Local

  • സ്വകാര്യബസിന്റെ അമിതവേഗം നാട്ടുകാര്‍ ചോദ്യംചെയ്തു, യാത്രക്കാരെ രാത്രി പെരുവഴിയിലിറക്കി ജീവനക്കാര്‍

    കോഴിക്കോട്: ഉള്ള്യേരിയില്‍ സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് യാത്രക്കാരെ ബസ് ജീവനക്കാര്‍ പെരുവഴിയിലിറക്കി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ താഴെ ഭാഗത്താണ് സംഭവം. കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടുന്ന ‘പുലരി’ ബസിനെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച അപകടകരമാംവിധം ഓടിച്ച ബസില്‍നിന്ന് പ്രദേശവാസികളായ ദമ്പതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ ബസ് തടഞ്ഞു. സംസാരത്തിനിടെ പ്രകോപിതരായ ബസ് ജീവനക്കാര്‍ പ്രശ്‌നമുണ്ടാക്കുകയുമായിരുന്നുവെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബസ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. നാട്ടുകാരും അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ബസില്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ ഏറെനേരം പെരുവഴിയിലായി. പിന്നാലെ വന്ന ബസുകളിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്. സംഭവം നടന്ന പുളിക്കൂല്‍ താഴെ ഭാഗത്ത് ഏതാനും മാസങ്ങള്‍ക്കിടെ മൂന്നു ബസ് അപകടങ്ങള്‍ ഉണ്ടാവുകയും രണ്ടുപേര്‍ മരിക്കുകയും…

    Read More »
  • പ്രവാസിയുടെ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു കാഞ്ഞങ്ങാടിനടുത്ത് ചന്തേരയിലാണ് സംഭവം

    പ്രവാസിയുടെ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 24കാരിയാണ് നാടുവിട്ടത്. രണ്ട് വര്‍ഷത്തിലധികമായി വിദേശത്ത് കഴിയുന്ന ഭര്‍ത്താവിനെ അറിയിക്കാതെ ഈ മാസം മൂന്നാം തീയതിയാണ് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് യുവതി സ്വന്തം വീട്ടില്‍ നിന്നും പോയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ യുവാവിനോടൊപ്പം യുവതി നാട് വീട്ടതാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഈര്‍ജിതമാക്കി.

    Read More »
  • പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കടയില്‍ കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് പൊലീസ്

    പട്ടാപ്പകല്‍ കടയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂരിലെ പരിയാരം കുളപ്പുറത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്റെ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തു. ഇതിനടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. കടയില്‍ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയില്‍ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയില്‍ പിടിച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടി ബഹളം വെച്ചതോടെയാണ് പിടി വിട്ട് സംഘം കാറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുട്ടി വിവരം പറയുകയായിരുന്നു. പരിയാരം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുത്ത്…

    Read More »
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും, ദയാബായി സമരത്തില്‍നിന്നു പിന്‍മാറണമെന്ന് മുഖ്യമന്ത്രി

    സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണേ് സര്‍ക്കാരിനുള്ളതെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഉറപ്പുകളില്‍ അവ്യക്തതയില്ലെന്നും ഉറപ്പുകള്‍ പാലിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാല് ആവശ്യങ്ങളാണ് ദയാബായി സമരത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. എയിംസുമായി ബന്ധപ്പെട്ട ആവശ്യമൊഴിച്ച്‌ മറ്റുള്ളതെല്ലാം നടപ്പിലാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. കാസര്‍കോഡ് ജില്ലയിലെ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളില്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക മുന്‍ഗണന ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പൂര്‍ണമായി സജ്ജമാകുമ്പോള്‍ അവിടെയും ഇപ്പോള്‍ മറ്റ് ആശുപത്രികളിലുള്ള സൗകര്യം ഒരുക്കും. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പകല്‍ പരിചരണ കേന്ദ്രത്തിന്റെ ആവശ്യത്തിലും പ്രത്യേക പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പകല്‍…

    Read More »
  • പാര്‍ട്ടി പ്രവര്‍ത്തകയുമായി ‘കൂട്ടുകൃഷി’, സി.പി.എം വൈക്കം ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം. സുജിന് നിര്‍ബന്ധിത അവധി

    മന്ത്രി പി.രാജീവ് നോക്കാനേല്‍പ്പിച്ച വീട്ടിൽ ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രാദേശിക നേതാവുമായി ‘കൂട്ടുകൃഷി’ നടത്തിയ ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി നല്‍കി സി.പി.എം. വൈക്കം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എം. സുജിനെതിരെയാണ് നടപടി. സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടപടി. സുജിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രാദേശിക നേതാവിന്റെ ഭര്‍ത്താവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ വച്ചത്. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല മന്ത്രി പി.രാജീവ് നോക്കാനേല്‍പ്പിച്ച വീട് സുജിന്‍ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി. പി. രാജീവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വൈക്കത്തെ വീട്. അവിടെ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുജിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. സഹായിയായി യുവതിയെയും കൂട്ടി. ‘കൂട്ടുകൃഷി’യെക്കുറിച്ച് പരാതികൾ വ്യാപകമായതിനെത്തുടര്‍ന്ന് സുജിനില്‍ നിന്ന് മന്ത്രി താക്കോല്‍ തിരിച്ചുവാങ്ങുകയും ചുമതല മറ്റൊരാളെ ഏല്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചത്.

    Read More »
  • താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം

    താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം. ശക്തമായ മഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്.  വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറേ സമയം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രദേശത്ത് കുടി വാഹനങ്ങള്‍ കടന്നു പോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആളപകടമോ വാഹനഹങ്ങള്‍ക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും  അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാലും മണ്ണിടിച്ചൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

    Read More »
  • വിദേശ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു

    ജങ്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാൻ വിദേശരാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപാസും നിർദിഷ്ട പാലക്കാട്-–- കോഴിക്കോട് ഗ്രീൻഫീൽഡ്‌ പാതയും കൂട്ടിമുട്ടുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് പണിയുന്നത്. പദ്ധതിയുടെ ടെൻഡർ ക്ഷണിച്ചു. ഒരു ദിശയിൽനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും പോവാൻ കഴിയുമെന്നതാണ് പ്രത്യേകത. മേൽപ്പാലങ്ങളിലൂടെയാണ്‌ വാഹനങ്ങൾ മറുപുറം കടക്കുക. ഇരിങ്ങല്ലൂരിൽ നാല്‌ ചെറിയ മേൽപ്പാലങ്ങളും ഒരു വലിയ മേൽപ്പാലവും വരും. കോഴിക്കോട് ബൈപാസിലാണ് വലിയ മേൽപ്പാലമുണ്ടാവുക. ബൈപാസിൽ ഇരിങ്ങല്ലൂരിനും അഴിഞ്ഞിലത്തിനുമിടയിലാണ് പുതിയ പാലക്കാട്–- -കോഴിക്കോട് ദേശീയപാത ചെന്നുമുട്ടുക. ഇതിന്റെ സർവേ നടപടി പൂർത്തിയായി. സ്ഥലമെടുപ്പ്‌ നടപടികൾ പുരോഗമിക്കുന്നു. ഇതിനുമുമ്പുതന്നെ ട്രമ്പറ്റ്‌ കവലയുടെ ഭാഗമായുള്ള ടെൻഡർ നടപടി കളും തുടങ്ങി.

    Read More »
  • മലപ്പുറത്ത് മഫ്തിയിലെത്തി വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദിച്ച് പോലീസുകാരന്‍

    മലപ്പുറം: കീഴ്‌ശേരിയില്‍ മഫ്തിയില്‍ പോലീസുകാരന്റെ അതിക്രമം. ബസ് സ്റ്റോപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. കലോത്സവത്തിനിടെ സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായിരുന്നു. തര്‍ക്കങ്ങളിലൊന്നും ഉള്‍പ്പെടാത്ത വിദ്യാര്‍ഥിക്കടക്കം മര്‍ദനമേറ്റു. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിന് സാരമായി പരുക്കേറ്റു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ അന്‍ഷിദിന്റെ കുടുംബത്തിനുമേല്‍ സമ്മര്‍ദമുള്ളതായും ആക്ഷേപമുണ്ട്. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക്് പോകാന്‍ ബസ് സ്‌റ്റോപ്പിലെത്തിയ തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് അന്‍ഷിദ് പറഞ്ഞു. രണ്ടു പേരാണ് അക്രമം നടത്തിയതെന്നും വിദ്യാര്‍ഥി പറഞ്ഞു. ആദ്യം തന്‍െ്‌റ കോളറില്‍ പിടിച്ച് മുഖത്തടിച്ചു. അടി കൊണ്ട് ചുണ്ടുപൊട്ടി. തനിക്ക് സംഘര്‍ഷവുമായി ബന്ധമില്ലെന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതെയായിരുന്നു മര്‍ദനമെന്നും അന്‍ഷിദ് വ്യക്തമാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചു വലിച്ച് ചുവരില്‍ ചേര്‍ത്തു നിര്‍ത്തി വയറ്റില്‍ മുട്ടുകാല്‍ കൊണ്ട് ഇടിക്കുകയും ലിംഗത്തില്‍ പിടിച്ചു തിരിക്കുകയും ചെയ്തതായും വിദ്യാര്‍ഥി പറഞ്ഞു.        

    Read More »
  • ശബരിമലയില്‍ ഡോളിയില്‍നിന്നു വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്; ഡോളി ചുമന്നവര്‍ മദ്യലഹരിയിലെന്ന് സംശയം

    പത്തനംതിട്ട: ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരുക്കേറ്റു. കര്‍ണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52) ആണ് പരുക്കേറ്റത്. സന്നിധാനത്തേയ്ക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാല്‍ വഴുതി വീണത്. മഞ്ജുളയെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡോളിയില്‍നിന്നു നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരുക്ക്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഡോളി ചുമന്ന നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും നാല് പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.  

    Read More »
  • കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു; വണ്ടി നിര്‍ത്താതെ ജീവനക്കാര്‍ ‘മാതൃക’യായി!

    കൊല്ലം: കൊട്ടാരക്കരയില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് പരുക്കേറ്റത്. കൈയ്ക്കും തലയ്ക്കും കാലിനും പരുക്കേറ്റ വിദ്യാര്‍ഥിനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കള്‍ വൈകിട്ട് 4.45 ഓടേയാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട ബസ്, ഒരു വളവ് തിരിയുന്നതിനിടെ, ഡോര്‍ തുറന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. വിദ്യാര്‍ഥിനി തെറിച്ചുവീണ കാര്യം ബസിലെ ജീവനക്കാര്‍ അറിഞ്ഞില്ലെന്നും ബസ് നിര്‍ത്താതെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഈ സമയത്ത് ആ വഴി വന്ന ഒരു ഓട്ടോറിക്ഷ ബസിന് കുറുകെ നിര്‍ത്തിയാണ് കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ബസിലെ ജീവനക്കാര്‍ വിദ്യാര്‍ഥിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ബസിലെ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കരയില്‍ അടുത്തിടെ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ സമാനമായ രീതിയില്‍ മറ്റൊരു വിദ്യാര്‍ഥി ബസില്‍ നിന്ന് വീണിരുന്നു.  

    Read More »
Back to top button
error: