Kerala

    • ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്; ആരെയോ കാത്തിരിക്കുന്ന ആരോ; രഞ്ജിത്തിന്റെ കയ്യൊപ്പും ആരോയും ഒരു തുടര്‍ച്ചയാണ്; മനോഹരമായ ഒരു തുടര്‍ച്ച

      കയ്യൊപ്പിലെ ബാലനെന്ന ബാലചന്ദ്രന്റേയും പത്മയുടേയുമൊക്കെ ഒരു തുടര്‍ച്ചയല്ലേ സത്യത്തില്‍ ആരോ എന്ന രഞ്ജത്ത് സിനിമ. ആണെന്ന് തോന്നിപ്പോകുന്ന ഒരുപാട് ഫ്രെയമുകളും സാധ്യതകളും ആരോയില്‍ രഞ്ജിത് ചേര്‍ത്തുവെച്ചിട്ടുണ്ട്. കയ്യൊപ്പിലെ ബാലന്റെ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയോട് ഏറെ സാമ്യമുണ്ട് ആരോ എന്ന കൊച്ചു ചിത്രത്തിലെ ശ്യാമപ്രസാദിന്റെ വീട്ടിലെ മുറിക്ക്. കയ്യൊപ്പില്‍ ബാലന്‍ അവസാന യാത്രക്കൊരുങ്ങും മുന്‍പ് മഴ പെയ്യുന്നുണ്ട്. ആരോയിലും ഒരു അവസാനയാത്രയുടെ തുടക്കത്തില്‍ മഴ തിമര്‍ത്തുപെയ്യുന്നുണ്ട്. ബാലന് എഴുതാന്‍ സാധിക്കാതെ അസ്വസ്ഥനായി പേജുകള്‍ എഴുതിയ ശേഷം കീറിയെറിയുന്ന റൈറ്റേഴ്‌സ് ബ്ലോക്കിനെ ഓര്‍മിപ്പിച്ച അതേ മാനസികാവസ്ഥ ശ്യാമപ്രസാദിന്റെ കഥാപാത്രത്തിനുമുണ്ടാകുന്നുണ്ട്. കയ്യൊപ്പിലും ആരോയിലും ഓട്ടോറിക്ഷ ബാലനേയും ശ്യാമപ്രസാദിനേയും കൊണ്ടുപോകാനെത്തുന്നതും കൗതുകസാദൃശ്യമായി തോന്നി. അതിലെല്ലാമുപരി കാത്തിരിപ്പാണ് കയ്യൊപ്പിന്റെ ക്ലൈമാക്‌സ് എങ്കില്‍ ആരോ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഒരു എക്‌സ്്റ്റന്‍ഷന്‍ ആണെന്ന് പറയാം. കയ്യൊപ്പില്‍ ഒരിക്കലും എത്താത്ത ബാലചന്ദ്രനെന്ന ബാലനെ കാത്ത് അയാള്‍ക്കേറെ പ്രിയപ്പെട്ട പത്മയും കിളിപ്പാട്ട് പബ്ലിക്കേഷന്‍സിലെ ശിവദാസനും ലളിതയും ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറാന്‍ പൈസയടക്കാന്‍…

      Read More »
    • ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി

      തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്‌ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്‍പ്പിച്ചാല്‍ കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍…. സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്‌നിംഗോ നല്‍കിയാല്‍ അവരത് ഭംഗിയായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്‌ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്. കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്‌സ്പീരിയന്‍സുമാകും. വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്‌കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന…

      Read More »
    • വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്

      പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്. പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്‍മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും….. ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്‍പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ. ടി.പി.ചന്ദ്രശേഖരനേറ്റ…

      Read More »
    • ഏഴാമന്‍ സെനുരാന്‍ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍; ഇന്ത്യന്‍ വംശജന്റെ വിജയഗാഥ; നാഗപട്ടണത്തുണ്ട് സെനുരാന്റെ ബന്ധുക്കള്‍; കൂട്ടുകാരുടെ പ്രിയപ്പെട്ട സണ്ണി

      ഗുവാഹത്തി : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ടിവിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരുന്ന ആ വീട്ടുകാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ദിനത്തിലെ ബാറ്റിംഗ് അടിച്ചുകയറുമ്പോള്‍ ആര്‍പ്പുവിളിച്ചു, കയ്യടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇവരെന്തിന് കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു എന്ന് തൊട്ടപ്പുറത്തെ വീട്ടുകാര്‍ സംശയിച്ചു. അതിനുള്ള ഉത്തരം അപ്പോള്‍ ബാറ്റിംഗ് ക്രീസില്‍ ആടിത്തിമര്‍ത്ത് പൂണ്ടുവിളയാടുകയായിരുന്നു – സെനുരാന്‍ മുത്തുസ്വാമി. അഥവാ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തണ്ടെല്ലുറപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസ്വാമി ക്രീസ് വിട്ടത്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ടിവിയില്‍ തങ്ങളുടെ മുത്തുസ്വാമിയെന്ന മുത്തുഅണ്ണന്റെ മകന്‍ അടിച്ചു കളിക്കുന്നത് കാണുമ്പോള്‍ അവരെങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കും, എങ്ങിനെ കയ്യടിക്കാതിരിക്കും. ഇന്ത്യന്‍ വംശജനെങ്കിലും രണ്ടാം ദിനത്തില്‍ ഇന്ത്യയെ മൂലക്കിരുത്തിയതും ഈ ഇന്ത്യന്‍…

      Read More »
    • ബൈജൂസിന് കനത്ത തിരിച്ചടി; 8,900 കോടി രൂപ ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ കോടതി; കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഇനി നടക്കില്ല; വായ്പ ലഭിച്ച പണം അനധികൃതമായി രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നും കണ്ടെത്തല്‍

      ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് അമേരിക്കന്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആല്‍ഫ 107 കോടി ഡോളര്‍ ഗ്ലാസ് ട്രസ്റ്റിനുനല്‍കാന്‍ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയില്‍ ഹാജരാകാനും രേഖകള്‍ സമര്‍പ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലാവേര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചു എന്നും, 53.3 കോടി ഡോളര്‍ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളില്‍ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേര്‍ കോടതിയെ സമീപിച്ചു. ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നല്‍കിയിരുന്നു. എന്നാല്‍,…

      Read More »
    • രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേത്; അക്രമികള്‍ എത്തിയത് വിശ്വസ്തരുടെ കാറില്‍; സാമ്പത്തിക ഇടപാട് വഷളായി; ആദ്യം ഡ്രൈവറെ വെട്ടി, പിന്നാലെ സുനിലിനെയും; വിവരങ്ങള്‍ പുറത്ത്

      തൃശൂര്‍: തൃശൂരിലെ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേതെന്ന് സൂചന. കാരണം, പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടെ കാറിലാണ് ഗുണ്ടാസംഘം വന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്വട്ടേഷനു കാരണം. രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ വധിക്കാനായിരുന്നു ശ്രമം. കാറിലെ ഡ്രൈവറെ ആദ്യം വെട്ടി. പിന്നാലെ, സുനിലിനേയും. ഇരുവര്‍ക്കും ഗുരുതരമായ പരുക്കേറ്റു. വന്നത് ഗുണ്ടാസംഘമാണെന്ന് ഉറപ്പായിരുന്നു. കാരണം, സുനിലന് നേരിട്ട് പരിചയമില്ലാത്തവരായിരുന്നു അക്രമം. അപ്പോള്‍ പിന്നെ, ആര് നല്‍കിയ ക്വട്ടേഷന്‍ എന്നതായിരുന്നു ചോദ്യം. ഗുണ്ടകള്‍ വന്ന കാര്‍ പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടേതാണ്. ഒരു വര്‍ഷം മുമ്പ് സുനിലെ ആക്രമിച്ച കേസിലും ഈ വിശ്വസ്തരില്‍ ഒരാള്‍ പ്രതിയായിരുന്നു. കൂട്ടുപ്രതി, പ്രവാസി വ്യവസായിയും. സുനിലും ഈ വ്യവസായിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേചൊല്ലി, തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതമാകാം ക്വട്ടേഷനെന്ന് സംശയിക്കുന്നു. അക്രമികളായി വന്ന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം തുടരുന്നു. പ്രവാസികളായ രണ്ടു വ്യവസായികള്‍…

      Read More »
    • ഇതാ വയനാട് ടൗണ്‍ഷിപ്പ്: വിമര്‍ശകരുടെ വായടപ്പിച്ച് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി; 24 മണിക്കൂറും വിശ്രമമില്ലാത്ത ജോലി; സ്ഥലം കണ്ടെത്താന്‍ പോലും കഴിയാതെ കോണ്‍ഗ്രസിന്റെ 30 വീടുകള്‍ ഇപ്പോഴും ത്രിശങ്കുവില്‍

      തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി രണ്ടു ടൗണ്‍ഷിപ്പുകളിലായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇതുവരെയുള്ള നിര്‍മാണത്തിന്റെ പുരോഗതി വ്യക്തമാക്കുന്നത്. വയനാട് കോണ്‍ഗ്രസ് എംപിയുടെ നൂറുവീടുകള്‍ ഉള്‍പ്പെടെ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ടു പോകുന്നത് എന്നതാണ് പ്രത്യേകത. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ നല്‍കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ വീടുകള്‍ക്കായി സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. സാങ്കേതിക പ്രശ്‌നം കൊണ്ടാണ് വീടു നിര്‍മിക്കാത്തതെന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ഇതിനു പിന്നാലെ അബിന്‍ വര്‍ക്കിയും ഒരു അഭിമുഖത്തില്‍ സര്‍ക്കാരിനെ പഴിച്ചാണു രംഗത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുത്താണു ഭൂമി വാങ്ങിയത്. സമാനമായ രീതിയില്‍ സ്ഥലം കണ്ടെത്താന്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ കഴിയുമായിരുന്നു. മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകളും കത്തോലിക്കാ സഭയും വ്യാപാരി വ്യവസായികളും അടക്കമുള്ളവര്‍ വീടുകള്‍ പൂര്‍ത്തിയാക്കുകയാണ്. ചിലര്‍ വീടുകളുടെ താക്കോലും കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്…

      Read More »
    • കെഎഫ്‌സി വായ്പത്തട്ടിപ്പ്: പി.വി. അന്‍വറിനു കുരുക്കു മുറുകുന്നു; മറ്റു വരുമാനമില്ലാതെ അഞ്ചു വര്‍ഷത്തിനിടെ 50 കോടിയുടെ ആസ്തി വര്‍ധന; ഇഡിക്കു മുന്നില്‍ മറുപടിയില്ല; ഡ്രൈവറിന്റെ പേരിലടക്കം ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; പിവിആര്‍ മെട്രോ വില്ലേജില്‍ വന്‍ നിര്‍മിതികള്‍

      മലപ്പുറം: കെഎഫ്‌സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡില്‍ കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ അന്‍വറിന്റെ ആസ്തിയില്‍ അന്‍പത് കോടി രൂപയുടെ വര്‍ധനയുണ്ടായതായും ഇഡി കണ്ടെത്തി. അന്‍വറിന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയംവെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോണ്‍ അനുവദിച്ചത്. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു. 2016ല്‍ 14 കോടി രൂപയായിരുന്നു അന്‍വറിന്റെ ആസ്തി. എന്നാല്‍ 2021ല്‍ ആസ്തി 64 കോടിയിലേക്ക് ഉയര്‍ന്നു. 2015 മുതല്‍ 2020 വരെ മറ്റു വരുമാനമില്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ…

      Read More »
    • പുതിയ തൊഴില്‍ കോഡ് നടപ്പാക്കുമ്പോഴും കേരളം തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ല; ട്രേഡ് യൂണിയന്‍ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും ശിവന്‍കുട്ടി

      തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ല. തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുക. കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി…

      Read More »
    • പത്മകുമാറിന്റെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും പരിശോധിക്കുന്നു ; പത്തനംതിട്ടയിലെ പത്മകുമാറിന്റെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്

      പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ ഇടപാടുകളും എസ്‌ഐടി വിശദമായി പരിശോധിക്കാനൊരുങ്ങുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ചില റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ പത്മകുമാര്‍ നടത്തിയിരുന്നതായുള്ള വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും നീങ്ങുന്നത്. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള പത്തനംതിട്ടയിലെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. സ്ഥാപനങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടോ എന്നതിലാണ് പ്രധാന പരിശോധന. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സന്നിധാനത്തെ മുഴുവന്‍ വിവരങ്ങളും എസ്ഐടി പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം വരും. കഴിഞ്ഞദിവസം പത്മകുമാറിന്റെ വീട്ടില്‍ നടന്ന 12 മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ എസ്ഐടിക്ക് ലഭിച്ചിരുന്നു. പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് പത്തനംതിട്ടയില്‍ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി.അസ്വഭാവികമായ സാമ്പത്തിക നേട്ടം…

      Read More »
    Back to top button
    error: