നെടുമങ്ങാട്: ക്ഷേത്രത്തിന്റെ മുന്‍ വാതിലുകൾ തീയിട്ട് നശിപ്പിച്ചു.പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്ത ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്.
വ്യാഴാഴ്ച ക്ഷേത്രോത്സവം തുടങ്ങാനിരിക്കെ ബുധനാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിലെ ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്.
വാതിലുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍നായര്‍, സെക്രട്ടറി സന്തോഷ് എന്നിവര്‍ നെടുമങ്ങാട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ എസ്. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.