Kerala

    • ‘ബാബു ചേട്ടൻ അത്ഭുതമാവുകയാണ്; മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്; ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന; മരിക്കുന്നത് ബോർഡ്‌ വെച്ച കാറിൽ ആകണം എന്നു കരുതുന്ന പലർക്കും അദ്ദേഹം മാതൃകയാണ്‘- കെ. ബാബുവിന് രാഹുലിന്റെ പ്രശംസ

      പാലക്കാട്: ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് തൃപ്പൂണിത്തുറ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് രാഹുൽ മാങ്കൂറ്റത്തിൽ ബാബുവിൻ്റെ അഭിനന്ദനം. പലവട്ടം തോറ്റാലും താൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകുമെന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണെന്ന് രാഹുൽ മാങ്കൂത്തത്തിൽ കുറിച്ചു. മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്ന് കരുതുന്നവരും ഇത് മാതൃകയാക്കണം. ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യമായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനിൽക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടൻ്റെ പിൻമാറ്റം ആവേശം നൽകട്ടെയെന്നും രാഹുൽ മാങ്കൂറ്റത്തിൽ ഫേസ് ബുക്കിലൂടെ പങ്കുവച്ചു. “കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നിൽക്കുമ്പോഴും വ്യക്തിപരമായി സന്തോഷം നൽകിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിൽ ബാബു ചേട്ടൻ്റെ വിജയം. സംസ്ഥാനത്ത് ആകെ വിജയം എൽഡിഎഫ് ജയിച്ച തിരഞ്ഞെടുപ്പിൽ,…

      Read More »
    • ചേലക്കര ലീഗുമായി വച്ചുമാറുന്നത് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയെ മത്സരിപ്പിക്കാന്‍? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടപ്പൊരിച്ചില്‍; ‘പെയ്ഡ്’ വാര്‍ത്തയുമായി ജില്ലാ നേതാക്കള്‍; സതീശന്‍ തൃശൂര്‍ വിട്ടത് ‘തലപെരുത്ത്’

      തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു മുന്നോടിയായി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പാളിയതിനു പിന്നില്‍ എംപിമാര്‍ അടക്കമുള്ള സ്ഥാനാര്‍ഥി മോഹികളുടെ പിടിവാശി. നിലവില്‍ എതിര്‍ സ്ഥാനാര്‍ഥി ആരെന്നു മനസിലായ ശേഷം മാത്രം പ്രാഥമിക പട്ടികയില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം, ചില നേതാക്കന്‍മാരുടെ ഭാര്യമാരെയടക്കം മത്സരിപ്പിക്കാനുള്ള നീക്കം മണ്ഡലം വച്ചുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തുന്നെന്നും സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കുന്നു എന്നും ആരോപണമുണ്ട്. ഏറ്റവും കുടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള, സംസ്ഥാനത്തെ സംബന്ധിച്ചു നിര്‍ണായകമായ തൃശൂരിലടക്കം സ്ഥാനാര്‍ഥി നിര്‍ണയം പാളുന്നതിനു കാരണം ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വി.ഡി. സതീശന്‍, പുതുയുഗ യാത്രയില്‍ ആവേശത്തോടെ പ്രസംഗിച്ചെങ്കിലും അതൃപ്തനായാണു മടങ്ങിയത്. പല മണ്ഡലത്തിലും സംഘടനയെ ചലിപ്പിക്കേണ്ട നേതാക്കള്‍തന്നെ വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുകയാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെയുണ്ടായ തര്‍ക്കത്തിലും ആരോപണങ്ങളിലും സ്ഥാനം നഷ്ടമായ ജോസ് വള്ളൂര്‍, വടക്കാഞ്ചേരിയില്‍ നില്‍ക്കാനുള്ള നീക്കത്തിലാണ്. ഇവിടെ മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്കും താത്പര്യങ്ങളുണ്ട്. മണലൂര്‍ ടി.എന്‍. പ്രതാപന്‍…

      Read More »
    • ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ആരോ​ഗ്യപ്രശ്നങ്ങൾ തുടർക്കഥയായ ദുരിത ജീവിതം തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം

      ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക. 5 വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്ത പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടത്. കടുത്ത വയറു വേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് ഉഷ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് എക്സ്റേ എടുത്തത്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. ഇതേകാരണത്താൽ വീണ്ടും വണ്ടാനത്ത് എത്തിയപ്പോൾ മൂത്രത്തിൽ കല്ലെന്നു പറഞ്ഞ് മടക്കി അയച്ചു. സംഭവത്തിൽ പരാതി നൽകാനാണ് ഉഷയുടെ കുടുംബത്തിന്റെ തീരുമാനം.

      Read More »
    • മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്; കേസില്‍ കുറ്റപത്രം ഉടന്‍

      മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യംചെയ്തു. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പി ആയിരുന്ന എസ്.ശശിധരനെ സ്ഥലം മാറ്റിയിരുന്നു എങ്കിലും, പരാതിക്കാരുടെ ആവശ്യപ്രകാരം, ശശിധരൻ തന്നെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ.സോമൻ, സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് പ്രതികൾ. മൈക്രോ ഫിനാൻസ് സ്കീമിനായി 2003 മുതൽ 2014 വരെ സർക്കാർ എട്ടുതവണയായി അനുവദിച്ച 15.85 കോടി രൂപ ദുർവിനിയോഗം ചെയ്തെന്നാണു…

      Read More »
    • ‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം അക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം

      തൃശൂർ: പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിന്‍റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിന്‍റെ മുൻവശത്തെ പ്രധാന ഗ്രില്ലിന്‍റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്ക്കൂൾ ഓഫീസിന്‍റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തിട്ടുണ്ട്. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന്ന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പും അലമാരയും കുത്തി തുറന്നിട്ടുണ്ട്. പ്രധാനാധ്യാപകന്‍റെ റൂമിന്‍റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ “കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ ” എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്. കെജി സ്ക്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ് ഐ ടി.പി. ജാബിറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി…

      Read More »
    • ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’- വി ശിവൻകുട്ടി

      കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കു’മെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനമുയർന്നിരുന്നു. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഇതിനോടകം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വിപുൽ ഷാ ആണ് ‘ദി കേരള സ്റ്റോറി 2’ സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമ്മാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്.

      Read More »
    • ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ

      ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

      Read More »
    • ആറ്റുകാലമ്മയ്ക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാൻ ഓരോരോ കാരണങ്ങൾ… അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്തോണം- ഹൈക്കോടതി

      കൊച്ചി: ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് കേരളാ ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാനാണ് ഇവ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്യാനും നിർദേശം നൽകി. അതേസമയം പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നതാണ്. ഇതിനിടെയാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. അമിക്കസ് ക്യുറി വഴിയാണ് ഈ വിവരങ്ങൾ കോടതിയിലെത്തിയത്. തുടർന്ന് അനധികൃത ഫ്‌ളക്‌സ് ബോർഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് സ്ഥാപിക്കുന്നതെന്നും ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം നഗരത്തിൽ അനധികൃത ബോർഡുകളുണ്ടെങ്കിൽ ഇതെല്ലാം മാറ്റണമെന്നും കോടതി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

      Read More »
    • ആദ്യഘട്ടത്തിൽ വീടൊരുങ്ങുന്നത് പൂർണമായും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക്!! വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച!! 178 വീടുകൾ കൈമാറും

      കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. 410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് ഇതുവരെ പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുക. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് വീടുകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ 410 വീടുകളിലായി 1662-ലധികം ആളുകൾക്കാണ് പുനരധിവാസം ഒരുക്കിയിരിക്കുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി,…

      Read More »
    • ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്;’ മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്, പെൺകുട്ടിയെ കരുതിക്കൂട്ടി തന്നെ കൂട്ടിക്കൊണ്ടു പോയതാണ്; കാഞ്ഞങ്ങാട് റൂം എടുത്തത് പോലീസ് ഐ ഡി കാണിച്ച്’

      മലപ്പുറം: മാനസിക വെല്ലു‌വിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ ഫിലിപ്പ് മമ്പാടിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത്. പോലീസ് ഐ ഡി കാണിച്ചാണ് കാഞ്ഞങ്ങാട് ഹോട്ടലിൽ റൂം എടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ വീട്ടിൽ പോയി ഫിലിപ്പ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി തന്നെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതാണ്. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണ്. ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

      Read More »
    Back to top button
    error: