കണ്ണൂരില്‍ വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും 15000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ പ്രതി ബന്ധു തന്നെയെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ പരാതിക്കാരിയായ പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് (37) ആണ് അറസ്റ്റിലായത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബിനു മോഹനന്റെ നേതൃത്വത്തില്‍ നടന്ന സ്‌പെഷ്യല്‍ സ്‌ക്വഡ് അന്വഷണത്തിനൊടുവിൽ പ്രതി സിദ്ധാര്‍ഥിനെ എറണാകുളത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച്ച പകൽ വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നത്. അന്വഷണം വഴി തിരിച്ച് വിടുന്നതിന് വേണ്ടി പ്രതി വീടിന്റെ ഗ്രില്‍സ് കുത്തിതുറന്ന് ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച് അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ പാലക്കാട്, കോട്ടയം ജില്ലകളില്‍ മോഷണ കേസുകൾ നിലവിലുണ്ട്. 2 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.