Local

  • സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം കേരളത്തിന് അപമാനമെന്ന് ജോർജ് കുര്യൻ

    കോട്ടയം: ഭരണഘടനയേയും ഡോ. ബി.ആർ അംബേദ്കറിനെയും പരസ്യമായി അവഹേളിച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം കേരളത്തിന് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. ജനപ്രതിനിധികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന സമയം രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുമെന്നും ഭരണഘടന അംഗീകരിച്ചും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന നിയമം ഉണ്ടാക്കിയത് രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകളെ ഉദ്ദേശിച്ചാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എറണാകുളം മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാനെ വീണ്ടും പുറത്താക്കുന്നത് വരെ കേരളത്തിലെ ദേശാഭിമാനികളായ ജനങ്ങൾ പ്രക്ഷോഭ രംഗത്ത് ആയിരിക്കുമെന്നും ജോർജ് കുര്യൻ മുന്നറിയിപ്പ് നൽകി. മേഖല അധ്യക്ഷൻ എൻ ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, ഡോ. രേണു സുരേഷ്, അഡ്വ. ടി പി സിന്ധു മോൾ, അഡ്വ. നോബിൾ മാത്യു,അഡ്വ. കെ എസ് ഷൈജു, കെ എസ് അജി, വി എൻ വിജയൻ, എൽ പത്മകുമാർ, എൻ കെ ശങ്കരൻകുട്ടി, പി…

    Read More »
  • കോട്ടയത്ത് മീനച്ചിലാറ്റിൽ ഒഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

    കോട്ടയം: മീനച്ചിലാറ്റിൽ ഒഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. എം.സി. റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കരിക്കും, പച്ചക്കറികളും വില്പന നടത്തിവരുകയായിരുന്നു പ്രകാശൻ. നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് തന്നെ വാടകക്ക് താമസിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രകാശനെ ആറ്റുതീരത്ത് ഇരുന്ന് വിശ്രമിക്കുന്നത് കണ്ടവരുണ്ട്. ഇതിനാൽ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്ന നിഗമനമുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • പെൻഷൻ വിതരണം ചെയ്ത സഹ. ബാങ്ക് ജീവനക്കാരോട് ചിറ്റമ്മ നയം, ഇൻസന്റീവ് തുക മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് കെ.സി.ഇ.സി. 

    കോട്ടയം: സഹകരണ ബാങ്കുകൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തിയ ജീവനക്കാരുടെ ഇൻസന്റീവ് തുക മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പെൻഷൻ വിതരണത്തിന് അമ്പത് രൂപ നിരക്കിൽ അനുവദിച്ചാണ് നാളിതു വരെ സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത് പോന്നിരുന്നത്. അത് തന്നെ 2021 നവംബർ മുതൽ കുടിശിക ആയിരുന്നു. കഴിഞ്ഞ മാസം ധനകാര്യ, സഹകരണ വകുപ്പ് മന്ത്രിമാരും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ കുടിശിക തുക രണ്ടോ മൂന്നോ ഘട്ടമായി വിതരണം ചെയ്യും എന്ന് ഉറപ്പും നൽകിയിരുന്നു. ആ ഉറപ്പിന് വിരുദ്ധമായാണ് പുതുക്കിയ നിരക്കിൽ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. നൽകാം എന്ന് വാഗ്ദാനം നൽകിയ കൂലി വെട്ടിക്കുറക്കുന്ന നടപടിയെ ഒരു തരത്തിലും ഇടതുപക്ഷ നയം എന്ന്…

    Read More »
  • ഈരാറ്റുപേട്ട – വാഗമൺ റോഡ്: മുൻ കരാറുകാരനെ രക്ഷിക്കാൻ ഗൂഡാലോചനയെന്നു ഷോൺ ജോർജ് 

      ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽനിന്നും നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. അതോടൊപ്പം ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ യാതൊരു ഗുണനിലവാരവുമില്ലാതെ, നിലവിൽ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവർത്തി ശരിവെച്ചുകൊണ്ട് ആ പ്രവർത്തികൾ ഒഴിവാക്കികൊണ്ടാണ് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ നിർമ്മാണത്തിൽ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള പ്രാദേശത്ത് ബി.എം. ടാറിങ് തൽസ്ഥിതി…

    Read More »
  • ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ ഭാഗമായി കോട്ടയത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു

    കോട്ടയം: ഐ.എസ്.ഒ. സർട്ടിഫിക്കേഷന്റെ ഭാഗമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കിലയുടെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. കില അഡീഷണൽ ഡയറക്ടർ മാത്യൂ ആൻഡ്രൂസ്, കില കോർഡിനേറ്റർമാരായ ഡോ. അനൂപ നാരായണൻ, ഈശ്വരൻ നമ്പൂതിരി, എ. എം. റാഷിദ്, എസ്. കെ. സുമൈന എന്നിവർ ക്ലാസെടുത്തു. സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഓഫീസുകൾ പൂർണ്ണമായി ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായാണ് ഗുണമേന്മാ സംവിധാനം കൊണ്ടുവന്നത്. റെക്കോർഡ് റൂം നവീകരണത്തിലൂടെ ഫയലുകൾ കൃത്യമായി ക്രോഡീകരിക്കാനും കാലാവധി കഴിഞ്ഞ ഫയലുകൾ ഒഴിവാക്കാനും സാധിക്കും. ഇതിലൂടെ കൂടുതൽ സുഗമമായി ഫയൽ കൈകാര്യം ചെയ്യാൻ സാധിക്കും. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിന് ഫ്രണ്ട് ഓഫീസ് സംവിധാനവും സംതൃപ്തി വിലയിരുത്തുന്നതിനായി ഫീഡ്ബാക്ക് സംവിധാനവും നിലവിൽ വരും. സേവനങ്ങളെ സംബന്ധിച്ച് പരാതികളും നിർദേശങ്ങളും നൽകാൻ ഫീഡ്ബാക്ക് സംവിധാനത്തിലൂടെ സാധിക്കുന്നത് ഓഫീസ് പ്രവർത്തനത്തിൽ…

    Read More »
  • തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സ്‌കൂൾ കുട്ടികൾക്ക് കലാ-കായിക പരിശീലന പദ്ധതി ആരംഭിച്ചു

    കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സർക്കാർ എൽ.പി. സ്‌കൂൾ കുട്ടികൾക്ക് സർഗവസന്തം കലാ- കായിക പരിശീലന പദ്ധതി ആരംഭിച്ചു. തൃക്കൊടിത്താനം ഗവൺമെന്റ് എൽ. പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് സിനിമ താരം ജയശങ്കർ കാരിമുട്ടം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൻ. സുവർണകുമാരി അധ്യക്ഷയായി. ഗ്രാമപഞ്ചായത്തിലെ തൃക്കൊടിത്താനം ഗവൺമെന്റ് എൽ. പി. സ്‌കൂൾ, കടമാഞ്ചിറ ഗവൺമെന്റ് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്നുദിവസം അധിക ക്ലാസായി കലാ-കായിക ഇനങ്ങളിൽ പരിശീലനം നൽകും. സംഗീതം, നൃത്തം, യോഗാ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസ് ഉണ്ടാകും. പരിശീലകർക്കായി ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിലൂടെ കണ്ടെത്തുകയായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ 2022 – 23 ഫണ്ടിൽ നിന്നാണ് പദ്ധതിക്കായി തുക വകയിരുത്തിയത്.

    Read More »
  • ക്ഷീരകർഷകർക്കായി താങ്ങായി ചിറക്കടവ് ഗ്രാമപഞ്ചായത്ത്; 50 ശതമാനം സബ്‌സിഡിയോടെ കറവപ്പശുക്കൾക്ക് കാലിത്തീറ്റവിതരണം ആരംഭിച്ചു

    കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. പൊൻകുന്നം ക്ഷീരസംഘം പ്രസിഡന്റ് ദേവദാസിന്റെ അധ്യക്ഷതയിൽ ടൗൺ ഹാളിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 22 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ പഞ്ചായത്തിലെ പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി, ഗ്രാമദീപം എന്നീ ക്ഷീരസംഘങ്ങളിലൂടെ ഇരുന്നൂറ്റൻപതോളം ക്ഷീരകർഷകർക്ക് 50 ശതമാനം സബ്‌സിഡിയോടെയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാൽ ശേഖരണ വിതരണത്തിനായി പഞ്ചായത്തിലെ ക്ഷീരസംഘങ്ങൾക്കു കീഴിൽ മൊബൈൽ മിൽക്ക് കളക്ഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ശിവദാസ്, എൻ. ടി. ശോഭന, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ,…

    Read More »
  • റോഡുമുറിച്ചുകടന്ന മദ്രസ വിദ്യാര്‍ഥി മലപ്പുറത്ത് കാര്‍ ഇടിച്ച് മരിച്ചു

      റോഡുമുറിച്ചുകടന്ന മദ്രസ വിദ്യാര്‍ഥി കാര്‍ ഇടിച്ച്  മരിച്ചു. മലപ്പുറം ചങ്ങരംകുളം കോക്കൂരില്‍ ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. കോക്കൂര്‍ അത്താണിപ്പീടികയില്‍ ഇല്ലത്ത് വളപ്പില്‍ നജീബിന്റെ മകന്‍ മുഹമ്മദ് നബീല്‍ (ആറ്) ആണ് മരിച്ചത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. മദ്രസ വിട്ടു വരികയായിരുന്ന നബീല്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. ഗുരുതരമായി പരുക്കേറ്റ നബീലിനെ ഉടന്‍തന്നെ പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. മാതാവ്: സുഹറ. സഹോദരിമാര്‍: ആമിന, സൈമ.

    Read More »
  • നാടിന് ഇനി ആഘോഷരാവുകൾ; ഈരാറ്റുപേട്ട നഗരോത്സവത്തിന് നാളെ തുടക്കമാകും; വിപുലമായ ഒരുക്കങ്ങൾ 

    ഈരാറ്റുപേട്ട: നാടിന് ഉത്സവമായി ഈരാറ്റുപേട്ട നഗരോത്സവം നാളെ ആരംഭിക്കുന്നു. 15 വരെ നടക്കുന്ന നഗരോത്സവം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസരങ്ങളിലുമായാണ് നഗരോത്സവം നടക്കുന്നത്. വിവിധ സമ്മേളനങ്ങൾ, ഡിസംബർ 14 മുതൽ ജനുവരി 14 വരെ നീളുന്ന വ്യാപാരോത്സവം, പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസിപ്പിക്കുകയും ചെയ്യുന്ന അമ്യൂസ്മെൻ്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം, ദാരുശിൽപ പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവ നഗരോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലാമികവുകൾ അവതരിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെ ‘കളിത്തട്ടും ‘ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികളുടെ തുടക്കം. വൈകുന്നേരം 6 ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ…

    Read More »
  • നാദാപുരത്ത് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    നാദാപുരം: രണ്ടു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോതോട് അമ്പലക്കാവ് ചാരുമ്മല്‍ മഹേഷിന്റെ ഭാര്യ സുഗിഷയാണ് (35) മരിച്ചത്. സുഗിഷയെ കാണാനില്ലെന്ന പരാതിയില്‍ തൊട്ടില്‍പാലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ 9 മണിയോടെ വീട്ടിന് അരകിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങില്‍  തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മിനിയാന്ന് (തിങ്കൾ) രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി.

    Read More »
Back to top button
error: