൊട്ടുപിന്നാലെ വിധികര്‍ത്താക്കള്‍ വേദി വിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. മന്ത്രി ആര്‍. ബിന്ദു, ആന്റണി രാജു എന്നിവരാണ് സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തത്.
Read More » -
കുരങ്ങുശല്യം കൊണ്ട് ‘പൊറുതിമുട്ടി’; പെട്രോളുമായി മരത്തില്‍ കയറി കര്‍ഷന്റെ ആത്മഹത്യാഭീഷണി
കണ്ണൂര്‍: കുരങ്ങുശല്യത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യാഭീഷണി മുഴക്കി. ഏലപീടിക സ്വദേശി സ്റ്റാന്‍ലിയാണ് പെട്രോളുമായി മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുരങ്ങുശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ഇലക്ട്രിക് വസ്തുക്കള്‍, ആഹാര സാധനങ്ങള്‍ ഉള്‍പ്പെടെ കുരങ്ങന്മാര്‍ നശിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രശ്ന പരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി സ്റ്റാന്‍ലി പറയുന്നു. അവര്‍ വീട്ടിലെത്തിയ ശേഷം നടത്തിയ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാന്‍ലി ആരോപിക്കുന്നു. കുരങ്ങുശല്യത്തിന് പരിഹാരം കാണുന്നതിന് പകരം അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്ന് കര്‍ഷകന്‍ പറയുന്നു വനംവകുപ്പ് ഉദ്യാഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സ്റ്റാന്‍ലി ഇന്ന് മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാതെ മരത്തില്‍ നിന്ന് താഴേ ഇറങ്ങില്ലെന്നാണ് അദ്ദേഹം പറയുന്നത്.
Read More » -
കോഴിക്കോട് ഗാന്ധി പ്രതിമ തകര്‍ത്തു; പിന്നില്‍ ഭൂമിയുടെ ഉടമസ്ഥ തര്‍ക്കം
കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കമാകാം പ്രതിമ തകര്‍ക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ ചേവായൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഗാന്ധി പീസ് ഫൌണ്ടേഷന്റെ കൈവശമുള്ള മോരിക്കര ഗാന്ധി സ്‌ക്വയറിലെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സെന്റിലുള്ള ഈ പ്രതിമയുമായി ബന്ധപ്പെട്ട ഉടമസ്ഥ തര്‍ക്കം നേരത്തെ വില്ലേജ് ഓഫീസറുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കിയിരുന്നു. ഇതിനു വഴങ്ങാത്ത സ്ഥല ഉടമകളില്‍ ഒരാളാണ് പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായി ഗാന്ധി പ്രതിമയുടെ തല മുറിച്ചു മാറ്റിയത്.
Read More » -
വാല്‍പാറയില്‍ വീണ്ടും കരടിയുടെ ആക്രമണം; തോട്ടം തൊഴിലാളി യുവതിക്ക് പരുക്കേറ്റു
കോയമ്പത്തൂര്‍: വാല്‍പാറയില്‍ വീണ്ടും കരടിയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്കേറ്റു. ഝാര്‍ഖണ്ഡ് സ്വദേശിയായ സബിത എന്ന യുവതിക്കാണ് പരുക്കേറ്റത്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ അഞ്ചരയ്ക്ക് വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ കരടി ആക്രമിച്ചത്. ഏതാനും മാസങ്ങളായി രാപകല്‍ വ്യത്യാസമില്ലാതെ വാല്‍പാറയിലും പരിസരത്തും കരടിയുടെ സാന്നിധ്യമുണ്ട്. ആക്രമണങ്ങളും പതിവാകുകയാണ്. ഒരു മാസം മുമ്പ് കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ തങ്കത്തിനെയാണ് സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഒന്‍പതു മണിയോടെയാണ് തങ്കത്തിന് നേരെ ആക്രമണമുണ്ടായത്. അപ്പര്‍ ഡിവിഷനിലെ വീട്ടില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടയിലായിരുന്നു കരടിയുടെ ആക്രമണം. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കരടി പ്രതിരോധിക്കാന്‍ ഇട കൊടുക്കാതെ ആക്രമിക്കുകയായിരുന്നു. തങ്കത്തിന്റെ കരച്ചില്‍ കേട്ടെത്തിയ മറ്റ് തൊഴിലാളികള്‍ കരടിയെ വിരട്ടി ഓടിക്കുകയായിരുന്നു. തുടര്‍ച്ചയാകുന്ന കരടിയുടെ ആക്രമണം നാട്ടുകാരെയും വിനോദ സഞ്ചാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കഴിഞ്ഞ് വീണ്ടും സജീവമായ വിനോദ സഞ്ചാര…
Read More »