Kerala

 • പൊറോട്ടയോടൊപ്പം അരമുറി സവാളയെങ്കിലും അരിഞ്ഞ് കഴിക്കണമെന്നു പറയുന്നതിന് പിന്നിൽ ഇതാണ്

  പൊറോട്ടയുടെ ഗുണവും ദോഷവും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ തുറമുഖ നിര്‍മ്മാണത്തിനായി ശ്രീലങ്കയില്‍നിന്ന് എത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിലേക്ക് പൊറോട്ട കൊണ്ടുവന്നത്. തൂത്തുക്കുടിയില്‍നിന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായും പിന്നീട് കേരളത്തിലേക്കും അവിടെനിന്ന് കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പൊറോട്ടയുടെ ജനപ്രീതി വ്യാപിച്ചു.അങ്ങനെ ദക്ഷിണേന്ത്യയിലാകെ പൊറോട്ടയുടെ ഇഷ്‌ടക്കാരുടെ എണ്ണം കൂടി.കൊത്ത് പൊറോട്ട, ഗോതമ്പ് പൊറോട്ട, പൊരിച്ച പൊറോട്ട എന്നിങ്ങനെ ഇതിന്റെ പല വകഭേദങ്ങള്‍ ഇന്ന് ലഭ്യമാണ്.   മൈദകൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കാനായി മുട്ട, എണ്ണ എന്നിവയും ചേര്‍ക്കുന്നുണ്ട്.മൈദയെക്കുറിച്ച് പറഞ്ഞാല്‍, ഗോതമ്പ് സംസ്‌ക്കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളുപ്പിച്ചെടുക്കുന്ന വസ്‌തുവാണെന്ന് അറിയുക.ഇത് വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് പെറോട്ട കഴിക്കരുതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. പൊറോട്ടയെ കുറ്റം പറയുന്നുണ്ടെങ്കിലും, കേരളത്തില്‍ നിര്‍മ്മിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും മൈദ ഉപയോഗിക്കുന്ന കാര്യം മിക്കവരും ഓര്‍ക്കുന്നില്ല.ബ്രഡ്, ബിസ്‌ക്കറ്റ്, ചിലതരം ചോക്ലേറ്റുകള്‍ ഉള്‍പ്പടെ ബേക്കറികളില്‍ ലഭിക്കുന്ന മിക്ക പലഹാരങ്ങളും മൈദ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.പഫ്സ്, പ്രവാസികള്‍…

  Read More »
 • ബൈപാസ് സർജറിക്ക് ബൈ ബൈ;ഇഇസിപി ചികിത്സ പരീക്ഷിക്കാം

  ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാം ഹൃദയത്തിലെ ബ്ലോക്കുകൾ സർജറി ഇല്ലാതെ തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു ചികിത്സയാണ്  എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ (ഇഇസിപി).കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ഉള്ള ആളുകളിൽ ഈ ചികിത്സ ആൻജീനയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, ഇഇസിപി ഇതുവരെ മിക്ക കാർഡിയോളജിസ്റ്റുകളും അംഗീകരിച്ചിട്ടില്ല, മൂന്നും നാലും ലക്ഷം രൂപയുടെ ബൈപ്പാസ് സർജറി ഇല്ലാതാകുന്നതാണ് കാരണമെന്നാണ് ഇതിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം.ഹൃദയമില്ലാത്തവർ അവിടെ നിൽക്കട്ടെ.ഹൃദയമുളളവര്‍ മാത്രം ഇത് ശ്രദ്ധിക്കൂ.   ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാം ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ? തീര്‍ച്ചയായും സാധിക്കും എന്നാണുത്തരം. E. E. C. P (Enhanced External Pulsation) അഥവാ സര്‍ജറിയില്ലാത്ത ബൈപാസ് ( Natural Bypass Therapy) ചികിത്സയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ബ്ലോക്കുളളവര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയവര്‍ക്കും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമാകും ഇഇസിപി. ബൈപാസ് ശസ്ത്രക്രിയയും…

  Read More »
 • കുടുംബ ബജറ്റ് കുറയ്ക്കൂ, പാചകത്തിന് എൽ.പി.ജി ഗ്യാസും ഒപ്പം ഇൻഡക്ഷൻ കുക്കറും ഉപയോഗിക്കൂ

  വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് ഇന്നലെ106 രൂപ 50 പൈസ വില വർദ്ധിച്ചു. കൊച്ചിയിലെ വില 2009 രൂപയായി. പാചക വാതക സിലിണ്ടറിന് പ്രതിദിനം വില കൂടിക്കൊണ്ടിരിക്കുന്നു. താങ്ങാനാവാത്ത വിലവർദ്ധനവും രൂക്ഷമായ പാചകവാതക ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ പാചകത്തിന് ഒരു ബദൽ സംവിധാനം കൂടി നാം ആലോചിക്കണം. ഇലക്ട്രിക് പ്ലേറ്റ്, ഇലക്ട്രിക് കെറ്റിൽ, ഇലക്ട്രിക് പ്രഷർകുക്കർ, ഇലക്ട്രിക് ഓവൻ, മൈക്രോവേവ് ഓവൻ, സ്ലോ കുക്കറുകൾ, എയർ ഫ്രയർ തുടങ്ങി വിവിധ ഇലക്ട്രിക് ഉപകരണങ്ങൾ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇൻഡക്ഷൻ കുക്കറുകൾ ആണ് മിക്ക വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത്. എന്നാൽ വൈദ്യുതി ചാർജ് കൂടും എന്ന കാരണത്താൽ പലരും പാചകവാതകയാണ് ഇപ്പോഴും പൂർണമായി ആശ്രയിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് പുതുക്കിയ വില 910 രൂപയാണെങ്കിലും പലപ്പോഴും വീട്ടുമുറ്റത്ത് വരുമ്പോൾ 1000 രൂപയാകും. പാചകവാതകവും വൈദ്യുതിയും ഉപയോഗിച്ചുള്ള പാചകം താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഊർജ്ജം വൈദ്യുതിയാണ്.…

  Read More »
 • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെ അട്ടിമറിച്ച് ജംഷഡ്പൂർ;സെമി ഉറപ്പിച്ചു

  വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂരിന് ഉജ്ജ്വല വിജയം.ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരേ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ജംഷഡ്പൂര്‍ നേടിയത്.ജയത്തോടെ ജംഷഡ്പൂര്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.18 മല്‍സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ ഇതോടെ സെമി ബെര്‍ത്തും ഉറപ്പിച്ചു.35 പോയിന്റുള്ള ഹൈദരാബാദ് നിലവിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.  ഹൈദരാബാദ് താരം ചിഗ്ലന്‍സെനെ സിങിന്റെ (5)വക സെല്‍ഫ് ഗോളായിരുന്നു ജംഷഡ്പൂരിന് ആദ്യം ലീഡ് നേടിക്കൊടുത്തത്..പീറ്റര്‍ ഹാര്‍ഡ്‌ലി(28), ഡാനിയല്‍ ചിമാ ചുക്കു(65) എന്നിവരായിരുന്നു ജംഷഡ്പൂരിന്റെ മറ്റ് സ്കോറർമാർ.

  Read More »
 • രക്ഷാദൗത്യത്തിന് നാളെമുതൽ വ്യോമസേനാ വിമാനങ്ങളും

  ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി മോസ്ക്കോയിലെ ഇന്ത്യന്‍ എംബസി സംഘം ഖാര്‍കീവിനടുത്തുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ എത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്‌ല അറിയിച്ചു.വ്യോമസേനാ വിമാനങ്ങള്‍ നാളെ മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.ഇതിൽ വ്യോമ സേനയുടെ 17 വിമാനങ്ങളും ഉൾപ്പെടും.  ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്കാകും അയയ്ക്കുക. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും രക്ഷാദൗത്യത്തിനായി ഉപയോഗിക്കും.

  Read More »
 • മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

  ദുബായ്: പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് മെഹ്നുവിനും മകള്‍ക്കുമൊപ്പമായിരുന്നു റിഫയുടെ താമസം.മരണകാരണം വ്യക്തമല്ല.മരണത്തിന് മണിക്കൂറുകള്‍ മുന്‍പുവരെയും സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. ഭക്ഷണവിഭവങ്ങളെക്കുറിച്ചും വിവിധ ഫാഷന്‍ വസ്‌ത്രങ്ങളെക്കുറിച്ചുമുള‌ള വ്ളോഗുകളിലൂടെയാണ് റിഫ പ്രശസ്‌തയായത്.മൃതദേഹം നാട്ടിലെത്തിക്കാനുള‌ള നടപടികള്‍ പുരോഗമിക്കുകയാണ്.

  Read More »
 • യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ

  യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടയിൽ.കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശി നവീന്‍ എസ്.ജി ആണ് (21) ആണ് യുക്രൈനില്‍ ഇന്നു രാവിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. അതേസമയം ഇന്ത്യൻ എംബസി യുക്രൈൻ അതിർത്തി കടന്നെത്തുന്നവരെ ഫ്ലൈറ്റിൽ കയറ്റി വിടുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മലയാളികൾ ഉൾപ്പെടെയുള്ളവർ പറയുന്നു.മലയാളിയായ നൗഫൽ പറയുന്നതിങ്ങനെ:  ‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്ബോഴായിരുന്നു ഷെല്ലാക്രമണം.രാവിലെ മുതല്‍ പുറത്ത് തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു.രാവിലെ പോകാനിരുന്നതാണ് ഞങ്ങള്‍.പക്ഷേ അപ്പോഴാണ് ആരോ മരിച്ചെന്ന് വിവരം അറിയുന്നത്.അങ്ങനെ റിസ്‌ക് എടുക്കേണ്ടന്ന് വെച്ചാണ് പോകാതിരുന്നത്. കുറേപേര്‍ ഇപ്പോഴും റെയില്‍വേ സ്‌റ്റേഷനിലാണ്.പക്ഷേ അവര്‍ക്കൊന്നും ചെയ്യാനാകുന്നില്ല.മുഴുവന്‍ തിരക്കാണ്. ഏത് ട്രെയിനിന് പോകണമെന്ന് പോലും അറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും പ്ലാനിംഗ് നടക്കുകയെന്ന് മാത്രമാണ് പറഞ്ഞത്.’   ഖാര്‍ക്കീവിലെ മെട്രോ ബങ്കറിലാണ് നൗഫലടക്കമുള്ളവർ ഇപ്പോഴുള്ളത്. ‘എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് ഇന്ത്യൻ എം​ബ​സി നി​ര്‍​ദേ​ശിച്ചു.പ‌​ടി​ഞ്ഞാ​റ​ന്‍…

  Read More »
 • ന്യുനമർദം ശക്തിപ്പെടുന്നു; ശനിയാഴ്ച മുതൽ കേരളത്തിൽ മഴ 

  തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 72 മണിക്കൂറില്‍ വീണ്ടും ശക്തിപ്പെട്ട് വെല്‍മാര്‍ക്ഡ് ലോപ്രഷര്‍ ആകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. തുടര്‍ന്ന് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലൂടെ സഞ്ചരിച്ച് മധ്യ, തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് കരതൊടാനാണ് സാധ്യത. ഈ സിസ്റ്റം അടുത്ത ദിവസങ്ങളില്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. വേനല്‍ മഴയെ ശക്തിപ്പെടുത്താന്‍ ഈ ന്യൂനമര്‍ദത്തിന് കഴിയും. ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമാകും കൂടുതല്‍ മഴ നല്‍കുക. ഒറ്റപ്പെട്ട മഴ കേരളത്തില്‍ മാര്‍ച്ച് അഞ്ചിനു ശേഷം ഉണ്ടാകും. കൂടുതലും തെക്കന്‍ കേരളത്തിനാണ് സാധ്യത. ഇത്തവണ വേനല്‍ സീസണിൻ്റെ തുടക്കത്തിൽ തന്നെ ന്യൂനമര്‍ദം രൂപപ്പെട്ടത് വേനല്‍ ചൂടിന് ആശ്വാസമാകും. ഇന്നു രാത്രി വൈകിയും നാളെയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള വായുപ്രവാഹം തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിന്റെ തീരപ്രദേശം വഴി തെക്കന്‍ തമിഴ്‌നാട്ടിലൂടെയാണ് കാറ്റിന്റെ ദിശ. ഇതിന്റെ ഒരു ഭാഗം കേരളത്തിലും പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ നല്‍കും. കാലാവസ്ഥാ പ്രവചന മാതൃകകള്‍…

  Read More »
 • അത്താഴം എപ്പോൾ കഴിക്കണം ?

  കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം എന്നാണ് കണക്ക്.അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി.അതായത് വളരെ കുറച്ച് മതി അത്താഴമെന്ന്.രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ നമുക്ക് ആവശ്യമുള്ളൂ.മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് രാത്രിയിൽ നല്ലത്. അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്.രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി.രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും.ചിലര്‍ക്ക് ഇത് ഉറക്കമില്ലായ്മ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം.മറ്റു ചിലര്‍ക്ക് ഇത് പതിവായി വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. അത്താഴമുണ്ടാൽ അരക്കാതം നടക്കണമെന്നാണ് പറയാറുള്ളത്.അത്താഴം കഴിച്ചയുടന്‍ പോയി കിടന്നുറങ്ങരുത്.അല്‍പ്പമൊന്ന് നടക്കുന്നത് നല്ലതാണ്.അതേപോലെ രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം.സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. സോഡയും മറ്റ് മധുരപാനീയങ്ങളും അധിക കലോറി ചേർത്തവയാണെന്നുള്ള കാര്യം മറക്കരുത്.വെള്ളവും പാലും തന്നെയാണ്…

  Read More »
 • യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി; കേരളത്തിലേക്ക് ഇന്ന് എത്തിയത് 41 പേർ

  ന്യൂഡൽഹി: യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി. ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. ഇതിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും ഇന്നുതന്നെ നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു. ബുക്കാറെസ്റ്റിൽന്നുള്ള എയർഇന്ത്യാ വിമാനം ഇന്ന് രാത്രി 9.20ന് ഡൽഹിയിൽ എത്തുന്നുണ്ട്. ഈ വിമാനത്തിലും മലയാളി വിദ്യാർഥികൾ ഉണ്ട്. ഡൽഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയിട്ടുണ്ട്. ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ വിമാന ടിക്കറ്റ്…

  Read More »
Back to top button
error: