LocalNEWS

പി.എസ്.സി. ഓൺലൈൻ പരീക്ഷാ കേന്ദ്രം പ്രവർത്തനോദ്ഘാടനം നാളെ

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിലെ ഓൺലൈൻ പരീക്ഷാക്രേന്ദത്തിന്റെ പ്രവർത്തനോദ്ഘാടനം 5ന് രാവിലെ 11.30ന് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ. എം.ആർ. ബൈജു നിർവഹിക്കും. 165 ഇരിപ്പിടങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രം പുതിയതായി നിർമിച്ച പി.എസ്.സി. ജില്ലാ ഓഫീസ് മന്ദിരത്തിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുക.

ഓൺലൈൻ പരീക്ഷാകേന്ദ്രം നിലവിൽ വരുന്നതോടെ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. ചടങ്ങിൽ പി.എസ്.സി. അംഗം ഡോ. കെ.പി. സജിലാൽ അധ്യക്ഷത വഹിക്കും. പി.എസ്.സി. അംഗങ്ങളായ സി. സുരേശൻ, ബോണി കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, പി.എസ്.സി. സെക്രട്ടറി സാജു ജോർജ്, ജില്ലാ പി.എസ്.സി. ഓഫീസർ കെ.ആർ. മനോജ്കുമാർ പിള്ള എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: