LocalNEWS

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം. ശക്തമായ മഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്.  വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറേ സമയം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രദേശത്ത് കുടി വാഹനങ്ങള്‍ കടന്നു പോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആളപകടമോ വാഹനഹങ്ങള്‍ക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും  അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാലും മണ്ണിടിച്ചൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: