Breaking NewsKeralaLead Newspolitics

പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, അല്ലാതെ മുടക്കുന്നതിനല്ല ; കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ഇംഎസ്എസ് ; ബിനോയ് വിശ്വത്തെ ഇരുത്തിക്കൊണ്ട് സിപിഐയ്ക്ക് കൊട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം : പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാരെന്നും എന്നാല്‍ അത് മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന സംസ്ഥാനമാണെന്നും പലതിലും മുന്‍പില്‍ നില്‍ക്കുന്ന ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുന്നപ്ര-വയലാര്‍ വാരാചരണ സമാപനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഐക്ക് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എത്തിയത്. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുതെന്നും വികസനത്തിന്റെ പ്രത്യേക ഘട്ടത്തില്‍ കേരളം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006- 11 വരെ എല്‍ഡിഎഫ് ഭരിച്ചു. 2011-16 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സര്‍ക്കാര്‍ വന്നു.

Signature-ad

2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടടിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തില്‍. ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടി. 2016ല്‍ എല്‍ഡിഎഫ് വന്നപ്പോള്‍ മുതല്‍ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡുകളുടെ അവസ്ഥ എന്തു പരിതാപകരമായിരുന്നു. ദേശീയ പാത ഉണ്ടായിരുന്നില്ല. 2011- 16 കാലത്ത് ഒന്നും ചെയ്തില്ല. അതിന്റെ പിഴ ഒടുക്കേണ്ടി വന്നു. സ്ഥലം എടുത്തു കൊടുക്കേ ണ്ടി വന്നു. രാജ്യത്ത് ഒരിടത്തും ആ സ്ഥിതിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 5100 കോടി രൂപ കൊടുക്കേണ്ടി വന്നു. ഡിസംബറില്‍ ദേശീയ പാതയുടെ നല്ലൊരു ഭാഗം പൂര്‍ത്തിയാക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ജനുവരിയില്‍ കേരളത്തില്‍ വരുമ്പോള്‍ ഉദ്ഘാടനം നടക്കും. മാര്‍ച്ചിന് മുന്‍പ് മുഴുവന്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശം ഗഡ്കരി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: