Kerala
-
മുന്‍ എക്സൈസ് മന്ത്രി രഘുചന്ദ്രബാല്‍ അന്തരിച്ചു: രണ്ടു തവണ നിയമസഭാംഗമായി :
തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര് രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1950 മാര്‍ച്ച് 12നാണ് എം ആര് രഘുചന്ദ്രബാല്‍ ജനിച്ചത്. 1980ല്‍ കോവളത്ത് നിന്നും 1991ല്‍ പാറശ്ശാലയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സര്‍ക്കാരിന്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്. എക്സൈസ് മന്ത്രിയായിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തി ശ്രദ്ധേയമായിരുന്നു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ്
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി നൽകിയത്. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ…
Read More » -
മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല
ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിലെത്തി. സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന് അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന് എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം…
Read More » -
നാടാകെ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്ന കടുത്ത വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറയ്്ക്കല്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഹാരിസിന്റെ രൂക്ഷ വിമര്‍ശനം : രോഗിയെ എങ്ങനെ തറയില്‍ കിടത്തുമെന്ന് ചോദ്യം : ഈ പ്രാകൃത നിലവാരം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും ഡോ.ഹാരിസ്
തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പ്രാകൃത നിലവാരം കാരണം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍. ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോ.ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ.ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
Read More » -
രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി
തിരുവനന്തപുരം: ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് ചർച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാഹുൽ നിലവിൽ എംഎൽഎയാണെന്നും അദ്ദേഹം നിലവിൽ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അങ്ങനൊരാൾ വേദിയിൽ വന്നാൽ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ നിലവിൽ എംഎൽഎയായ ഒരാളെ എന്ത് ന്യായത്തിൽ ഇറക്കിവിടും. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങിപ്പോകണം. അതു വിയോജിപ്പുള്ള കാര്യമാണ്. എൽഡിഎഫിന്റെ മര്യാദ അതാണ്. ഞങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നമ്മുടെ പാർട്ടി സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. വികസന പ്രവർത്തനം നടത്തുന്നതിന് അദ്ദേഹം വരുന്നതിൽ നിന്നും തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നല്ല കാര്യമാണല്ലോ അവിടെ നടക്കുന്നത്. അവിടെ ഒരു അലങ്കോലം ഉണ്ടാക്കണ്ടല്ലോ’, മന്ത്രി പറഞ്ഞു. അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും സംഘാടക സമിതി യോഗത്തിൽ നോട്ടീസിൽ പേര് വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്…
Read More » -
‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ഗോപി
തൃശ്ശൂർ: തൃശ്ശൂരിൽ ഫോറൻസിക് ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് തൃശ്ശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. തൃശ്ശൂരിൽ സ്ഥലമില്ലെന്നും തിരുവനന്തപുരത്ത് തരാമെന്നുമാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. അത് തമിഴ്നാടിന് കൊടുത്തോളൂവെന്ന് പറഞ്ഞതാണ് എയിംസിനെ കൂട്ടിച്ചേർത്ത് പറഞ്ഞുണ്ടാക്കിയതെന്നും സുരേഷ് ഗോപി. തൃശ്ശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് നൽകിയ എയിംസ് മറ്റാർക്കും കൊടുക്കാനാകില്ല. അത് നമ്മുടെ സംസ്ഥാനത്തിന്റെ അവകാശമാണ്. ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെന്നതിൽ രാഷ്ട്രീയമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം. ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്. തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും. എന്തുവേണമെന്ന് തൃശ്ശൂർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ബെംഗളൂരുവിൽനിന്ന് തൃശ്ശൂരിലെ മണ്ണുത്തിയിൽ രാത്രികാലങ്ങളിൽ വരുന്നവർക്ക് നഗരത്തിലെത്താൻ ബസ് സർവീസ് ഏർപ്പെടുത്തണമെന്ന നിർദേശമുണ്ടായി. ഇതിന് മറുപടിയായി നൂറ് ഇലക്ട്രിക്കൽ…
Read More » -
സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിന് നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ ഉപയോഗിച്ച് ക്രൂര മർദനം, നിലത്തുവീണ യുവാവിന്റെ ദേഹത്തുകൂടെ വാഹനം കയറ്റിയിറക്കി, ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു- യുവാവ് ഗുരുതരാവസ്ഥയിൽ
കോട്ടയ്ക്കൽ: സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത് യുവാവിന് ക്രൂരമർദനം. ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. മലപ്പുറം കോട്ടക്കലിൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് ക്രൂരമായി മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയും സ്കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകള്‍ വല്ലാര്‍പാടം ബസിലിക്കയില്‍; ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന് കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം; മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത് മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷം ;
കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപന ചടങ്ങുകള്‍ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന് കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്മീകത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ…
Read More » -
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതല്‍: ബെഗളുരു യാത്ര ഇനി കൂടുതല്‍ എളുപ്പമാകും: ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് രാത്രി 11 ന് ബെംഗളൂരുവില്‍ എത്തും; ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 ന് പുറപ്പെടും ; കേരളത്തില്‍ തൃശൂരും പാലക്കാടും സ്റ്റോപ്പുകള്‍ ; കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം സ്റ്റോപ്പുകള്‍
ന്യൂഡല്‍ഹി : ബെംഗളുരു മലയാളികളുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ബെംഗളുരു – എറണാകുളം വന്ദേഭാരത് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസ്സുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യുക. രാവിലെ 8.15ന് വാരണാസിയില്‍ ആണ് ഫ്ളാഗ് ഓഫ് നിര്‍വഹിക്കുക. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 നാണ് തിരികെ യാത്ര. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്…
Read More »
