LocalNEWS

പുന്നത്തുറ മണിമലക്കാവ് ദേവീക്ഷേത്രത്തിൽ കളഭാഭിഷേകവും കളമെഴുത്തും സർപ്പംപാട്ടും

ഏറ്റുമാനൂർ: പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവവും കളമെഴുത്തും സർപ്പംപാട്ടും ഡിസംബർ 25, 26 തീയതികളിൽ നടക്കും. 25 -ന് രാവിലെ 5.30 ന് നടതുറക്കൽ, 6.30 – ന് ഗണപതിഹോമം 8 മണിക്ക് വിശേഷാൽ പൂജകൾ. 10 ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായാണൻ നമ്പൂതിരിയുടെയും മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം തുടർന്ന് പ്രസാദഊട്ട്.

26 -ന് രാവിലെ 5.30 ന് നടതുറക്കൽ, 6.30 ന് ഗണപതിഹോമം, 8 മണിക്ക് വിശേഷാൽ പൂജകൾ. 10.30 ന് ഭസ്മക്കളം, 1.00 ന് മഹാപ്രസാദ ഊട്ട്, വൈകുന്നേരം 6 മണിക്ക് കറ്റോട് കക്കയം കാണിക്കമണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയേടുകുടി ദേശതാലപ്പൊലി. ഘോഷയാത്രക്ക് ക്ഷേത്രം തന്ത്രി ഭദ്രദീപം പ്രകാശനം നട ത്തുന്നതുമാണ്. 7 മണിക്ക് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7.15 -ന് താലപ്പൊലി അഭിഷേകം, 8.30 ന് പൊടിക്കളം 11.45 ന് കുട്ടക്കളം എന്നിവ നടക്കും.

Back to top button
error: