IndiaKeralaLead NewsNewsthen SpecialpoliticsSportsWorld

ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരവും നല്‍കും; പ്രഥമ പുരസ്‌കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്‌കാര സമര്‍പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്

മയാമി : അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരമെന്ന് ഭരണസമിതി വ്യക്തമാക്കി.
അസ്വസ്ഥകളും മറ്റു പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന അവാര്‍ഡ് എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തുമെന്നും ഫിഫ അറിയിച്ചു.

Back to top button
error: