Kerala

    • സ്വർണം മോഷ്ടിച്ചെന്ന് കാണിച്ച് അയൽവാസിയായ യുവാവും കുടുംബവും നൽകിയ പരാതിയിൽ വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, പിന്നാലെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസി പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി

      കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ജീവനൊടുക്കി. കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. തനിക്കു നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പെോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി. താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭർത്താവിൻറെ വീടിൻറെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പോലീസ്…

      Read More »
    • 25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലും നിവേദനം തന്നാൽ ഞാൻ കീറിക്കളയുമോ? അത് ഞാൻ മാത്രം അറിയേണ്ട കാര്യമായിരുന്നു, ആരെങ്കിലും ചെറിയ തുണ്ടു കടലാസിൽ നിവേദനം തരുമോ? വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ

      കൊച്ചി: തനിക്കു കൊണ്ടെത്തന്ന നിവേദനം കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് നിവേദനമായിരുന്നില്ല, താൻ മാത്രമറിയേണ്ട പരാതിയായിരുന്നെന്ന് സതീശൻ പറഞ്ഞത്. താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നത്. താൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് പേപ്പർ കീറിയത്. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിച്ചു. അതുപോലെ എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത് എന്നും സതീശൻ ആരോപിച്ചു. താൻ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് കഷ്ണം കടലാസ് വാങ്ങി, പിന്നാലെ അത് കീറിക്കളഞ്ഞുവെന്നാണ് ആരോപണം. ഒരു സ്ത്രീ തന്ന നിവേദനം എന്ന നിലയിലാണ് അത് പ്രചരിക്കുന്നത്. ആരെങ്കിലും ചെറിയ കടലാസിൽ നിവേദനം തരുമോ? അവർ ഒരു പരാതി എഴുതിത്തന്നതാണ്. താൻ അല്ലാതെ വേറെയാരും അത് കാണാൻ പാടില്ല. അതിനാൽ താൻ അത് കീറിക്കളഞ്ഞുവെന്നും സതീശൻ റിപ്പോർട്ടർ ടിവിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിക്കിടെ…

      Read More »
    • യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും, ആദ്യ പരി​ഗണന വിജയിക്കാൻ- ചെന്നിത്തല

      കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും ഹൈക്കമാൻഡിന് തന്നിൽ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചു കൂട്ടി. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് മുൻഗണന. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം അതിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാൻഡിന്റെ ആ തീരുമാനം എല്ലാവരും അംഗീകരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന് എന്നും എന്നെ വിശ്വാസമാണ്. ഒരു നിർണായകമായ തെരഞ്ഞെടുപ്പാണ് യുഡിഎഫിനെ സംബന്ധിച്ച്. മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല ഏൽപ്പിച്ചു. പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.…

      Read More »
    • ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്

      കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രം​ഗത്ത്. ഇക്കാര്യത്തിൽ ബിജെപി നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും, ഇതിന് പിന്നാലെയാണ് ബിനാമി ഇടപാട് ആരോപണത്തിൽ സർക്കാർ അവർക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും ഷമ്മാസ് ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ദിവ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. സിപിഎമ്മിൽ തുടരുന്നതിനേക്കാൾ മറ്റ് സാധ്യതകളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ദിവ്യ പുതിയ വഴികൾ തേടുന്നത്. ഇതിനായി സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കൂടിയാലോചനകളും നടത്തി, ഇത്തരമൊരു നീക്കം നടക്കുന്നതുകൊണ്ടാണ് സർക്കാരിന് അവരെ സഹായിക്കേണ്ടി വന്നതെന്നും ഷമാസ് ആരോപിച്ചു. അതേസമയം ശനിയാഴ്ചയാണ് പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ച് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ കരാറുകളിൽ പി.പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഹമ്മദ് ഷമ്മാസിന്റെ…

      Read More »
    • കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണം, യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലും നൽകണം- പാർട്ടിക്കു മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് ആർ രശ്മി- അം​ഗീകരിക്കാതെ വന്നതെ നേരെ ബിജെപിയിലേക്ക്!! കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി?

      തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. സിപിഎം വിട്ട് ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതി വിയോജിച്ചാണ് രശ്മി പാർട്ടി വിട്ടതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോൺഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകൾ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ വച്ചു. ഒന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണം, രണ്ട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണം ഇതായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ, കോൺഗ്രസ് നേതൃത്വം ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ…

      Read More »
    • രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു, തൊണ്ടുമുതൽ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി

      കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി അ‍ഞ്ചുവർഷമായുണ്ടായിരുന്ന കത്രിക വയറ്റിൽനിന്ന് പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയാ നടപടികൾ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്‌സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.…

      Read More »
    • നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവം, പെരുന്നാൾ…കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനി ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ

      തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ക്ഷേത്ര ഉത്സവങ്ങൾ, പെരുന്നാൾ എന്നിവ കണക്കിലെടുത്ത് നഗരത്തിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനിയും ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ. വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. ഇവരെ കൂടാതെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട അനന്ദു, ആദിത്യൻ, ഷാജഹാൻ, പ്രഫുൽ രാജ്, പോരാട്ടം വിഷ്ണു, അഭിലാഷ്, ഉണ്ണിക്കുട്ടൻ, ബിജ്ജുകുമാർ എന്നിവരും ഇതിൽ ഉൾപ്പെടും. കൊലപാതകം, മോഷണം, കവർച്ച, പോക്സോ, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾക്കെതിരേയാണ് നടപടി. നഗരത്തിൽ ക്രമസമാധാനം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

      Read More »
    • മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി, വീട്ടിൽ കയറിയുള്ള പ്രതിഷേധത്തോട് എനിക്ക് യോജിപ്പില്ല!! യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരും, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം- വിഡി സതീശൻ

      കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ പ്രതികരിച്ചു. മുൻപ് തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അതുപോലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു.…

      Read More »
    • മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കി- ഡോ. ലളിതാംബികയ്ക്കെതിരെ കേസ്!! കൂടുതൽ പേർ പ്രതികൾ? ആരോ​ഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

      തിരുവനന്തപുരം: ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോ.ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ നിലവിൽ പ്രതിയല്ല. ബിഎൻഎസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കൂടുതൽപേരെ പ്രതി ചേർത്തേക്കും. ഇതിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വീടിനു നേരെ ചീമുട്ട എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേക്കെത്തി. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച്…

      Read More »
    • പിപി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട, തെളിവുകളുടെ അഭാവമുണ്ട്!! അനധികൃത സ്വത്ത് സമ്പാദന കേസ് തദ്ദേശ വിജിലൻസ് അന്വേഷിക്കും, അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാം…നിലപാട് ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ

      കണ്ണൂർ: ! അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചത്. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. ദിവ്യയ്ക്കെതിരായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരാതിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം,…

      Read More »
    Back to top button
    error: