Kerala
-
നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ആറു വണ്ടികള്‍ റദ്ദാക്കി, ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ – എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന…
Read More » -
ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി സഹായം നല്‍കിയെന്ന് അരിത ബാബു; തനിക്ക് പണം കിട്ടിയില്ലെന്നും ആരോ അടിച്ചുമാറ്റിയെന്നും മേഘ രഞ്ജിത്; അരിതയുടെ പോസ്റ്റിന് ട്രോള്‍ പൂരം
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെ കുഴക്കി ഫേസ്ബുക്കില്‍ ഫണ്ട് വിവാദം. ആലപ്പുഴ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജില്‍ സാരമായി പരിക്കേറ്റ ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന് പാര്‍ട്ടി എട്ടു ലക്ഷം രൂപ നല്‍കിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റും അതിന് താഴെ മേഘ എഴുതിയ കുറിപ്പുമാണ് വിവാദമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയായിരുന്നു പൊലീസ് അതിക്രമം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേഘയുടെ അശുപത്രി ചെലവിനു പുറമെ ഏകദേശം എട്ട് ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി എന്നായിരുന്നു പോസ്റ്റില്‍ അരിതാ ബാബു അവകാശപ്പെട്ടത്. എന്നാല്‍ ഈ തുക തനിക്ക് കിട്ടിയിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമന്റിട്ടു. ഇതോടെയാണ് വിവാദമായത്. അരിത ബാബുവിന്റെ പോസ്റ്റ്…
Read More » -
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുരേന്ദ്രന്‍; രമേശിനെ കളത്തിലിറക്കി കളിക്കാന്‍ കൃഷ്ണദാസ് പക്ഷം; കേന്ദ്രത്തിന്റെ വനിതാ സൗഹൃദനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ശോഭ; ബിജെപിയില്‍ തീരുമാനം അധികം വൈകില്ല
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. കെ സുരേന്ദ്രന് വീണ്ടും മത്സരിക്കും. കെ സുരേന്ദ്രനെതിരെ എംടി രമേശിനെ മത്സരിപ്പിക്കാനാണ് പികെ കൃഷ്ണദാസ് പക്ഷത്തിന് താല്‍പ്പര്യം. എന്നാല്‍, എ എന്‍ രാധാകൃഷ്ണനും പദവി നോട്ടമിടുന്നുണ്ട്. ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായം ദേശീയ നേതൃത്വത്തില്‍ സജീവമാണ്. വോട്ടെടുപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ തെറ്റില്ലെന്ന നിലപാട് സംസ്ഥാന കോര്‍കമ്മറ്റി എടുത്തു കഴിഞ്ഞു. ബുധനാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിര്‍ദേശിച്ചത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായരൂപീകരണത്തിനായി വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31നു മുന്‍പു തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരിയില്‍ ദേശീയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായി പകുതി സംസ്ഥാനങ്ങളിലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കണം. അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്കും മത്സരിക്കാമെന്നുള്ളതുകൊണ്ട് കെ.സുരേന്ദ്രന് വീണ്ടും മത്സരിക്കാം. ജില്ലാ പ്രസിഡന്റുമാരെ മൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും.അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മത്സരിക്കാമെന്നുള്ള വ്യവസ്ഥയില്‍ ഇനിയും മാറ്റം വരുമെന്ന പ്രതീക്ഷയിലാണ്…
Read More » -
മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരിക നാമജപ ഘോഷയാത്രയായി, പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ ‘മഹാസമാധി’ വൈകിട്ട്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിക്കും. നാമജപ ഘോഷയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുവരികയെന്നാണ് വിവരം. അതിനുശേഷം പൊതുദര്‍ശനത്തിന് വയ്ക്കും. മൂന്ന് മണിയോടെ മതാചാര്യന്മാരുടെ സാന്നിദ്ധ്യത്തില്‍ മഹാസമാധി നടത്തുമെന്ന് കുടുംബം അറിയിച്ചു. ഗോപന്‍ സ്വാമിക്കായി കുടുംബം പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. ‘ഋഷിപീഠം’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിനുനടുവിലായി ഒരു കല്ല് വച്ചിട്ടുണ്ട്. ഇതില്‍ ഗോപന്‍ സ്വാമിയെ ഇരുത്തും. നേരത്തെ ഒരുക്കിയ കല്ലറയ്ക്ക് സമീപമാണ് പുതിയ കല്ലറയൊരുക്കിയതെന്നാണ് വിവരം. നിലവില്‍ നെയ്യാറ്റിന്‍കര പൊലീസാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഗോപന്‍ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, ഫോറന്‍സിക്, പത്തോളജി റിപ്പോര്‍ട്ടുകളും വരും ദിവസങ്ങളിലേ ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ ദുരൂഹതയില്ലാത്തതിനാല്‍ അത് സാങ്കേതിക നടപടികള്‍ മാത്രമാണെന്നും മൃതദേഹം വിട്ടുനല്‍കുന്നതിന് തടസമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് മരണകാരണം കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ…
Read More » -
ആംബുലന്‍സിന്റെ വഴിതടഞ്ഞ് കാര്‍; ഹൃദയാഘാതമുണ്ടായ രോഗി മരിച്ചു
കണ്ണൂര്‍: കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് രോഗി മരിച്ചു. മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാര്‍ റോഡിലാണ് കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് സൈഡ് നല്‍കാതിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്‍പസമയത്തിനകം തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചിട്ടുണ്ട്.
Read More » -
ലോറിയെ മറികടക്കാന്‍ ശ്രമിച്ച കാറില്‍ ബസ് ഇടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു, 11 പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കഴിഞ്ഞ രാത്രി താമരശ്ശേരി ഓടക്കുന്നുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് രാവിലെ 6 മണിയോടെ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 11 പേര്‍ ചികിത്സയിലാണ്. കോഴിക്കോട് – വയനാട് ദേശീയപാതയില്‍ താമരശ്ശേരിക്കും പരപ്പന്‍പൊയിലിനും ഇടയില്‍ ഓടക്കുന്ന് വളവില്‍ രാത്രി 11:15 നാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തണ്ണിമത്തനുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ കാര്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ലോറി കാറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബസ് ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. തുടര്‍ന്ന് ബസ് സമീപത്തെ കടവരാന്തയിലേക്കു നീങ്ങി. എന്നാല്‍ റോഡില്‍നിന്ന് എഴുന്നേറ്റ ബസ് ഡ്രൈവര്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഇട്ട് നിര്‍ത്തുകയായിരുന്നു. കാറില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.…
Read More » -
മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ എത്തിച്ചയാളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; പവിത്രന്‍ കണ്ണുകള്‍ തുറന്നു
കണ്ണൂര്‍: മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി എത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ് എകെജി ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കണ്ണുകള്‍ തുറക്കുകയും ബന്ധുക്കളെ തിരിച്ചറിയുകയും സംസാരിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യയും കുടുംബാംഗങ്ങളും പവിത്രനെ കണ്ടു. ഡോ. പൂര്‍ണിമ റാവുവിന്റെ പരിചരണത്തില്‍ ഗ്യാസ്ട്രോ ഐസിയുവിലാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസമാണ്, കൂത്തുപറമ്പ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനെ മരിച്ചുവെന്നു കരുതി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നത്. മൃതദേഹം മാറ്റാന്‍ വന്ന സൂപ്പര്‍ വൈസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യന്‍ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില്‍ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോര്‍ച്ചറിക്ക് മുന്നില്‍…
Read More » -
‘സമാധി’ തുറന്നു: ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം, പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ദുരൂഹതകൾ നീങ്ങും
നെയ്യാറ്റിൻകരയിലെ വിവാദ സമാധി തുറന്നു. കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. സമാധി മണ്ഡപം മറച്ചാണ് പൊലീസ്, നടപടികൾ തുടങ്ങിയത്. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിഷേധം കണക്കിലെടുത്ത് 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഫോറൻസിക് സംഘവും എത്തി. മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റിയിരുന്നു. കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോര്‍ട്ടവും നടക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.…
Read More » -
ആടിനെ മേയ്ക്കാന്‍ പോയി; മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം. വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം; ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. ‘സമാധിപീഠം’ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.
Read More »