പ്രവാസിയുടെ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 24കാരിയാണ് നാടുവിട്ടത്. രണ്ട് വര്‍ഷത്തിലധികമായി വിദേശത്ത് കഴിയുന്ന ഭര്‍ത്താവിനെ അറിയിക്കാതെ ഈ മാസം മൂന്നാം തീയതിയാണ് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് യുവതി സ്വന്തം വീട്ടില്‍ നിന്നും പോയത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ യുവാവിനോടൊപ്പം യുവതി നാട് വീട്ടതാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഈര്‍ജിതമാക്കി.