Local
-
തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു, കോട്ടയം നഗരസഭയുടെ ജനദ്രോഹത്തിൻ്റെയും കെടുകാര്യസ്ഥതയുടെയും നേർക്കാഴ്ച
കോട്ടയം നഗരസഭാ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചെളിക്കുണ്ടിൽ കിടന്ന് ഊർദ്ധശ്വാസം വലിക്കുകയാണ്. അതിനിടയിൽ ഇതാ ജനദ്രോഹത്തിൻ്റെ നേർക്കാഴ്ചയായി നഗരസഭയുടെ 14- ആം വാർഡിലെ മുളളൻകുഴിയിൽ ഭരണാനുമതിയില്ലാതെ തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു. റവന്യു വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ മൗനാനുവാദത്തോടെ താലൂക്ക് റവന്യു ഉദ്യോഗസ്ഥരെ നോക്ക് കുത്തികളാക്കിയാണ് നിലം നികത്തൽ പുരോഗമിക്കുന്നത്. 10 മിനിറ്റ് ഇടവിട്ടാണ് മണ്ണുമായി ടിപ്പർ ലോറികൾ വന്നു കൊണ്ടിരിക്കുന്നത്. മണ്ണ് നിരത്തുന്നതിനായി ജെ.സി.ബിയും പ്രവർത്തിക്കുന്നുണ്ട് . സ്ഥലവാസികൾ മുട്ടമ്പലം വില്ലേജ് ആഫീസിൽ അന്വേഷിച്ചപ്പോൾ മണ്ണ് നികത്തുന്നത് സംബന്ധിച്ച് സ്ഥലം ഉടമ അപേക്ഷ കൊടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വാർഡ് കൗൺസിലർക്കും ഇത് സംബന്ധിച്ച് യാതൊന്നും അറിയില്ലെന്ന് പറയുന്നു. എന്ത് വിഷയത്തിലും ഒറ്റയാൾ പോരാട്ടം നടത്തുന്ന ടി .ജി ശാമുവേൽ എന്ന മുൻ കൗൺസിലർ മണ്ണ് നികത്തുന്നതിന് പ്രതിഷേധിക്കാതെ നോക്കി നിൽക്കുന്ന കാഴ്ചയാണ് മുളളൻകുഴിയിൽ കണ്ടത്. നൂറ്റാണ്ടുകളായുള്ള ഈ കൃഷി സ്ഥലം കുറേ വർഷങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. പഴയ ഉടമകളിൽ…
Read More » -
ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരം
കാസർകോട്: കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. കെ.എസ്.ടി.പി റോഡിൽ ലോറികൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബേക്കറി ലോറി ഡ്രൈവർ മലപ്പുറം കരിപ്പൂർ പള്ളിക്കാൽ തൊട്ടുമ്മൽ ഹൗസിൽ അഹ്‌മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. കൂട്ടിയിടിയിൽ ലോറികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്പ് സി.ഐ ടി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്നിരക്ഷാസേനയും ലോറി വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും ശബീർ അലി മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More » -
മുട്ടുങ്കൽ പുത്തൻപാലം – വൈക്കം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
കോട്ടയം: മുട്ടുങ്കൽ പുത്തൻപാലം- വൈക്കം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിന്റെ ഭാഗമായ മുട്ടുങ്കൽ പുത്തൻപാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് കിടക്കുന്ന 240 മീറ്റർ റോഡാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. റോഡിന്റെ ഉയരം 32 സെന്റിമീറ്ററാക്കി ഉയർത്തുന്നതിനോടൊപ്പം 3.80 മീറ്റർ വീതിയുമുണ്ടാകും. തോടിന്റെ തീരത്ത് 240 മീറ്റർ ദൂരത്തിൽ കരിങ്കൽ കെട്ടുണ്ടാകും. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ വടയാർ പുഴയോട് ചേർന്ന് കിടക്കുന്ന റോഡ് ഒരു മഴ പെയ്താൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയിലാണ്. വടയാർ, എഴുമാന്തുരുത്ത്, തേവലക്കാട് എന്നീ പ്രദേശങ്ങളെ വൈക്കം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രളയം വളരെയധികം ബാധിക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിനും ഗതാഗതത്തിനും റോഡിലെ വെള്ളക്കെട്ട് തടസമാണ്. വെള്ളക്കെട്ട് രൂക്ഷമാകുന്നതിനൊപ്പം സമീപപ്രദേശത്തെ വീടുകളിലും വെള്ളം കയറുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തര ഇടപെടൽ. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ പൂർത്തിയാകും. റോഡ്…
Read More » -
പി.എസ്.സി. ഓൺലൈൻ പരീക്ഷാകേന്ദ്രം പ്രവർത്തനോദ്ഘാടനം നടത്തി
കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മിഷൻ കോട്ടയം ജില്ലാ ഓഫീസിൽ 50 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സി. ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു. ഇന്ത്യയിലെ മറ്റു പബ്ലിക് സർവീസ് കമ്മീഷനുകൾ കേരള പി.എസ്.സിയെ മികച്ച മാതൃകയായാണ് കാണുന്നതെന്നും ഇതിനുദാഹരണമാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി നേരിട്ടു നടത്തുന്ന ഓൺലൈൻ പരീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പുതിയ പരീക്ഷാകേന്ദ്രത്തിൽ ആദ്യ ഓൺലൈൻ പരീക്ഷ നടത്തും. സെന്റർ കൂടുതൽ വിപുലീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. പുതിയ പരീക്ഷാകേന്ദ്രത്തിൽ 165 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതാൻ സാധിക്കും. സംസ്ഥാനത്തെ എട്ടാമത്തെ ഓൺലൈൻ പരീക്ഷ കേന്ദ്രമാണ് കോട്ടയത്ത് ആരംഭിച്ചത്. 49,99,600 രൂപ ചെലവിട്ടു പൊതുമരാമത്ത് വിഭാഗമാണ് പരീക്ഷാകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 1700 ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം പി.എസ്.സി. പരീക്ഷ ഓൺലൈനായി എഴുതാൻ സാധിക്കും. ഇത്തരത്തിൽ രണ്ട് ഷിഫ്റ്റുകളിലായി ഒരു ദിവസം 3400 മുതൽ…
Read More » -
നിർമാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടു വിലയിരുത്തി; അക്ഷരം മ്യൂസിയം ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും നേരിട്ടു വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം നിർവഹിക്കുന്നത്. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരം മ്യൂസിയം നിർമിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദ്ദമായാണ് നിർമാണം. പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ യൂണിറ്റുകൾ, ഓഡിയോ -വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തീയേറ്റർ, തുറന്ന വേദിയിൽ കലാ, സാംസ്‌കാരിക പരിപാടികൾ…
Read More » -
സാമൂഹമാധ്യമം വഴി പരിചയപ്പെട്ട കോളജ് വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി, ചെന്നൈയിലെ ബേക്കറിയിലെ ജീവനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു
കാഞ്ഞങ്ങാട് : 17 കാരിയായ കോളജ് വിദ്യാർഥിനിയെ സമുഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം.ടി.പി മുഹമ്മദ് സ്വാലിഹി (22) നെയാണ് ചീമേനി എസ്.ഐ കെ അജിത അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ഒരു വർഷം മുമ്പാണ് സ്വാലിഹ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പഴയങ്ങാടി, പയ്യന്നൂർ, കണ്ണൂർ പയ്യാമ്പലം എന്നിവിടങ്ങളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പലയിടത്തും മുറിയെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ ചീമേനിയിലെ ഒരു വാടക മുറിയിലെത്തിച്ച് പെൺകുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ, പരിസരവാസികൾക്ക് സംശയം തോന്നി. പീഡനവിവരം പെൺകുട്ടി അപ്പോൾ പ്രദേശവാസികളോട് പറയുകയായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞു വച്ചു.പിന്നീട് പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു…
Read More » -
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റു മരിച്ചു, കടബാധ്യതമൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം കഠിനംകുളത്ത് ആണ് സംഭവം. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ ‘കാർത്തിക’യിൽ രമേശൻ (48), ഭാര്യ സുലജകുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. രമേശൻ ഇന്നലെ ഉച്ചക്കാണ് ഗൾഫിൽ നിന്നും എത്തിയത്. ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തൊട്ടടുത്ത മുറിയിൽ വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. രമേശൻ്റെ മകൻ രാത്രി സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും രക്ഷിക്കാനായില്ല. രമേശന്റെ മൃതദേഹം തറയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍…
Read More » -
14കാരിയുമായി ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ, അടുപ്പം സ്ഥാപിച്ചത് ഫേസ്ബുക്ക് വഴി
14 കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. പാറശ്ശാല കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശന്‍ (55) ആണ് അറസ്റ്റിലായത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ഇയാള്‍ നിര്‍ബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടു പോയി എന്നാണ് കേസ്. ഫേസ്ബുക്ക് വഴി 14 കാരി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പെണ്‍കുട്ടിയെ നിർബന്ധിച്ചു. ഒടുവിൽ പെൺകട്ടി വഴങ്ങി. മകളെ കാണാതായതോടെ രക്ഷിതാക്കള്‍ അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 3ന് കേസെടുത്തു. പെണ്‍കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പ്രതിയിലേക്ക് എത്തിയത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെൺകുട്ടിയുമായി ഇയാള്‍ ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി. പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും കഴിഞ്ഞദിവസം എറണാകുളത്തു വച്ച് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയച്ചു.
