Kerala

    • കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്

      കൊച്ചി: കെ എസ് ആര്‍ ടി സി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക്. ജീബ അശുപത്രിയില്‍ ചികിത്സയിലാണ്. ജീബ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ടത് കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയ്ക്ക് കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റു. പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ് ഐ: നജീബ് (52)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നജീബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലായിരുന്നു അപകടം. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയ്ക്കെത്തിച്ച ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തട്ടിയത്. ചെങ്ങന്നൂരില്‍ നിന്നും യാത്രക്കാരുമായി പമ്പയിലേക്ക് വരുമ്പോഴായിരുന്നു…

      Read More »
    • കൂത്താട്ടുകുളം നഗരസഭ അവിശ്വാസപ്രമേയം; കുറുമാറിയ എല്‍ഡിഎഫ് കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി, പ്രതിഷേധം

      എറണാകുളം: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. കൗണ്‍സില്‍ യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 13 ഭരണസമിതി അംഗങ്ങളുള്ള നഗരസഭ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ നോട്ടീസ് നല്‍കിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. എന്നാല്‍ ഇതിനിടെ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അദ്ദേഹം യുഡിഎഫ് കൗണ്‍സിലറുടെ വാഹനത്തിലാണ് നഗരസഭയില്‍ വന്നിറങ്ങിയത്. പിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലറെ നഗരസഭ ചെയര്‍പേഴ്‌സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ഈ അതിക്രമം എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം. കൂത്താട്ടുകുളം കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഒരു കോടി 79 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വിജിലന്‍സ്…

      Read More »
    • ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

      കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാേപേക്ഷയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരി?ഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത്…

      Read More »
    • സ്വത്ത് തര്‍ക്കത്തില്‍ ഗണേഷിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറന്‍സിക് ഫലം

      തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തില്‍ ഉള്ള ഒപ്പ് ആര്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന് പരിശോധന ഫലം പുറത്തുവന്നു. ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകന്‍ ഗണേഷ് കുമാറിന് നല്‍കിയിരുന്നു. എന്നാല്‍ വില്‍പ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ ഉഷാ മോഹന്‍ദാസ് കേസ് നല്‍കുകയും ചെയ്തു. ഇതിന്റെ നിയമനടപടികള്‍ തുടര്‍ന്ന് വരികയാണ്. കോടതി നിര്‍ദേശപ്രകാരമാണ് വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. സ്റ്റേറ്റ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടെ തന്നെ. ആര്‍ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരുന്നപ്പോള്‍, അവസാനത്തെ രണ്ടര വര്‍ഷം കെ ബി ഗണേഷ് കുമാറിനൊപ്പം ആയിരുന്നു. ഈ സമയത്താണ് വില്‍പ്പത്രം തയാറാക്കിയത്. ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന്, ഒപ്പം ഉണ്ടായിരുന്ന കാര്യസ്ഥന്‍ അന്നുതന്നെ…

      Read More »
    • നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ കസ്റ്റഡിയില്‍

      തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കുകളുണ്ട്. കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 40പേര്‍ക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ…

      Read More »
    • 2000 കിലോ ഭസ്മവും 250 കിലോ പച്ച കര്‍പ്പൂരവും; ഗോപന്‍ സ്വാമിയുടെ ‘പുതിയ സമാധി’ക്ക് ഇരട്ടി വലുപ്പം

      തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പുതുതായി നിര്‍മിച്ച കല്ലറയില്‍ സംസ്‌കരിച്ചു. ആദ്യം നിര്‍മിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. ഇതിനുശേഷം ഇവിടെ ആരാധനയും തുടങ്ങി. അച്ഛനെ സമാധിത്തറയില്‍ സമാധി ഇരുത്തുകയായിരുന്നുവെന്ന് ഗോപന്റെ മക്കളായ സനന്ദന്‍, രാജസേനന്‍ എന്നിവര്‍ പറഞ്ഞു. ‘ഋഷിപീഠ’മെന്ന പേരാണ് കല്ലറയ്ക്ക് നല്‍കിയിരിക്കുന്നത്. പഴയ കല്ലറ വ്യാഴാഴ്ച പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നെയ്യാറ്റിന്‍കര നിംസ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നാമജപയാത്രയായിട്ടാണ് മൃതദേഹം ആറാലുംമുംമൂട്ടിലെ വീട്ടുവളപ്പില്‍ എത്തിച്ചത്. സന്യാസിമാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ചെങ്കല്‍ മഹേശ്വരം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, ചെങ്കല്‍ ക്ഷേത്രം മേല്‍ശാന്തി കുമാര്‍ മഹേശ്വരം, കാശിലിംഗ ഗുരുസ്വാമി സമാധി ധര്‍മ മഠം മഠാധിപതി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവര്‍ കാര്‍മികരായി. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന അറയിലായിരുന്നു നേരത്തേ ‘സമാധി’യിരുത്തിയതെങ്കില്‍ പഴയതിന്റെ ഇരട്ടിയിലധികം വലുപ്പത്തിലാണ് പുതിയ…

      Read More »
    • ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ഡിഐജിക്കും സൂപ്രണ്ടിനുമെതിരേ നടപടിക്കു ശുപാര്‍ശ

      തിരുവനന്തപുരം: ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലില്‍ മധ്യമേഖലാ ജയില്‍ ഡിഐജി പി.അജയകുമാറും ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്‌തെന്നു ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി എം.കെ.വിനോദ്കുമാര്‍ ശുപാര്‍ശ ചെയ്‌തെന്നാണു വിവരം. ഇന്നു ജയില്‍ വകുപ്പ് മേധാവിക്കു നല്‍കുന്ന ഈ റിപ്പോര്‍ട്ട്, ഇന്നുതന്നെ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും. അപേക്ഷ നല്‍കാതെയും ഗേറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി, സൂപ്രണ്ടിന്റെ മുറിയില്‍ തടവുകാരനു ശൗചാലയ സൗകര്യം നല്‍കി എന്നിവയാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ തൃശൂരിലെ ‘പവര്‍ ബ്രോക്കര്‍’. ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഡിഐജിക്കെതിരെ മൊഴി നല്‍കി. മേലുദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ തയാറല്ലെന്നു നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോടു സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.…

      Read More »
    • വഴിപിഴച്ച മാധ്യമ പ്രവർത്തനം: വിനു വി ജോണും രാഹുൽ ഈശ്വറും അരുൺ കുമാറും നിയമക്കുരുക്കിൽ

          മാധ്യമപ്രവർത്തനം മര്യാദയുടെ സീമകൾ ലംഘിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ആരെയും എന്തും പറയാം. ഏത് അധിക്ഷേപവും ചൊരിയാം. നിരപരാധിയെ കുറ്റവാളിയാക്കാം. കുറ്റവാളിയെ വെള്ളപൂശാം. പക്ഷേ മാധ്യമങ്ങളെ പിണക്കിയാൽ മാനം ഇടിഞ്ഞു വീഴും എന്ന തെറ്റിദ്ധാരണയിൽ ആരും എതിർ സ്വരം ഉയർത്താറില്ല. പക്ഷേ വാർത്ത പൂർണമായും വ്യാജമെന്നും കെട്ടിച്ചമച്ചതെന്നും തെളിഞ്ഞാലും  വീണ്ടു അസത്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. വ്യക്തിഹത്യയുടെ അടർക്കളമായി മാറി കേരളത്തിലെ മാധ്യമപ്രവർത്തനം. ഒടുവിൽ കേരളത്തിലെ പ്രധാനപ്പെട്ട 2 മാധ്യമപ്രവർത്തകർക്കൊപ്പം ഒരു ടെലിവിഷൻ ചർച്ചാകാരനും നിയമക്കുരുക്കിൽ. അവഹേളന പരാമർശം നടത്തിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ അവതാരകൻ വിനു വി ജോണിനോട് നേരിട്ട് ഹാജരാകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിൻ്റെ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി. ഇതോടൊപ്പം, അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെയും യുവജന കമ്മീഷൻ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതകളെ രാഹുൽ ഈശ്വർ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷൻ അധ്യക്ഷൻ…

      Read More »
    • ഇടതു മാറി വലതമര്‍ന്ന്! അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റും

      തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അണ്ടര്‍ 14,17,19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരം നടത്തും. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കാനാണ് തീരുമാനം. ഉത്തരാഖണ്ഡില്‍ 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അസോസിയേഷന്‍ അധ്യക്ഷ മലയാളിയായ പി ടി ഉഷ ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രി പറഞ്ഞു.

      Read More »
    • നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ആറു വണ്ടികള്‍ റദ്ദാക്കി, ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

      തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ – എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന…

      Read More »
    Back to top button
    error: