LocalNEWS

മലപ്പുറത്ത് മഫ്തിയിലെത്തി വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദിച്ച് പോലീസുകാരന്‍

മലപ്പുറം: കീഴ്‌ശേരിയില്‍ മഫ്തിയില്‍ പോലീസുകാരന്റെ അതിക്രമം. ബസ് സ്റ്റോപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. കലോത്സവത്തിനിടെ സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായിരുന്നു.

തര്‍ക്കങ്ങളിലൊന്നും ഉള്‍പ്പെടാത്ത വിദ്യാര്‍ഥിക്കടക്കം മര്‍ദനമേറ്റു. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിന് സാരമായി പരുക്കേറ്റു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ അന്‍ഷിദിന്റെ കുടുംബത്തിനുമേല്‍ സമ്മര്‍ദമുള്ളതായും ആക്ഷേപമുണ്ട്.

സ്‌കൂളില്‍നിന്ന് വീട്ടിലേക്ക്് പോകാന്‍ ബസ് സ്‌റ്റോപ്പിലെത്തിയ തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് അന്‍ഷിദ് പറഞ്ഞു. രണ്ടു പേരാണ് അക്രമം നടത്തിയതെന്നും വിദ്യാര്‍ഥി പറഞ്ഞു. ആദ്യം തന്‍െ്‌റ കോളറില്‍ പിടിച്ച് മുഖത്തടിച്ചു. അടി കൊണ്ട് ചുണ്ടുപൊട്ടി. തനിക്ക് സംഘര്‍ഷവുമായി ബന്ധമില്ലെന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതെയായിരുന്നു മര്‍ദനമെന്നും അന്‍ഷിദ് വ്യക്തമാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചു വലിച്ച് ചുവരില്‍ ചേര്‍ത്തു നിര്‍ത്തി വയറ്റില്‍ മുട്ടുകാല്‍ കൊണ്ട് ഇടിക്കുകയും ലിംഗത്തില്‍ പിടിച്ചു തിരിക്കുകയും ചെയ്തതായും വിദ്യാര്‍ഥി പറഞ്ഞു.

 

 

 

 

Back to top button
error: