Breaking NewsKerala

ഗാന്ധിപ്രതിമയ്ക്ക് റീത്ത് വെച്ചെന്ന് കോണ്‍ഗ്രസിന്റെ ആരോപണം ; പുഷ്പചക്രം സമര്‍പ്പിച്ചതായി പ്രതികരിച്ച് ബിജെപി ; രാഷ്ട്രപിതാവിനെ കഴുകിത്തുടച്ച് ഡിവൈഎഫ്‌ഐ യുടെ പ്രതിഷേധം

മലപ്പുറം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചെന്ന ആരോപണവു മായി കോണ്‍ഗ്രസിന്റെ പരാതി. മലപ്പുറം എടക്കരയില്‍ നടന്ന സംഭവത്തില്‍ ബിജെപി പാല ക്കാട് മേഖല വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് റീത്ത് വെച്ചെന്നാണ് ആരോപണം.

കോണ്‍ഗ്രസും ഡിവൈ എഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ഗാന്ധിക്ക് പുഷ്പചക്രം സമര്‍പ്പിച്ചതായാണ് അശോക് കുമാറിന്റെ വിശദീകരണം. കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കിയപ്പോള്‍ ഗാന്ധി പ്രതിമ വൃത്തിയാക്കി ക്കൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

Signature-ad

എടക്കര കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സി ഷാഹുല്‍ ഹമീദാണ് എടക്കര പൊലീസിന് പരാതി നല്‍കിയത്.  വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിയോടെ ബിജെപി പ്രവര്‍ത്തകരെത്തി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ റീത്ത് സമര്‍പ്പിക്കുകയായിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ചു എന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ പരാതി.

 

Back to top button
error: