Kerala

    • വയനാട്ടിലെ കോണ്‍ഗ്രസിന്റെ വീടുകള്‍; 26ന് രാഹുല്‍ ഗാന്ധി തറക്കല്ലിടും; അഞ്ചേക്കറില്‍ ആദ്യ ഘട്ടത്തില്‍ 50 വീടുകള്‍; 50 വീടുകള്‍ക്കായി ഭൂമി ഉടന്‍ ഏറ്റെടുക്കും; ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കെപിസിസി പ്രസിഡന്റ്

      തൃശൂര്‍: വയനാട് ദുരിത ബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടന്‍ 26ന് ഉച്ചയ്ക്കു 2.30ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. കല്‍പ്പറ്റ മേപ്പാടിയില്‍ 3.24 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കും. ആകെ 5.42 ഏക്കറില്‍ 1100 ചതുരശ്രയടി വിസ്തീര്‍ണമുള്ള 50 വീടുകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്നു കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. യൂത്ത് കോണ്‍ഗ്രസ് ഒരുകോടി നല്‍കി. കെപിസിസിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെന്‍ഷന്‍ സംഘടനകള്‍ എന്നിവര്‍ സ്വരൂപിച്ചതുമായ പണവും നിര്‍മാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും. മേപ്പാടി കുന്നമ്പറ്റയിലാണ് ആദ്യഘട്ടത്തില്‍ വീടു നിര്‍മിക്കുക. ഏഴാഞ്ചിറയില്‍ അഞ്ച് ഏക്കര്‍കൂടി ഏറ്റെടുത്ത് ബാക്കി അമ്പതു വീടുകളുടെ നിര്‍മാണം ആരംഭിക്കും. എട്ടു സെന്റില്‍…

      Read More »
    • തന്ത്രിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ആരോപണം മാത്രം, തെളിവ് ഹാജരാക്കാൻ എസ്ഐടിക്കു കഴിഞ്ഞില്ല, ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതല, തന്ത്രിയല്ല!! പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല- കോടതിയിൽ എസ്ഐടിക്ക് തിരിച്ചടി

      കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ ഒര തെളിവുപോലും ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ഇന്ന് പുറത്തുവന്ന ജാമ്യ ഉത്തരവിൽ പറയുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം കൊല്ലം വിജിലൻസ് കോടതി തള്ളിക്കളഞ്ഞു. ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യപൂജാരിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എങ്ങനെയാണ് തെളിയിക്കാനാവുകയെന്നും കോടതി ചോദിച്ചു. 20.7.2019- ലേയും 18.05.2019-ലേയും മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ശബരിമല…

      Read More »
    • നിഷയെ ഞാൻ എന്തിന് എതിർക്കണം; നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണവർ,സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കും’ : റോഷി അ​ഗസ്റ്റിൻ

      കോട്ടയം: കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ. നിഷ പാലായിൽ മത്സരിക്കുന്നതിനോട് എന്തിനാണ് തനിക്ക് എതിർപ്പെന്നും അവരുടെ പ്രവർത്തനം നോക്കിക്കാണുന്നവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് നിന്ന് മാറിനിൽക്കേണ്ട ആളല്ല നിഷ. അവർ നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണ്. അവരുടെ പ്രവർത്തനത്തെ കാണുകയും കണ്ട് അറിയുകയും ചെയ്യുന്നവർ അവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിച്ചാൽ എന്ത് തെറ്റ് പറയാൻ പറ്റുമെന്നും റോഷി അഗസ്റ്റിൻ റിപ്പോർട്ടറിനോട് പറഞ്ഞു. നിഷ മത്സരരംഗത്ത് ഇറങ്ങുന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കുമെന്നും നിഷയുമായി പ്രശ്നങ്ങളില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നിഷയിലൂടെ കൂടുതൽ സ്ത്രീ വോട്ടുകൾ സമാഹരിക്കാമെന്നും ഇതുവഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നുമാണ് കേരള കോൺഗ്രസ് എം കണക്കുകൂട്ടുന്നത്.…

      Read More »
    • ‘എന്നോടെന്തിനീ പിണക്കം?‘ മുഖ്യമന്ത്രി സംസാരിക്കവെ വീണ്ടും മൈക്ക് തകരാർ; ‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി‘യെന്ന് പ്രതികരണം

      കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു. നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ചടങ്ങിൽ വിവിധ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. ലൈഫ് പദ്ധതി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണെന്നും അതിൽ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ സംഭാവന വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ൽ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും അതിന് പരിഹാരം കാണാൻ വേണ്ടിയാണ് ഹരിത കേരള മിഷൻ രൂപീകരിച്ചതെന്നും അദ്ദേഹം…

      Read More »
    • രാജി തികച്ചും വ്യക്തിപരം!! കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി ശശി ഇനി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രൻ?

      തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. സിപിഎം നേതൃത്വവുമായി അടുത്തിടെ അകൽച്ചയിലായിരുന്ന പി ശശി കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി വ്യക്തിപരമെന്നാണ് മുൻ എംഎൽഎ നൽകുന്ന വിശദീകരണം. അതേസമയം ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിനു മുന്നിലൂടെ കടന്നുപോയിട്ടും സ്വീകരണത്തിൽ പങ്കെടുക്കാതെ മുൻ എംഎൽഎ കൂടിയായ പി.കെ.ശശി വിട്ടുനിന്നിരുന്നു. എന്നാൽ നേതൃത്വവുമായി അകന്നു നിൽക്കുന്ന ശശിയെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ വിളിക്കുക പോലും ചെയ്യാതെ പാർട്ടിയും അകൽച്ച പാലിച്ചു. കടുത്ത പനി മൂലമാണു വിട്ടുനിന്നതെന്നു ശശി പറഞ്ഞെങ്കിലും ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമായിരുന്നു. പി.കെ. ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തിൽ ജാഥയിലെ അസാന്നിധ്യം ചർച്ചയായി. ശശിയുമായി പാർട്ടിക്കു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണു ബ്രാഞ്ചിൽ തുടരുന്നതെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വിഭാഗീയതയെത്തുടർന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയെങ്കിലും…

      Read More »
    • സിപിഎം സൈബർ ടീമിൽ ഭിന്നത;മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു; സാമൂഹിക മാധ്യമ ഇടപെടലുകളിലെ പാളിച്ചകളിൽ മുഖ്യമന്ത്രിയ്ക്കും അസ്വസ്ഥത

      തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ അഭിപ്രായ ഭിന്നത രൂക്ഷം. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ സിപിഎം സൈബർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി…

      Read More »
    • അഖിൽ മാരാർ ട്വൻ്റി20യിലേയ്ക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും

      കൊച്ചി: ബിഗ് ബോസ് താരവും സേഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വൻ്റി20-യിൽ ചേരാൻ ഒരുങ്ങുന്നു. വൈകുന്നേരം മൂന്ന് മണിക്ക് ട്വൻ്റി20 നേതാവ് സാബു ജേക്കബ് വിളിച്ചിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. കൊട്ടാരക്കരയിൽ അഖിൽ മാരാറെ എൻഡിഎ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. ബിജെപി നടത്തിയ സർവേയുടെ പശ്ചാത്തലത്തിൽകൂടിയാണ് അഖിൽ മാരാരെ മുന്നണിയിലെത്തിയിരിക്കുന്നതെന്നാണ് വിവരം. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് അഖിൽ മാറാരെ ട്വൻ്റി20-യിൽ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നും അഖിൽ പറഞ്ഞു. മുന്നണിയിൽ നേരത്തെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നെന്നാണ് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞത്. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി. അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് ഇതുവരെയും അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം…

      Read More »
    • ‘മൈക്കിൽ പിടിച്ചു വലിക്കരുത്… പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ, ഇനിയിപ്പോ സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ’—പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ സംഘർഷം, മൈക്ക് പിടിച്ചുമേടിക്കാൻ ശ്രമിച്ച് ഒരു വിഭാ​ഗം, സംഭവം എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ച സംഭവം സംസാരിക്കുന്നതിനിടെ

      തൊടുപുഴ∙ ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളിൽ ഒരാൾ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്. പ്രസംഗിച്ചയാളോട് സമയം അവസാനിച്ചെന്നും സംസാരം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ മൈക്കിൽ പിടിച്ചു വലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രസംഗിക്കുന്നയാൾ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ എന്നും പ്രസംഗിക്കുന്ന ആൾ പറയുന്നുണ്ട്. തർക്കമുണ്ടായതോടെ നേതാക്കൾ ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി. 17-ാം തിയതിയാണ് പീരുമേട്ടിൽവച്ച് സമ്മേളനം നടന്നത്. 2 മിനിട്ടാണ് ഒരാൾക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നത്. സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഇടപെട്ടതെന്ന് നേതൃത്വം പറയുന്നു.

      Read More »
    • കെഎസ് ആർടിസിയിൽ കയറിയ ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ടു; കർശന നടപടി; ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് തിരുവനന്തപുരത്തു നിന്നും കാസർ​ഗോടേയ്ക്ക് സ്ഥലം മാറ്റം

      പത്തനംതിട്ട∙ ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ.പ്രേമസുതനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൂവാറിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. വനിതകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. നിലയ്ക്കൽ സ്റ്റാന്‍ഡിനു പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ ഇറക്കിവിടുകയായിരുന്നു. തീർഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം വനമേഖലയിൽ സംഘം കാത്തുനിന്നു. മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്. സംഭവത്തെക്കുറിച്ച് വിജിലൻസ് ഓഫിസർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയതായി സർക്കാർ ഉത്തരവിൽ‌ പറയുന്നു.

      Read More »
    • എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം, ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരക്ഷരം പോലും മിണ്ടരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ ‘ജാമ്യ നിയമാവലി’

      ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കമ എന്നൊരക്ഷരം മിണ്ടരുത്, ഇതുപോലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം… യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോൺ ചോർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ ഷാജൻ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് കോടതിയുടെ നിർദേശം. കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. അതുപോലെ ഷാജൻ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്. പരാതിക്കാരനെയോ, സാക്ഷികളെയോ, സ്വാധീനിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടർക്കെതിരെ…

      Read More »
    Back to top button
    error: