Kerala
-
മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി, വീട്ടിൽ കയറിയുള്ള പ്രതിഷേധത്തോട് എനിക്ക് യോജിപ്പില്ല!! യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരും, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം- വിഡി സതീശൻ
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ പ്രതികരിച്ചു. മുൻപ് തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതുപോലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു.…
Read More » -
മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കി- ഡോ. ലളിതാംബികയ്ക്കെതിരെ കേസ്!! കൂടുതൽ പേർ പ്രതികൾ? ആരോഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോ.ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ നിലവിൽ പ്രതിയല്ല. ബിഎൻഎസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കൂടുതൽപേരെ പ്രതി ചേർത്തേക്കും. ഇതിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വീടിനു നേരെ ചീമുട്ട എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേക്കെത്തി. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച്…
Read More » -
പിപി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട, തെളിവുകളുടെ അഭാവമുണ്ട്!! അനധികൃത സ്വത്ത് സമ്പാദന കേസ് തദ്ദേശ വിജിലൻസ് അന്വേഷിക്കും, അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാം…നിലപാട് ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ
കണ്ണൂർ: ! അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചത്. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. ദിവ്യയ്ക്കെതിരായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരാതിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം,…
Read More » -
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ടു തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; തലയ്ക്കു സാരമായ പരിക്ക്; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒത്തു തീര്‍പ്പാക്കാനുള്ള നീക്കത്തില്‍ അടുക്കാതെ പ്രസിഡന്റ്
കൊല്ലം: ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ മകന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ഫെബ്രുവരി 17നാണ് സംഭവം നടന്നത്. പൃഥ്വിരാജിന് മര്‍ദ്ദനം ഏറ്റതിനെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉള്‍പ്പടെ 15 ഓളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒളിവിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയില്ല. ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് #KollamNews,…
Read More » -
‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയതിൽ വിചിത്ര ന്യായീകരണം പ്രതിഷേധക്കാർക്കു മുന്നിൽ ഉന്നയിച്ച് ആശുപത്രി സൂപ്രണ്ട്
കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ട് പ്രശ്നത്തെ ലാഘവത്തോടെ കണ്ട് പ്രതികരിച്ചത്. ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു. കോന്നി സ്വദേശി 14വയസുള്ള തൻസീൻറെ കയ്യാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വളഞ്ഞത്. കഴിഞ്ഞ നവംബറിലാണ് തൻസീൻറെ കയ്യിൽ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റർ ഇട്ടത്. ഫെബ്രുവരിയിൽ പ്ലാസ്റ്റര് മാറ്റിയപ്പോഴാണ് വളവ് കണ്ടത്. മെഡിക്കൽ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.…
Read More » -
ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്
മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനുള്ള പരിശ്രമം വിഫലമായി.മൂന്നു തവണ പരാജയപ്പെട്ട ശേഷം ലോറി ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ക്വാറിയിൽ നിന്ന് ഉ യർത്താനായത്. ലോറി ക്വാറിയിലെ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ്കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറി ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു. അതേസമയം ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം…
Read More » -
ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ പുറത്താകും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും…
ലഹോർ: ട്വന്റി20 ലോകകപ്പിൽ നാലു കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ യാത്ര സൂപ്പർ എട്ടിൽ അവസാനിക്കുമെന്ന് മുൻ പാക് താരം മുഹമ്മദ് ആമിർ. ഈ ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും സെമി ഫൈനലിൽ കടക്കുമെന്നും ഒരു ചർച്ചയിൽ ആമിർ പ്രവചിച്ചു. ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിർ വിശദീകരിക്കുന്നുണ്ട്. ‘‘പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ, എല്ലാ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് തകർന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും.’’ അതേസമയം 22ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സൂപ്പർ എട്ട് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. 26ന് സിംബാബ്‍വെയ്ക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ സ്പിൻ ബോളർമാർക്കെതിരെ ടോപ് ഓർഡർ ബാറ്റർമാർ പതറിയതിനാൽ സൂപ്പർ എട്ടിനു…
Read More » -
നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്
മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പാചക പൊടികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി ആണ് മറിഞ്ഞത്. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്നും നാട്ടുകാർ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തേക്ക് ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ക്ലീനർ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാൽ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറി ഉയർത്താനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടെങ്കിലും തുടരുകയാണ്. ഉച്ചയ്ക്ക്…
Read More » -
‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…
കൊച്ചി: ഡോക്ടർമാരുടെ അശ്രദ്ധയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ ഉഷ അനുഭവിക്കുന്ന ദുരിതം വിവരിക്കുകയാണ് മകൻ ഷിബിൻ ജോസഫ്. ‘‘വേദന വരുമ്പോൾ അമ്മ കുറച്ചു വെള്ളം കുടിക്കും, അപ്പോൾ അതങ്ങ് പോകും. മൂത്രത്തിൽ അണുബാധയാണെന്ന് കരുതിയാണല്ലോ നമ്മൾ ചികിത്സിക്കുന്നത്. എത്ര ആശുപത്രിയിൽ പോയെന്നോ എത്ര ഡോക്ടർമാരെ കണ്ടെന്നോ അറിയില്ല’’… അഞ്ചു കൊല്ലം മുമ്പ് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ ഉഷയുടെ വയറ്റിൽ കത്രിക മറന്നു വയ്ക്കുകയായിരുന്നു. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജിലായിരുന്നു സംഭവം. പിന്നീട് തനിക്കെന്താണ് സംഭവിച്ചതെന്നറിയാതെ പല ഡോക്ടർമാരും പറയുന്ന മരുന്നു കഴിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഉഷയുടെ വയറ്റിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത് 5 വർഷത്തിനു ശേഷമാണ്. അമ്മയെ കുറിച്ചുള്ള മകന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഇടക്കിടെ വേദന വരും. അപ്പോൾ മരുന്നു കഴിക്കും. വെള്ളം കുടിക്കും. അതിനിടയിലും അമ്മ തൊഴിലുറപ്പു ജോലിക്കു പോകുമായിരുന്നു. വേദന വരുമ്പോൾ മരുന്ന് കഴിക്കും. ഇൻഫെക്‌ഷൻ ആണെന്നാണല്ലോ അപ്പോഴൊക്കെ കരുതിയിരിക്കുന്നത്. ഇടക്കിടെ ചോര വരും. അപ്പോൾ വീണ്ടും…
Read More »
