IndiaKeralaLead NewsLocalNEWSNewsthen Specialpolitics

സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും  പോളിംഗ് ബൂത്തിലേക്ക്  ; വോട്ടെണ്ണൽ ഡിസംബർ 13ന്  ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന്  ; തൃശൂർ മുതൽ കാസർകോട് വരെ 11ന്

 തിരുവനന്തപുരം :
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും
 തീയതികളിൽ നടക്കും.
 തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്.
 13  ന് വോട്ടെണ്ണൽ നടക്കും
 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്  വാർത്ത സമ്മേളനത്തിൽ  തീയതികൾ പ്രഖ്യാപിച്ചത്സ.
സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ
 23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത്  12 0 3 5 സംവരണ വാർഡുകൾ ഉണ്ട്
  284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ
 1 50 18 0 1 0 സ്ത്രീ വോട്ടർമാരും
 134 12 470 പുരുഷ വോട്ടർമാരും
 281 ട്രാൻസ്ജെൻഡർ വോട്ടർമാരും
2841 പ്രവാസി വോട്ടർമാരുണ്ട്.
 കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും.
 1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും.
 അന്തിമ വോട്ടർപട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും.
 രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
  ഹരിതചട്ടം കർശനമായി പാലിക്കും വെബ് കാസ്റ്റിംഗ് ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് കമ്മീഷണർ അറിയിച്ചു.
 എ ഐ വ്യാജവാർത്തകൾ പരിശോധിക്കുന്നതിനും പ്രത്യേക സമിതി ഉണ്ടാകും മട്ടന്നൂർ നഗരസഭയിലെ വോട്ടെടുപ്പ് പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: