Kerala

 • ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ദേവസ്വം മന്ത്രി റദ്ദാക്കി

    തിരു: ഗുരുവായൂർ ഉൽസവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി ഇടപെട്ട് ഒഴിവാക്കാൻ കർശന നിർദേശം നൽകുകായിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉൽസവ പരിപാടികൾ നടത്തുന്നതിനാൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച .ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.  

  Read More »
 • തേനീച്ചയുടെ കുത്തേറ്റ് പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

  പത്തനംതിട്ട: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു.തണ്ണിത്തോട് ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്.അഭിലാഷിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ന് രാവിലെ പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലായിരുന്നു സംഭവം. രാവിലെ ഒൻപത് മണിയോടെ ടാപ്പിംഗിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടയിൽ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്.ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരിക്കേറ്റ മറ്റുള്ളവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  Read More »
 • സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനെന്ന വ്യാജേനെ ആളുകളിൽ നിന്ന് കോടികള്‍ തട്ടിയ അച്ഛനും മകനും പിടിയിൽ

  തിരുവനന്തപുരം: സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാനെന്ന വ്യാജേനെ പലരിൽ നിന്നായി കോടികള്‍ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ.കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ വേലായുധനും മകന്‍ സിന്‍ജിത്തുമാണ് പിടിയിലായത്. ഒരു കോടി 40 ലക്ഷം രൂപയാണ് നിക്ഷേപകരില്‍ നിന്ന് അച്ഛനും മകനും ചേര്‍ന്ന് തട്ടിയെടുത്തത്. സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ അംഗമാകാം എന്ന വ്യാജേനയാണ് നിക്ഷേപകരില്‍ നിന്ന് ഇവർ പലപ്പോഴായി പണം തട്ടിയെടുത്തത്.പാറശ്ശാല കുന്നത്തുകാല്‍ സ്വദേശി അഹമ്മദ് നയാബ് വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്

  Read More »
 • സംസ്ഥാനത്ത് 54,537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

  Read More »
 • പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

  പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ കോളരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ‘ആത്മഹർഷങ്ങളുടെ കാവേരി’ എന്ന ഓർമ്മയുടെ പുസ്തകം ഡോ സോമൻ കടലൂർ കോഴിക്കോട് എയർപോർട്ട് ജോ. ജനറൽ മാനേജർ ഒ.വി മാർക്സിന് നൽകി പ്രകാശനം ചെയ്തു. ‘കടും നിറമുള്ള പകലുകൾ’ എന്ന ഹൈക്കുകളുടെ പുസ്തകം സുകുമാരൻ കവി ചാലി ഗദ്ദ ഡോ. ബാവ കെ. പാലുകുന്നിനും നൽകി പ്രകാശനം ചെയ്തു. ഇന്ത്യയിലെ പ്രശസ്ത മോഹന വീണാ വാദകനായ പോളി വർഗീസിന്റെ സാന്നിധ്യം ചടങ്ങിനെ മനോഹരമാക്കി. സീനിയർ ആധ്യാപിക സ്വർഗിനി സ്വാഗതവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനുമായ ചടങ്ങിൽ എഴുത്തുകാരി നവീന, വൈസ് പ്രിൻസിപ്പാൾ അഫ്സ ടീച്ചർ എന്നിവർ ആശംസയും, പ്രീത പ്രിയദർശിനി നന്ദിയും പറഞ്ഞു.

  Read More »
 • (no title)

  ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഐഎം സസ്‌പെൻഡ് ചെയ്തു.. രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ ഇടതു സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പിക്കാന്‍  ശ്രമിച്ചെന്ന് രണ്ടംഗ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടർന്ന് എസ് രാജേന്ദ്രനെ നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.   പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് എസ് രാജേന്ദ്രന്‍ നല്‍കിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല.  

  Read More »
 • രഹസ്യ വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയ പോലീസുകാരനെ പിരിച്ചുവിടാൻ ശുപാർശ

  ഇടുക്കി: പൊലീസിന്റെ പക്കലുളള ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാന്‍ നടപടി.കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പികെ അനസ് എന്ന ഉദ്യോ​ഗസ്ഥനാണ് ഔദ്യോ​ഗിക വിവരശേഖരണത്തിന്റെ ഭാ​ഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയത്.   സംഭവത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എജി ലാല്‍ വകുപ്പുതല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

  Read More »
 • ഫോൺ അന്വേഷണ സംഘത്തിന് കൈമാറാൻ ദിലീപിനോട് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. ചോദ്യംചെയ്യലിനെത്തുമ്ബോള്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇതിനു തയ്യാറായിരുന്നില്ല.ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും അന്വേഷണതിന് കൂടുതൽ വ്യക്തത വരാൻ ഇത് അത്യാവശ്യമാണെന്നും അന്വേഷണസംഘം കോടതിയിൽ അറിയിക്കുകയായിരുന്നു.തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.

  Read More »
 • ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

  ഗുരുവായൂർ ക്ഷേത്രത്തിൽ പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന് ദേവസ്വം ബോർഡ്.ഫെബ്രുവരിയില്‍ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചു പുതിയ ജോലിക്കാരെ നിയമിക്കുന്നതിന് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാചകത്തിന് വരുന്നവര്‍ ശുദ്ധമുള്ളവരാവണമെന്നും ഒരുതരത്തിലുള്ള തടസങ്ങളും കൂടാതെ ആത്മാര്‍ത്ഥയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ജോലി ലഭിക്കുന്നവര്‍ പ്രവൃത്തിയുടെ ഉറപ്പിലേക്കായി ഒരു ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഹാജരാക്കണം. ഗവണ്‍മെന്റ് നിയമങ്ങള്‍ക്കനുസരിച്ച്‌ ക്വട്ടേഷനില്‍ ഭേദഗതിയുണ്ടാവുമെന്നും സര്‍ക്കുലറിലുണ്ട്.

  Read More »
 • ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവൻഷൻ; മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം കൂടി

  പത്തനംതിട്ട:കോവിഡ് വ്യാപനം രൂക്ഷമാകുകയും ജില്ല സി കാറ്റഗറിയിൽ പെടുകയും ചെയ്തതോടെ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവെൻഷൻ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം കൂടി.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍, ചെറുകോല്‍പുഴ കണ്‍വെന്‍ഷനുകളുടെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.ഈ അധ്യാത്മിക കൂട്ടായ്മകൾ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അവലോകന യോഗത്തിൽ​ പറഞ്ഞു.കണ്‍വെന്‍ഷനുകൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. തുടർന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് മന്ത്രിമാര്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.കണ്‍വെന്‍ഷനുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന്​ തിരുവല്ല ആര്‍.ഡി.ഒയെ സ്‌പെഷല്‍ ലെയ്സണ്‍ ഓഫിസറായി നിയമിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും അറിയിച്ചു. ഫെബ്രുവരി 6-13 തീയതികളിലാണ് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്.ഫെബ്രുവരി13-20 തീയതികളിലാണ് മാരാമൺ കൺവെൻഷൻ.

  Read More »
Back to top button
error: