LocalNEWS

കോഴാ ടേക് എ ബ്രേക്ക് നിർമ്മാണം രണ്ടാം വട്ടവും തടഞ്ഞ് എൽ.ഡി.എഫ്., പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് പഞ്ചായത്ത് 

കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കോഴായിൽ നിർമ്മിക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാം പ്രാവശ്യവും തടഞ്ഞ് എൽഡിഎഫ് ജനപ്രതിനിധികളും നേതാക്കളും. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നിർമ്മാണ സ്ഥലത്ത് നിക്ഷേപിച്ച മണ്ണും മറ്റ് സാധന സാമിഗ്രികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.കുര്യന്റെയും നേതൃത്വത്തിൽ ബലമായി നീക്കം ചെയ്യുകയും നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു.

മുൻ ഭരണസമിതിയുടെ അവസാന കാലത്ത് പ്രോജക്ടിന് അംഗീകാരം ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവത്തതുമൂലം സ്പിൽ ഓവർ പ്രോജക്ടായി മാറിയ ടേക് എ ബ്രേക്ക് പദ്ധതി ഇപ്പോഴത്തെ ഭരണസമിതി സ്ഥലം കണ്ടെത്തി എല്ലാ രേഖകളും ഉറപ്പുവരുത്തിയാണ് നിമ്മാണം ആരംഭിച്ചത്. നിർമ്മലാ ജിമ്മി പ്രസിഡന്റായിരിക്കുമ്പോഴാണ് രണ്ടുവർഷവും ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും നിർമ്മല ജിമ്മിയുടെ നേതൃത്വത്തിൽ പി.സി.കുര്യൻ, സന്ധ്യ സജികുമാർ, ബിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., രമാ രാജു, ബിജു ജോസഫ് നേതാക്കളായ വി.എസ്. സദാനന്ദശങ്കർ, ബാലകൃഷ്ണൻ എ.എൻ., സിബി മാണി, യു മനോജിന്റെ നേതൃത്വത്തിൽ സീഡ് ഫാം തൊഴിലാളികൾ എന്നിവർ ചേർന്ന് തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മെമ്പർമാരായ അൽഫോൻസ ജോസഫ്, ടെസ്സി സജീവ്, എം.എൻ.രമേശൻ, എം.എം.ജോസഫ്, ജോയിസ് അലക്‌സ്, ബേബി തൊണ്ടാംകുഴി, അഡ്വ.റ്റി.ജോസഫ്, തോമസ് കണ്ണന്തറ, അനിൽകുമാർ കാരയ്ക്കൽ, സനോജ് മിറ്റത്താനി, തുടങ്ങിയവരും നാട്ടുകാരും സംഘടിച്ചു. സംഘർഷം ഒഴിവാക്കാൻ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം എൽ.ഡി.എഫ്. നേതാക്കൾ നിർമ്മാണ സ്ഥലത്ത് കസേര ഇട്ടിരുന്നു.

Signature-ad

പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപ്, എ.ഇ. സുമിത സുകുമാരൻ എന്നിവരും സന്നിഹിതരായിരുന്നു. സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽപ്പെടുത്തി നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുന്നതിന് എതിർത്ത് നിൽക്കുന്നവർ സർക്കാരിനെയും പൊതുജനങ്ങളെയും നിയമ വ്യവസ്ഥകളെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അന്തസത്തയെയും വെല്ലുവിളിക്കുകയാണെന്നും എന്തുവിലകൊടുത്തും ജനാഭിലാഷം നടപ്പിലാക്കുമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.

Back to top button
error: