Local
-
കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്നയാളെ മര്‍ദിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ കണക്ഷന്‍ കട്ടു ചെയ്യുമെന്ന് മന്ത്രി
തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വീട്ടിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ പോയ ജല അതോറിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കുടിശിക അടയ്ക്കാത്ത കണക്ഷനുകള്‍ വിച്ഛേദിക്കുക എന്നത് നിയമപരമായ നടപടി ക്രമവും സര്‍ക്കാരിന്റെ തീരുമാനവുമാണ്. ഇതു നടപ്പാക്കാനാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. ഇവരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുത്ത് കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരുടെ വാട്ടര്‍ കണക്ഷന്‍ കട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ അതോറിറ്റി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരുമല സെക്ഷനിലെ ഫിറ്ററായി ജോലിചെയ്യുന്ന പേയാട് സ്വദേശി വിവേക് ചന്ദ്രനാണ് മര്‍ദനമേറ്റത്. വലതുകാലിനു പൊട്ടലേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ കാഞ്ഞിരംപാറ കരിത്തോട് റിവര്‍വാല്യൂ ഗാര്‍ഡനില്‍ സുശീലയുടെ വീട്ടിലാണ് സംഭവം. മാര്‍ച്ച് മാസം വരെയാണ് വീട്ടുകാര്‍ കുടിവെള്ള തുക അടച്ചിട്ടുള്ളതെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.…
Read More » -
സ്വര്‍ണം മുക്കിയ തോര്‍ത്തുകള്‍, കടത്തലിന് പുതിയ തന്ത്രം; തൃശൂര്‍ സ്വദേശി പിടിയില്‍
കൊച്ചി: ദുബായില്‍ നിന്നും സ്വര്‍ണം മുക്കിയ തോര്‍ത്തുകളുമായെത്തിയ യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഈ മാസം 10 ന് ദുബായില്‍ നിന്നും സ്പൈസ് ജെറ്റില്‍ നെടുമ്പാശേരിയില്‍ എത്തിയ തൃശൂര്‍ സ്വദേശി ഫഹദ് (26) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം പായ്ക്ക് ചെയ്ത് കടത്താനായിരുന്നു ശ്രമം. പരിശോധനയില്‍ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സമാന രീതിയില്‍ കുടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സ്വര്‍ണത്തില്‍ മുക്കിയ അഞ്ചു തോര്‍ത്തുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ ശാസ്ത്രീയ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നതെന്നും…
Read More » -
കെ.എസ്.യു സ്ഥാനാര്‍ത്ഥി ജയിച്ചു; അധ്യാപകരെ പൂട്ടിയിട്ട് എസ്.എഫ്.ഐ, കണ്ണൂര്‍ എസ്.എന്‍ കോളജില്‍ സംഘര്‍ഷം
കണ്ണൂര്‍: എസ്.എന്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. എസ്.എഫ്.ഐ പത്രിക തള്ളിയതോടെ കെ.എസ.്യു ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടത്. മുഴുവന്‍ നാമനിര്‍ദ്ദേശ പത്രികകളും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞതായി റിട്ടേണിംഗ് ഓഫീസറുടെ ചുമതലയുള്ള അധ്യാപിക പറഞ്ഞു. റിട്ടേണിങ്ങ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കോളജ് ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചു.
Read More » -
ഇടുക്കി തങ്കമണിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ഇടുക്കി : തങ്കമണി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിർമ്മാണ ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തങ്കമണി കാറ്റാടിക്കവല പുരയിടത്തിൽ ജോസുകുട്ടി തോമസാണ് മരിച്ചത്. ക്ഷേത്രത്തിൽ പെയിന്റിംഗ് ജോലികൾ നടന്നു വരികയായിരുന്നു ഒരു വശത്ത് ജോസുകുട്ടിയും മറുഭാഗത്ത് മറ്റുള്ളവരും പണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. അപകടവിവരം കൂടെ ഉള്ളവർ പോലും അറിഞ്ഞത് വൈകിയാണ്. നിലത്ത് വീണ നിലയിൽ കണ്ട ജോസുകുട്ടിയെ ഉടൻ തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വൈകിട്ട് അഞ്ചര മണിയോട് കൂടിയാണ് അപകടം. തങ്കമണി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Read More » -
ഗോത്തുരുത്തിലെ മതിലുകളില്‍ പ്രദേശത്തെ വഴിയോട് സാദൃശ്യമുള്ള വരകള്‍; പോലീസ് പരിശോധന നടത്തി
കൊച്ചി: ഗോതുരുത്ത് ഗ്രാമവാസികള്‍ക്ക് ആശങ്കയായി മതിലുകളില്‍ കണ്ട വരകള്‍. പച്ചിലകൊണ്ടുള്ള വരകള്‍ സെന്റ് ആന്റണീസ് കപ്പേളയുടെ സമീപത്തുള്ള മതിലുകളിലും പള്ളിപ്പടി റേഷന്‍ കടയോട് ചേര്‍ന്നുള്ള വഴിയിലുമാണ് പ്രത്യക്ഷപ്പെട്ടത്. മതിലുകളിലൊന്നിലുള്ള വരകള്‍ക്ക് പ്രദേശത്തെ വഴിയോട് സാദൃശ്യമുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് വരകള്‍ കണ്ടത്. ആശങ്ക തോന്നിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍മാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരനല്ലാത്ത ഒരാള്‍ വരയ്ക്കുന്നതായി കണ്ടെന്നു പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു. മാനോവൈകല്യമുള്ള ആരെങ്കിലുമായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
Read More » -
ബിരിയാണി ‘എടങ്ങേറായി’; പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ
കാസര്‍ഗോഡ്: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വില്ലനയി ഭക്ഷ്യവിഷബാധ. നീലേശ്വരത്തെ സ്വകാര്യ കോളജ് 1994-95 പ്രീ ഡിഗ്രി ബാച്ചുകാടെ കുടുംബ കൂട്ടായ്മയില്‍ പങ്കെടുത്ത 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. കാലിക്കടവ്-തൃക്കരിപ്പൂര്‍ റോഡിലെ ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു സംഗമം. ഇവിടെനിന്ന് ബിരിയാണി കഴിച്ചവര്‍ക്ക് തൊട്ടടുത്തദിവസം മുതല്‍ ദേഹാസ്വാസ്ഥ്യം, പനി, ഛര്‍ദി, വയറുവേദന, വയറ് സ്തംഭനം എന്നിവ അനുഭവപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പരാതിയുമായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെയും ഹോട്ടല്‍ ഉടമയെയും സമീപിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്ന സംഘം ഹോട്ടല്‍ സന്ദര്‍ശിച്ച് പരിശോധനനടത്തി. ഹോട്ടലും പരിസരവും ശുചിയാക്കാനും രണ്ട് ദിവസം അടച്ചിടാനും നിര്‍ദേശം നല്‍കി. ഹോട്ടല്‍ പരിസരത്ത് ശുചിത്വക്കുറവ് കണ്ടെത്തി, 5000 രൂപ പിഴ ചുമത്തി. ഞായറാഴ്ച ഒട്ടേറേ പേര്‍ ഹോട്ടിലില്‍നിന്ന് ഭക്ഷണം കഴിക്കുകയും പാഴ്‌സല്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. പരാതിയുമായി ആരുമെത്തിയിരുന്നില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.
Read More » -
കാസർകോഡ് കനകപ്പള്ളിയിൽ ലോറി സ്കൂട്ടറും ഇടിച്ച് രണ്ട് മരണം
കാസർകോഡ് കനകപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ് (22) പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറും വെള്ളരിക്കുണ്ടിലേക്ക് പാർസലുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും രണ്ട് പേരും തെറിച്ചുവീഴുകയായിരുന്നു. ഇന്ന് (ബുധൻ) വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ രണ്ട് പേർക്കും ഗുരുതരമായ പരിക്കേറ്റു. പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്‌സ നൽകിയ ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More » -
കെ.എസ്.ആര്‍.ടി.സി ബസില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടികളും സ്വര്‍ണബിസ്‌കറ്റും
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. തൃശ്ശൂരില്‍നിന്നു കണ്ണൂരിലേക്ക് വന്ന ബസിലാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടത്. സ്വര്‍ണബിസ്‌കറ്റ്, അഞ്ച് സ്വര്‍ണക്കട്ടികള്‍ എന്നിവയായിരുന്നു പാക്കറ്റില്‍. കണ്ണൂരിലെ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ സ്വര്‍ണം ടൗണ്‍ പോലീസിന് കൈമാറി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടതാണ് ബസ്. കോട്ടയ്ക്കല്‍ വിട്ടപ്പോഴാണ് ആളില്ലാത്ത പൊതി ഒരു യാത്രക്കാരന്‍ കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചങ്കുവെട്ടിയില്‍ ഇറങ്ങിയ ആരോ മറന്നതായിരിക്കുമെന്ന് കരുതി. പൊതി തുറന്നപ്പോള്‍ സ്വര്‍ണം. വിവരം കെ.എസ്.ആര്‍.ടി.സി. അധികൃതരെ അറിയിച്ചു. ബസ് രാത്രി കണ്ണൂരില്‍ എത്തിയ ശേഷം ടൗണ്‍ പോലീസിനെയും അറിയിച്ചു. പൊതി തിങ്കളാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍ സൂക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ഭീമ ജൂവലറിയിലെത്തിച്ച് സ്വര്‍ണമാണെന്ന് ഉറപ്പിച്ചു. തൂക്കി തിട്ടപ്പെടുത്തി. പിന്നീട് ടൗണ്‍ പോലീസിന് കൈമാറി. സ്വര്‍ണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഒരുസംഘം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, സ്വര്‍ണം കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
Read More » -
മഞ്ചേരിയില്‍ അര്‍ധരാത്രി ചായകുടിക്കാനിറങ്ങിയ യുവതിയെ മകന്റെ മുന്നില്‍ വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി
മലപ്പുറം: പത്തുവയസുകാരനായ മകന്‍ നോക്കിനില്‍ക്കേ യുവതിയെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതായി പരാതി. മഞ്ചേരിയിലാണ് സംഭവം. കൂമംകുളം സ്വദേശിനി അമൃത എന്‍.ജോസാണ് പോലീസിനെതിരേ രംഗത്തെത്തിയത്. എന്നാല്‍, രാത്രി ടൗണില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ സഹിതമാണ് യുവതി പരാതിനല്‍കിയത്. രാത്രി ചായ കുടിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ പോലീസ് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍നിന്ന് പോലീസുകാര്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു. ഇവര്‍ക്കൊപ്പം പത്ത് വയസുകാരനായ കുട്ടിയുണ്ടെന്ന പരിഗണന പോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്. ടൗണില്‍ ലഹരി സംഘങ്ങളുടെ സാന്നിദ്ധ്യം സജീവമായ ഭാഗത്താണ് ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്നും വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയില്‍ എടുക്കേണ്ടിവന്നതെന്ന് മഞ്ചേരി പോലീസ് പറഞ്ഞു.…
Read More » -
ഹരിപ്പാട് വ്യാജ ഡ്രൈവിങ് ലൈസന്‍സ് പിടികൂടി
ആലപ്പുഴ: ഹരിപ്പാട് മോട്ടര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുത്തു. ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനില്‍ നിന്നാണ് ഇത് പിടികൂടിയത്. ഹോളോഗ്രാം ഉള്‍പ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസന്‍സ്. എട്ട് വര്‍ഷമായി ഇത് ഉപയോഗിച്ചു വരുന്നതായി ഇയാള്‍ എം.വി.ഡിയോട് പറഞ്ഞു. എം.വി.ഡിയില്‍ നിലവിലില്ലാത്ത ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസന്‍സ്. നെടുമങ്ങാട് ആര്‍.ടി.ഒയുടെ നമ്പറും ലൈസന്‍സ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആര്‍.ടി.ഒയുമാണ്.
Read More »