Read More » -
കോഴാ ടേക് എ ബ്രേക്ക് നിർമ്മാണം രണ്ടാം വട്ടവും തടഞ്ഞ് എൽ.ഡി.എഫ്., പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് പഞ്ചായത്ത്
കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കോഴായിൽ നിർമ്മിക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാം പ്രാവശ്യവും തടഞ്ഞ് എൽഡിഎഫ് ജനപ്രതിനിധികളും നേതാക്കളും. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നിർമ്മാണ സ്ഥലത്ത് നിക്ഷേപിച്ച മണ്ണും മറ്റ് സാധന സാമിഗ്രികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.കുര്യന്റെയും നേതൃത്വത്തിൽ ബലമായി നീക്കം ചെയ്യുകയും നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. മുൻ ഭരണസമിതിയുടെ അവസാന കാലത്ത് പ്രോജക്ടിന് അംഗീകാരം ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവത്തതുമൂലം സ്പിൽ ഓവർ പ്രോജക്ടായി മാറിയ ടേക് എ ബ്രേക്ക് പദ്ധതി ഇപ്പോഴത്തെ ഭരണസമിതി സ്ഥലം കണ്ടെത്തി എല്ലാ രേഖകളും ഉറപ്പുവരുത്തിയാണ് നിമ്മാണം ആരംഭിച്ചത്. നിർമ്മലാ ജിമ്മി പ്രസിഡന്റായിരിക്കുമ്പോഴാണ് രണ്ടുവർഷവും ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും നിർമ്മല ജിമ്മിയുടെ നേതൃത്വത്തിൽ പി.സി.കുര്യൻ, സന്ധ്യ സജികുമാർ, ബിനു കുര്യൻ, ഡാർളി…
Read More » -
മേച്ചാലിൽ നൂറു വർഷം പഴക്കമുള്ള വീട് കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം; ആയിരം കിലോ റബ്ബർ ഷീറ്റും കുരുമുളകും ഉൾപ്പെടെ അഗ്നിക്കിരയായി
മൂന്നിലവ്: കോട്ടയം ജില്ലയിലെ മേച്ചാലിൽ വീട് കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം; ആയിരം കിലോ റബ്ബർ ഷീറ്റും കുരുമുളകും ഉൾപ്പെടെ അഗ്നിക്കിരയായി. മൂന്നിലവ് പഞ്ചായത്തിലെ മേച്ചാൽ മച്ചിയാനിക്കൽ എം.ജെ. തോമസിന്റെ വീടിനാണ് വ്യാഴാഴ്ച രണ്ട് മണിയോടെ തീപിടിച്ചത്. ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചു. തോമസും കുടുംബവും തൊടുപുഴ മുട്ടത്താണ് താമസം. മേച്ചാൽ പ്രദേശത്തെ ആദ്യകാല വീടായിരുന്നു. 100 വർഷത്തിലധികം പഴക്കമുള്ള 2000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള അറയും നിരയുമുള്ള ഓടു മേഞ്ഞ വീടായിരുന്നു. വീട്ടുപകരണങ്ങളും കാർഷികോപകരണങ്ങളും 1000 കിലോ റബ്ബർ ഷീറ്റും ഒട്ടുപാലും കാപ്പിക്കുരു, കുരുമുളത് എന്നിവയും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കുവാൻ കാരണമായി കരുതുന്നത്. മൂന്നിലവ് പാലവും റോഡും തകർന്നു കിടക്കുന്നതിനാൽ മങ്കൊമ്പ് അമ്പലം ജംങ്ഷൻ വഴി 20 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇത് നാശനഷ്ടം വർദ്ധിക്കുവാൻ കാരണമായി നാട്ടുകാർ പറയുന്നു. ഈ റോഡും പാലവും പുനർനിർമ്മിക്കണമെന്ന് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് നാട്ടുകാർ പറയുന്നു.…
Read More »