Local

  • 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

    കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ ഉണ്ടായ തീപ്പിടുത്തം അണയ്ക്കാൻ ശ്രമിക്കവേ അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം  കണ്ടെത്തി.ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ നസീർ അതിലേക്ക് വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീർ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.15 അടി താഴ്ചയുള്ള തീ കൂമ്പാരത്തിന്റെ മുകളിലേക്കാണ് നസീർ വീണത്.

    Read More »
  • വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

    വയനാട്: ആനക്കാംപൊയിൽ –  കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു.പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും  658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്.  കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് തുരങ്ക പാതയുടെ നിർമ്മാണ ചുമതല.സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് നിർവഹിക്കുന്നത് . കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയിൽ നിന്നും ആരംഭിച്ച് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത. അതേസമയം കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി.പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം.ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

    Read More »
  • കാറ്റിലും മഴയിലും പശു ഫാം നിലംപൊത്തി; പതിനഞ്ചോളം പശുക്കൾക്ക് പരിക്ക്

    ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പശുുഫാം തകർന്നുവീണ് പതിനഞ്ചോളം പശുക്കൾക്ക് പരിക്ക്.തകഴി  പഞ്ചായത്തിലെ സുപ്രഭാലയത്തില്‍ അഡ്വ. സുപ്രമോദിന്റെ പശു ഫാമാണ് കാറ്റിൽ നിലംപൊത്തിയത്. സംഭവത്തിൽ ‍ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കള്‍ക്ക് സാരമായി പരിക്കേറ്റു.മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്.കൂടുതല്‍ പശുക്കള്‍ക്ക് ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും സംഭവിച്ചിട്ടുള്ളതായി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.   ശക്തമായ കാറ്റില്‍ ഫാം പൂര്‍ണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്.മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളും പൈപ്പുകളും പശുക്കളുടെ ശരീര ഭാഗത്തേക്ക് കുത്തിയിറങ്ങിയാണ് പരിക്കുകള്‍ സംഭവിച്ചത്.തകഴിയിൽ നിന്നും ‍ഫയര് ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ പൈപ്പുകള്‍ അറുത്തുമാറ്റി പൈപ്പിനും ഷീറ്റിനും ഇടയില്‍ കുരുങ്ങിക്കിടന്നിരുന്ന പശുക്കളെ ഏറെ പണിപ്പെട്ടിട്ടാണ് രക്ഷപ്പെടുത്തിയത്.ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഫാം ഉടമ പറഞ്ഞു.

    Read More »
  • യു.ഡി.എഫ് അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായി; കൊച്ചിയിൽ എൽഡിഎഫിന് ചെയർമാൻ സ്ഥാനം നഷ്ടം

    കൊച്ചി കോര്‍പ്പറേഷനില്‍ വിദ്യാഭ്യാസ, കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായി. ബി.ജെ.പി കൗണ്‍സിലറും മഹിളാമോര്‍ച്ച ദേശീയ സെക്രട്ടറിയുമായ പത്മജ എസ്.മേനോന്റെ സഹായമാണ് യു.ഡി.എഫിന് ലഭിച്ചത്.ഇതോടെ സി.പി.എമ്മിലെ വി.എ. ശ്രീജിത്തിന് ചെയര്‍മാന്‍ സ്ഥാനം നഷ്‌ടമായി. ചെയര്‍മാന്‍ ഉള്‍പ്പെടെ 9 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും നാലുവീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്.

    Read More »
  • ഓര്‍ത്തഡോകസ് സഭയുടെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്

    കോട്ടയം: ഭാരതത്തിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി എല്ലാവര്‍ഷവും നല്‍കിവരുന്ന ഈ വര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി പള്ളി ഇടവകാംഗവുമായ ഉമ്മന്‍ചാണ്ടിക്ക്. പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം 30-ന് പളളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോകസ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പുരസ്‌കാരം നല്‍കുമെന്ന് വികാരി ഫാ.വര്‍ഗീസ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കിവരുന്നത്. കഴിഞ്ഞ തവണ ഗായിക എസ്.ചിത്രയ്ക്കായിരുന്നു പുരസ്‌കാരം. സഭയുടെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണ് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം.

    Read More »
  • ആലപ്പുഴയിൽ ഫൈബര്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു

    ആലപ്പുഴ: പുളിങ്കുന്ന് മണിമലയാറ്റില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ബി.നിഷാദ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.

    Read More »
  • കണ്ണൂരില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് അഞ്ചു വയസ്സുകാരിയടക്കം‌ രണ്ട് പേര്‍ മരിച്ചു

    കണ്ണൂർ: സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.കാട്ടാമ്ബള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കണ്ണാടിപ്പറമ്ബ് ആറാം പീടികയിലായിരുന്നു ‍അപകടം.കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടം.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ എന്ന എട്ട് വയസ്സുകാരി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • ബേക്കറിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

    പാലക്കാട്: ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു.മണ്ണാർക്കാട് മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകൻ അഷറഫാണ് മരിച്ചത്. മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റായിരുന്നു മരണം

    Read More »
  • ആറോളം പോലീസുകാരെ അടിച്ചു വീഴ്ത്തി; കൊല്ലത്ത് മൂന്നു പേർ അറസ്റ്റിൽ

    ശാസ്താംകോട്ട: കുന്നത്തൂര്‍ പനന്തോപ്പില്‍ ഉത്സവ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ ആക്രമിച്ച്‌ പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കുന്നത്തൂർ‍ സ്വദേശികളായ രാജേഷ് കുമാര്‍, അനീഷ് കുമാര്‍, ശ്യാംരാജ് എന്നിവരാണ് പിടിയിലായത്. കുന്നത്തൂര്‍ മാനാമ്ബുഴ തൃക്കണ്ണാപുരം മഹാദേവര്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി കെട്ടുരുപ്പടികള്‍ പനന്തോപ്പില്‍നിന്ന് പോകവെ തിങ്കഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.മദ്യപിച്ചെത്തിയ യുവാക്കള്‍ ക്ഷേത്രപരിസരത്ത് ബഹളം ഉണ്ടാക്കിയത് തടയാനെത്തിയ അടൂർ കെ.എ.പി ബറ്റാലിയനിലെ മന്‍ഷാദിനെ ഇവർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.ഈ സമയം യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബൈജു എന്ന മറ്റൊരു  പോലീസുകാരനെയും സംഘം വളഞ്ഞിട്ട് മർദ്ദിച്ചു.വിവരമറിഞ്ഞ് എത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ ശോഭിന്‍ എന്ന പൊലീസുകാരന്റെ കണ്ണടയും ഇവർ അടിച്ചുതകര്‍ത്തു. മറ്റ് പൊലീസുകാരെ നിലത്ത് ചവിട്ടി വീഴ്ത്തുകയും യൂനിഫോം വലിച്ചുകീറുകയും നെയിം ബാഡ്ജ് നശിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.     അടൂര്‍ കെ.എ.പി ബറ്റാലിയനിലെ മന്‍ഷാദ്,…

    Read More »
  • ഷൊർണൂരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

    ഷൊർണൂർ:അകമലയിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഇവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.ഷൊർണ്ണൂർ – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ്  അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
Back to top button
error: