LocalNEWS

കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു; വണ്ടി നിര്‍ത്താതെ ജീവനക്കാര്‍ ‘മാതൃക’യായി!

കൊല്ലം: കൊട്ടാരക്കരയില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് പരുക്കേറ്റത്. കൈയ്ക്കും തലയ്ക്കും കാലിനും പരുക്കേറ്റ വിദ്യാര്‍ഥിനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കള്‍ വൈകിട്ട് 4.45 ഓടേയാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട ബസ്, ഒരു വളവ് തിരിയുന്നതിനിടെ, ഡോര്‍ തുറന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. വിദ്യാര്‍ഥിനി തെറിച്ചുവീണ കാര്യം ബസിലെ ജീവനക്കാര്‍ അറിഞ്ഞില്ലെന്നും ബസ് നിര്‍ത്താതെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഈ സമയത്ത് ആ വഴി വന്ന ഒരു ഓട്ടോറിക്ഷ ബസിന് കുറുകെ നിര്‍ത്തിയാണ് കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ബസിലെ ജീവനക്കാര്‍ വിദ്യാര്‍ഥിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ബസിലെ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കരയില്‍ അടുത്തിടെ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ സമാനമായ രീതിയില്‍ മറ്റൊരു വിദ്യാര്‍ഥി ബസില്‍ നിന്ന് വീണിരുന്നു.

 

Back to top button
error: