Kerala
-
‘ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ കയറ്റും; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിനും മറുപടി
തിരുവനന്തപുരം: കാര്‍ യാത്രാ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയത് ശരിയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. താനാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന് ചോദ്യത്തിന് അത് താന്‍ പറയേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ തന്നെ നയിക്കുമോ എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ‘ചതിയന്‍ ചന്തു’ പ്രയോഗത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സിപിഐ എല്‍ഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും, ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ…
Read More » -
വെള്ളാപ്പള്ളിക്ക് എം വി ഗോവിന്ദന്റെ പുതുവർഷ സമ്മാനം : നടേശനെ ഭംഗിയായി തള്ളി ഗോവിന്ദൻ : സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളത്: എൽഡിഎഫിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയുമാണെന്ന് വെള്ളാപ്പള്ളിയെ ഓർമ്മിപ്പിച്ച് ഗോവിന്ദൻ
കൊച്ചി: പുതുവർഷ ഉപഹാരമായി വെള്ളാപ്പള്ളി നടേശന് കിടിലൻ സമ്മാനം കൊടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയെ ഭംഗിയായി തള്ളി കൊണ്ടാണ് ഗോവിന്ദൻ പുതുവർഷത്തിൽ നിലപാടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വെള്ളാപ്പള്ളിയെ സിപിഎം സംരക്ഷിക്കുന്നു എന്ന ആരോപണത്തിനാണ് കുറച്ചെങ്കിലും അറുതി വന്നിരിക്കുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എല്ലാ അർത്ഥത്തിലും തള്ളിക്കൊണ്ടാണ് ഗോവിന്ദൻ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വെള്ളാപ്പള്ളി നടത്തിയ പല പരാമർശങ്ങളും എൽഡിഎഫിൽ തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഐ പരസ്യമായി തന്നെ വെള്ളാപ്പള്ളി – സിപിഎം സ്നേഹബന്ധത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷമാണ് വെള്ളാപ്പള്ളിയെ പരസ്യമായി ഗോവിന്ദൻ തള്ളി പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമായി തന്നെ നിരാകരിച്ചു . വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്ന് ഗോവിന്ദൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ…
Read More » -
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളുന്നു: ജയസൂര്യക്ക് ഒരു കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കം: സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും: ഇയാൾക്ക് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും സൂചന
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളു കൊച്ചി: പുതുവർഷം നടൻ ജയസൂര്യയ്ക്ക് അത്ര സുഖകരമാവില്ലെന്ന് സൂചന നൽകിക്കൊണ്ട് ഇ ഡി അന്വേഷണം ശക്തമാക്കുന്നു. സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. കേസിൽ ജയസൂര്യ അടക്കമുള്ളവർക്ക് എളുപ്പത്തിൽ ഊരി പോകാൻ കഴിയാത്ത തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍ഡ് അംബാസിഡർക്കുള്ള പ്രതിഫലം…
Read More » -
നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക വഴിത്തിരിവുകൾക്ക് സാധ്യത :മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും:വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക നടപടികൾക്ക് സാധ്യത. കേസിന്റെ വിധി പോയ വർഷത്തിൽ വന്നെങ്കിലും പുതുവർഷത്തിൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തത വരുത്താനാണ് അതിജീവിതയുടെ നീക്കം. തന്നെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍…
Read More » -
എസ്എൻഡിപിയുടെ ആ കോളേജ് മലപ്പുറത്ത് ആണല്ലോ : വെള്ളാപ്പള്ളിയെ അതൊന്ന് അറിയിച്ചു കൊടുക്കണേ: നജീബ് കാന്തപുരം എംഎൽഎയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറൽ : വെള്ളാപ്പള്ളിയുടെ മറുപടി ഉടൻ ഉണ്ടാകും
കോഴിക്കോട്: പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ് മലപ്പുറത്താണ് സാർ… വെള്ളാപ്പള്ളിയെ അതൊന്ന് അറിയിക്കണേ..നജീബ് കാന്തപുരം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാൽ വെള്ളാപ്പള്ളി നടേശന് ഹാലിളകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളാപ്പള്ളിക്കുള്ള മറുപടിയാണ് നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ കൊടുത്തത്. മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഡയലോഗിനുള്ള മറുപടിയായിരുന്നു ഇത്. തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേയ്സ്ബുക്കിൽ കുറിച്ചതിന് കയ്യടികൾ ഏറെ കിട്ടുന്നുണ്ട്. 2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാമെന്നും നജീബ്…
Read More »




