Kerala
-
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്; കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റി
കോട്ടയം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. പാലാ ചക്കാമ്പുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി വി മോഹനന്റെ കാലിന് പൊട്ടലുണ്ട്. മറ്റു ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെങ്കിലും ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്താനിരുന്ന കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. പി വി മോഹനനെ കാണാനായി നേതാക്കള്‍ പാലായിലേക്ക് തിരിച്ചിട്ടുണ്ട്.
Read More » -
ഗ്രീഷ്മയ്ക്ക് വധശിക്ഷയേ, ജീവപര്യന്തമോ…? ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവിൽ കൂടുതൽ നൽകരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിർമൽകുമാർ നായർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടു. കഷായത്തിൽ കളനാശിനി കലർത്തിക്കൊന്ന രീതി അപൂർവമാണ്. മാത്രവുമല്ല കൊലക്കുറ്റത്തിന് വധശിക്ഷ നൽകാവുന്നതുമാണ്. ഈ രണ്ട് കാര്യങ്ങൾ മാത്രം കോടതി പരിഗണിച്ചാൽ വർഷങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധിക്കുന്ന സ്ത്രീയാവും ഗ്രീഷ്മ. എന്നാൽ 24 വയസ് മാത്രമുള്ള ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും അനുകൂലഘടകമായേക്കും. അങ്ങിനെയെങ്കിൽ വധശിക്ഷ ഒഴിവായേക്കും. ഇതിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്. വധശിക്ഷ…
Read More » -
ട്രാക്കോയിലെ ശമ്പള പ്രതിസന്ധി; ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
എറണാകുളം: ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരെ മാനേജ്മെൻ്റ് കൂട്ടത്തോടെ സ്ഥലം മാറ്റി. അറുപതിലതികം ജീവനക്കാരെയാണ് ഇരുമ്പനത്തെ യൂണിറ്റിൽ നിന്ന് തിരുവല്ലയിലേയ്ക്ക് മാറ്റിയത്. സ്ഥലം മാറ്റപ്പെട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിട്ടില്ല. ട്രാക്കോ കമ്പനിയിലെ ജീവനക്കാരൻ ഉണ്ണി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജെന്നായിരുന്നു സർക്കാരിൻ്റെയും കമ്പനി മാനേജ്മെന്റിൻ്റെയും വാഗ്ദാനം. എന്നാൽ ഇതുവരെയും സഹായം നൽകിയില്ലെന്ന് മാത്രമല്ല ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ്. സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചു. ഭൂമി കൈമാറ്റമുൾപ്പെടെയുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പിൻവലിക്കണമെന്നാണ് മാനേജ്മെൻ്റ് ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമെ പാക്കേജിൻ്റെ കാര്യത്തിലേക്ക് കടക്കാനുകയുള്ളുവെന്നും ട്രാക്കോ കമ്പനി ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ട്രാക്കോ കമ്പനിയിൽ ജീവനക്കാർക്ക് 12 മാസത്തെ ശമ്പളമാണ് കുടിശികയായിട്ടുള്ളത്. ഒരു മാസത്തെ ശമ്പളം ഡിസംബറിൽ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും മുഴുവൻ തുകയും ലഭ്യമായിട്ടില്ല.
Read More » -
ഇന്ന് ശക്തമായ മഴ; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More » -
വെള്ളം കുടിമുട്ടും! മദ്യവില കൂട്ടേണ്ടിവരുമെന്നു ബവ്‌കോ; 200 കോടി പിരിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബവ്‌റിജസ് കോര്‍പറേഷനില്‍നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സര്‍ക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയര്‍ത്തിയാല്‍ മദ്യവില വര്‍ധിപ്പിക്കേണ്ടിവരുമെന്നു ബവ്‌കോ കണക്കുകള്‍ നിരത്തി നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തല്‍ക്കാലം മരവിപ്പിച്ചു. അധിക ഗാലനേജ് ഫീ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തില്‍ നികുതി വകുപ്പ് അറിയിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു ലീറ്ററിന് 10 രൂപ വീതം ബവ്‌കോയില്‍നിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വര്‍ധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയില്‍ത്തന്നെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നെങ്കിലും ബവ്‌കോ സമര്‍പ്പിച്ച കണക്കുകള്‍ മറിച്ചായിരുന്നു. 200 കോടിയുടെ വാര്‍ഷിക വരുമാനമാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തില്‍ നല്‍കേണ്ടിവരുമെന്നാണു ബവ്‌കോയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. ബവ്‌കോ ലാഭമുണ്ടാക്കുമ്പോള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സന്ദര്‍ഭത്തില്‍ ഇതു ബാധ്യതയാവുകയും മദ്യവില ഉയര്‍ത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.…
Read More » -
കൊന്നുകളയാന്‍ ആക്രോശിച്ചു, വസ്ത്രം വലിച്ചുപറിച്ചു, പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കലാ രാജു
എറണാകുളം: കൂത്താട്ടുകുളത്ത് സിപിഎം പ്രവര്‍ത്തകര്‍ പെരുമാറിയത് വളരെ മോശമായെന്ന് കൗണ്‍സിലര്‍ കലാ രാജു. പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടു, തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാരാജു പറഞ്ഞു. ‘അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് വന്നത്. പ്രമേയത്തില്‍ നിന്ന് മാറിനിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. എതിര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ആഘാതത്തിലാണ് ഇപ്പോഴും.’- കല പറഞ്ഞു. ‘എനിക്ക് എന്റേതായ നിലപാടുകളുണ്ട്. ഞാന്‍ 25 വര്‍ഷം പാര്‍ട്ടിയിലുണ്ടായ ആളാണ്. എന്റെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിര്‍പ്പ് ഉയര്‍ന്നത്. പൊതുമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തി. അവളെ കൊന്നുകളയെടാ എന്ന് ലോക്കല്‍ സെക്രട്ടറിയൊക്കെ ആക്രോശമൊക്കെ കേള്‍ക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറയുന്നത് അവരറിഞ്ഞില്ലെന്നാണ്, എന്നാല്‍ എന്നെ വണ്ടിയിലേക്ക് വലിച്ചിഴച്ചത് വൈസ് ചെയര്‍മാനാണ്.’- അവര്‍ കൂട്ടിച്ചേര്‍ത്തു. ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിതാ സഖാക്കള്‍ എന്റെ കഴുത്തിന് പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുക്കുന്ന പ്രവണതയാണ് ഉണ്ടായതെന്നും കല പറയുന്നു. കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന…
Read More » -
പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ നാട്ടിലെ അസംഖ്യം സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിയായ 20 കാരൻ അഴിക്കുള്ളിലായി
കണ്ണൂരിൽ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു. 20കാരനായ അഭയ് ആണ് റിമാൻഡിലായത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം യുവാവ് മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് 2 ദിവസം മുൻപാണ്. ഇതോടെ ആശങ്കയിലായ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഈ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാറേത്തറയിൽനിന്ന് എസ്ഐയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കൂത്തുപറമ്പ് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഫോണിൽ മോർഫിങ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇയാളുടെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമല്ല. പ്രതിക്കെതിരെ നേരത്തെ തന്നെ മറ്റ് ചില കേസുകളും നിലവിലുണ്ട്. തീവെയ്പ്പ് കേസിലും സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിലും അഭയ് പ്രതിയാണ്. ഇയാളുടെ…
Read More » -
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Read More » -
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
തിരുവനന്തപുരം: ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി. വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് ഗുളിക വാങ്ങിയത്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്‌സ്’ ഗുളികയ്ക്കുള്ളിലായിരുന്നു മൊട്ടു സൂചി കണ്ടെത്തിയത്. ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. ക്യാപ്‌സ്യൂള്‍ നിര്‍മിച്ച കമ്പനിയില്‍ നിന്നും വിശദീകരണം തേടുമെന്ന് ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.
Read More »
