നാദാപുരം: രണ്ടു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം പോലീസ് സ്റ്റേഷന് പരിധിയില്‍ കോതോട് അമ്പലക്കാവ് ചാരുമ്മല്‍ മഹേഷിന്റെ ഭാര്യ സുഗിഷയാണ് (35) മരിച്ചത്.
സുഗിഷയെ കാണാനില്ലെന്ന പരാതിയില്‍ തൊട്ടില്‍പാലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ 9 മണിയോടെ വീട്ടിന് അരകിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മിനിയാന്ന് (തിങ്കൾ) രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി.