Kerala

    • ചിക്കൻ കറിക്ക് ചൂട് കുറവ്: ഹോട്ടൽ ഉടമയെ സോഡാ കുപ്പികൊണ്ട് മർദിച്ച് ഏഴംഗ സംഘം, വനിതാ ജീവനക്കാരിക്കും മർദനം

      നെയ്യാറ്റിൻകര: ചിക്കൻ കറിക്ക് ചൂട് കുറവായതിതിനാൽ ഹോട്ടൽ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മർദ്ദനവും. നെയ്യാറ്റിൻകര, അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമയായ ദിലീപിനാണ് മർദ്ദനമേറ്റത്. ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ് മർദ്ദനമെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടലിനുള്ളിൽ ഇരുന്ന സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിനുശേഷം ഉടമയോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരിയോടും യുവാക്കൾ തട്ടിക്കയറി. മർദ്ദനമേറ്റ കടയുടമ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.

      Read More »
    • ബാലൻ സിപിഎമ്മിൽനിന്ന് കുടിയിറങ്ങുന്നോ? രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതിൻ്റെ സൂചന നൽകി കുറിപ്പ്: ‘പാർട്ടി കോൺഗ്രസ് അവസാന രാഷ്ട്രീയ പ്രവർത്തനം; ചില ഓർമ്മകൾ മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല; കുടിയറക്കലുകൾ ബാല്യംമുതലുള്ള അനുഭവമെന്നും ബാലൻ

      പാലക്കാട് : പ്രായപരിധിയെ തുടർന്ന് വിവിധ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കലിൻ്റെ സൂചന നൽകി മുൻ മന്ത്രി കൂടിയായ എ കെ ബാലൻ. ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണെന്നും എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു  ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എൻറെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്ലാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും…

      Read More »
    • ‘സ്വർണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് സുജിത് ദാസ് പറഞ്ഞിരുന്നു’- അജിത് കുമാർ, നിഷേധിച്ച് സുജിത് ദാസ്!! സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി

      തിരുവനന്തപുരം: വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാ‌ർ മൊഴി നൽകിയിരുന്നു. തന്നോട് എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു. പിന്നാലെ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ ഡിജിപിയോട് സർക്കാർ അഭിപ്രായം ചോദിച്ചതിനു മറുപടിയായാണ് കേസെടുക്കാമെന്ന നിർദ്ദേശം ഡിജിപി മുന്നോട്ടുവച്ചത്. അതേസമയം കോഴിക്കോട്ട് ട്രെയിനിലെ തീവയ്‌പ്പിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023ൽ പി വിജയന് അന്വേഷണ വിധേയമായി സസ്‌പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് നേരത്തെ പി വിജയൻ ഡിജിപിക്ക്…

      Read More »
    • കൊച്ചിയിൽ പിതാവിനെയും രണ്ടാം ഭാര്യയെയും വീട്ടിൽ നിന്നും അടിച്ചിറക്കി മകളും മരുമകനും, പരാതിയുമായി പ്രവാസി

      കൊച്ചി: മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കി. ആലുവ മാറമ്പള്ളി സ്വദേശി അബുബക്കറും ഭാര്യയുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്പ് പൊലീസിൽ പരാതി നൽകിയത്. 18 വർഷത്തോളമായി വിദേശത്തായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രണ്ടാമത് വിവാഹിതനായി. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി. വിദേശത്തെ ജോലി കൊണ്ട് താൻ സമ്പാദിച്ച വീട്ടിൽ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പറയുന്നത്. അബൂബക്കറും ഭാര്യയും നിലവിൽ ആശുപത്രിയിലാണ്. ഇരുവരുടെയും പരാതി കിട്ടിയതായി തടിയിറ്റപറമ്പ് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മകളോടും മരുമകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

      Read More »
    • ചർച്ച പിണറായിസം , നിലമ്പൂരിൽ സിപിഐഎമ്മിന് മത്സരിക്കാൻ ആളില്ല, മതേതര വോട്ടുകളും അവർക്കെതിര് , വിജയം യുഡിഎഫിന് തന്നെയെന്ന് പി വി അൻവർ

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്റെ നിലപാട് നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.വി അൻവർ. തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ സിപിഐഎമ്മിന് എതിരാകും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ യുഡിഎഫിൽ എത്തും. ‌സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടാത്തതിനാൽ എല്ലാ വാതിലും മുട്ടുകയാണെന്ന് പിവി അൻവർ പറ‍ഞ്ഞു. പിണറായിസമാണ് നിലമ്പൂരിലെ ചർച്ചയെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി വിജയസാധ്യതയുള്ള ആളായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ ഉള്ള രണ്ടുപേരുടെയും പ്ലസും മൈനസും പറഞ്ഞതായി അൻവർ പറയുന്നു. ഇന്നലെ നിലമ്പൂരിൽ നടന്ന മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പിവി അൻവർ പങ്കെടുത്തിരുന്നു. യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.

      Read More »
    • കോട്ടയത്ത് സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും കവർന്നു, ദമ്പതികൾക്കെതിരെ കേസ്

      കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പിആർഒയെ വിജിലൻസ് കേസിൽ കുടുക്കിയ യുവതിയും ഭർത്താവുമാണ് ഇപ്പോൾ ഹണി ട്രാപ്പ് കേസിൽ കുടുങ്ങിയത്. ആലപ്പുഴ സ്വദേശിയും എൻജിനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർക്കെതിരേ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമെരിക്ക ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരൻ. 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ എംജി യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന സമയം. ഈ സമയത്ത് അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്‍റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും…

      Read More »
    • ഈ വർഷത്തെ വിഷു തെരുവിൽ, മന്ത്രി കണ്ണുതുറന്നാൽ പെസഹയെങ്കിലും വീട്ടിൽ പോയി ആഘോഷിക്കാം- ആശാ വർക്കർമാർ

      തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുളള സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശാവർക്കർമാർ. ഓണറേറിയം വർദ്ധനവ് അടക്കമുളള കാര്യങ്ങൾ ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 65-ാം ദിവസം പിന്നിടുകയാണ്. അതിനിടെ വന്ന വിഷു സമരപ്പന്തലിൽ ആകട്ടെയെന്നു തീരുമാനിക്കുകയായിരുന്നു. അതേസമയം സമരം കൂടുതൽ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21ന് ആദരമർപ്പിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ‌’ഞങ്ങൾ അവകാശങ്ങൾ ചോദിച്ചു വന്നതുകൊണ്ട് ഈ വർഷത്തെ വിഷു തെരുവിലാണ് ആഘോഷിക്കേണ്ടി വന്നത്. ഞങ്ങളുടെ ഈ വർഷത്തെ വിധി ഇങ്ങനെയാണ്. ഇനിയെങ്കിലും മന്ത്രി കണ്ണ് തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താൽ അത് വീടുകളിൽപ്പോയി ആഘോഷിക്കാം’- ആശമാരിലൊരാ‌ളുടെ വാക്കുകളായിരുന്നു ഇത്. അതേസമയം രാപകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി ഇന്നലെ പ്രതികരിച്ചിരുന്നു. സമരം…

      Read More »
    • സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്- ബിജെപി വിമര്‍ശനം കടുത്തു; യുഎഇയില്‍നിന്ന് വധഭീഷണിയെന്ന് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി; പാണക്കാട് കുടുംബത്തെയും മുസ്ലിംകളെയും അവഹേളിച്ചെന്നും സന്ദീപ്

      പാലക്കാട്: തനക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് പരാതി. രണ്ടു മാസത്തിനിടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ മതവിദ്വേഷം വിളമ്പിയവര്‍ക്കെതിരേയും അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരേയും വരും ദിവസങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. ബിജെപി വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാറിനെതിരേ രൂക്ഷ വിമര്‍ശനമാണു സന്ദീപ് വാര്യര്‍ നടത്തുന്നത്. അടുത്തിടെ പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേരു നല്‍കുന്നതിനെതിരേ വന്‍ പ്രതിഷേധം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സന്ദീപ് ഉയര്‍ത്തിയിരുന്നു. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നല്‍കരുത് എന്ന പൊതുമാനദണ്ഡത്തിന്റെ നഗ്‌നമായ ലംഘനമാണ് പാലക്കാട് നടന്നത് എന്നാണു കോണ്‍ഗ്രസിന്റെ നിലപാടെന്നും കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യ ഭരിക്കുന്ന…

      Read More »
    • ”ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു; പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും?”

      കോഴിക്കോട്: മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന കവിതയുമായി കവി സച്ചിദാനന്ദന്‍. ”ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങിനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവു കൊണ്ട് എങ്ങിനെ ചൊല്ലും?”- എന്നാണ് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ വെള്ളാപ്പള്ളിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. വെള്ളാപ്പള്ളി ഈഴവര്‍ക്ക് ആത്മാഭിമാനം പകര്‍ന്നുനല്‍കിയ വ്യക്തിത്വമാണ്. അസാധാരണ കര്‍മശേഷിയും നേതൃപാടവവുമാണ് കാണിച്ചിട്ടുള്ളത്. കേരളത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂര്‍ത്തിയാക്കി. നമ്മുടെ സമൂഹത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇങ്ങനെ അവസരം ലഭിക്കുകയുള്ളൂ. സാക്ഷാല്‍ കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമാണ് എസ്എന്‍ഡിപിയുടെ നേതൃത്വത്തിലിരുന്നത്. എസ്എന്‍ ട്രസ്റ്റിന്റെയും അമരക്കാരനായി അദ്ദേഹം തുടരുകയാണ്. രണ്ട് സുപ്രധാന പദവികളില്‍ ഒരേസമയം എത്തിനില്‍ക്കുകയാണ്. കൂടുതല്‍ വളര്‍ച്ചയിലേക്ക് സംഘടനയെ നയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

      Read More »
    • ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുട്ടികൾ!! കുഴിയിൽ കിടക്കുന്ന ഹെഡ്‌ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ ഒരു രോമത്തിൽ പോലും തൊടാനാവില്ല- കെ സുധാകരൻ

      കൊച്ചി: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനു നേരെ ബിജെപി ഭീഷണിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നിൽക്കുന്നത്. ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയിൽ പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ പ്രസ്ഥാനങ്ങൾ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാൻ അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല. അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുട്ടികൾ. കുഴിയിൽ കിടക്കുന്ന ഹെഡ്‌ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ലും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരൻ ഭീക്ഷണിപ്പെടുത്തിയതായി…

      Read More »
    Back to top button
    error: