Kerala

    • കേരളത്തിൽ ഇനി എന്നും ചാകര: കടലിൽ മത്സ്യങ്ങൾ എവിടെയുണ്ടെന്ന് ഡ്രോൺ കണ്ടെത്തി തരും! പുതിയ സാങ്കേതിക വിദ്യ വരുന്നു

         കടലിൽ മത്സ്യങ്ങൾ കൂട്ടങ്ങൾ എവിടെയുണ്ടെന്ന് കണ്ടെത്തുകയും അതിലൂടെ മത്സ്യബന്ധനം കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുമായി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു കേരളം. സമുദ്രമത്സ്യ ബന്ധന മേഖലയിൽ ഒരു പുത്തൻ അധ്യായം രചിക്കാൻ  സഹായകരമാകുന്നത് ഡ്രോണുകളാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയവും സിഎംഎഫ്ആർഐയും ചേർന്ന് നടത്തുന്ന സംയുക്ത ദൗത്യത്തിന്റെ ഭാഗമായി, ഡ്രോൺ സാങ്കേതികവിദ്യയെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും കൈകളിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നവംബർ 8ന്, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്ന ബോധവൽകരണ ശിൽപശാലയിലൂടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, ജലാശയ മാപ്പിംഗ് തുടങ്ങിയ മേഖലകളിൽ എങ്ങനെ ഡ്രോണുകൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ചൊക്കെ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകും. ഡ്രോൺ സാങ്കേതികവിദ്യ സമയവും ചിലവും ലാഭിക്കുന്നതിനൊപ്പം കൂടുതൽ കൃത്യമായ ഫലങ്ങളും നൽകും. കടലിലെ കൂടുകളിൽ വളരുന്ന മീനുകളുടെ ആരോഗ്യം നിരീക്ഷിക്കുന്നത് മുതൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും ഡ്രോണുകൾ സഹായകമാകും. കൂടാതെ,…

      Read More »
    • നിലമ്പൂരില്‍ നിയന്ത്രണം വിട്ട് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

      മലപ്പുറം: നിലമ്പൂരിലെ തിരുവാലിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി ആദില്‍ (22) ആണ് മരിച്ചത്. ഇന്‍ഡസ്ടിയല്‍ ജോലിക്കാരനായ ആദില്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈദ്യുതി തടസം കാരണം ജോലിയില്ലാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചു വരുന്നതിനിടെ തിരുവാലി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന ജീപ്പുമായി ആദിലിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ്: റഫീഖ്. മാതാവ്: ഷമീമ. സഹോദരങ്ങള്‍: ദില്‍ഷ, അംന, സയാല്‍, അഭാന്‍.  

      Read More »
    • അരുണ്‍ കെ. വിജയനെ ക്രൂശിക്കരുത്, അന്വേഷണത്തോട് സഹകരിക്കുന്നു; കണ്ണൂര്‍ കളക്ടറെ പിന്തുണച്ച് IAS അസോസിയേഷന്‍

      തിരുവനന്തപുരം: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങള്‍ക്കിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐ.എ.എസ്. അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഐ.എ.എസ്. അസോസിയേഷന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്. സംഭവമുണ്ടായതു മുതല്‍ കളക്ടര്‍ക്കെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിപി ദിവ്യ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ എന്തുകൊണ്ട് കളക്ടര്‍ ഇടപെട്ടില്ല, നവീന്‍ ബാബുവിനെ എന്തുകൊണ്ട് കളക്ടര്‍ ആശ്വസിപ്പിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ ജില്ലാ കളക്ടറുടെ മൊഴിയുടെ ഒരു ഭാഗം പുറത്തുവന്നിരുന്നു. ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബുവിനെ താന്‍ ചേംബറിലേക്ക് വിളിച്ചെന്നും അഞ്ചു മിനിറ്റോളം സംസാരിച്ചുവെന്നുമായിരുന്നു മൊഴി. ഇതില്‍ തനിക്ക് തെറ്റുപറ്റി എന്ന് നവീന്‍ ബാബു…

      Read More »
    • മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; അന്‍വറിനെതിരെ കെജിഎംഒഎ

      തൃശൂര്‍: ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിശോധന മുറിയില്‍ അതിക്രമിച്ചുകയറി ഡോക്ടര്‍മാരോട് തട്ടികയറിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് കെജിഎംഒഎ. പരിശോധന മുറിയില്‍ ദൃശ്യമാധ്യമങ്ങളോടൊപ്പം അതിക്രമിച്ചു കയറി ഡോക്ടര്‍മാരുടെ നേരെ തട്ടിക്കയറിയ പി വി അന്‍വറിന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായും കെജിഎംഒഎ അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ബ്ലോക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു എന്ന വസ്തുതയെ മറച്ചു വച്ച എംഎല്‍എ സൂപ്രണ്ട് 10 മണിയായിട്ടും ഓഫീസിലെത്തിയില്ല എന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് ഒപി റൂമിലേക്ക് കാമറയോടൊപ്പം കയറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്റെ ജോലി തടസ്സപ്പെടുത്തും വിധം കയര്‍ത്തു സംസാരിച്ചു. രോഗികളെ അതിവേഗം നോക്കിയവസാനിപ്പിക്കുന്നത് പ്രൈവറ്റ് ക്ലിനിക്കിലേക്ക് പോകാനാണ് എന്ന തെറ്റായ ആരോപണമുന്നയിച്ച് അദ്ദേഹത്തെ രോഗികളുടെ മുന്‍പില്‍ അപ്മാനിക്കുകയുമായിരുന്നുവെന്നും സംഘടന ആരോപിച്ചു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഡോക്ടറുടെ പരിശോധനാ മുറിയില്‍ വിഡിയോ ചിത്രീകരണം പാടില്ലെന്നിരിക്കേ, എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അപമാനിക്കുന്ന രീതിയില്‍ വിഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും കെജിഎംഒഎ ആരോപിച്ചു. ദിവസേന 700 ഓളം…

      Read More »
    • ബൈക്ക് അപകടം, പൊലീസടക്കം എത്തിയെങ്കിലും യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ ദാരുണാന്ത്യം

      തിരുവനന്തപുരം: മാറനല്ലൂരില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മാറനല്ലൂര്‍ സ്വദേശി വിവേക് (23) ആണ് മരിച്ചത്. ആരും തിരിഞ്ഞുനോക്കാതെ അരമണിക്കൂറാണ് യുവാവ് റോഡില്‍ കിടന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച രാത്രി ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം. റോഡില്‍ വീണുകിടക്കുന്ന യുവാവിനെ അതുവഴി വന്ന ഇരുചക്ര വാഹനത്തിലുള്ളയാളും, പിന്നീട് കാറില്‍ വന്നവരുമൊക്കെ ഇറങ്ങി നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. പക്ഷേ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. പതിനഞ്ച് മിനിട്ടിന് ശേഷം ഇതുവഴി പൊലീസ് വാഹനം വന്നു. വീണ്ടും പതിനഞ്ച് മിനിട്ടിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാറിലോ അല്ലെങ്കില്‍ പിന്നീട് വന്ന പൊലീസ് വാഹനത്തിലോ യുവാവിനെ കൊണ്ടുപോയില്ലെന്നും അങ്ങനെ കൊണ്ടുപോയിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും നാട്ടുകാരും ബന്ധുക്കളും. എന്നാല്‍ ഗുരുതരമായി പരിക്കേറ്റുകഴിഞ്ഞാല്‍ മുന്‍ കരുതലില്ലാതെ ജീപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും അതിനാല്‍ ആംബുലന്‍സിനെ വിളിക്കുകയായിരുന്നുവെന്നുമാണ്…

      Read More »
    • മാണി സി.കാപ്പന് ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

      കൊച്ചി: പാലാ എംഎല്‍എ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.വി.ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അനുവദനീയമായതില്‍ കൂടുതല്‍ പണം മാണി.സി.കാപ്പന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കി, ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. 2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച മാണി സി.കാപ്പന്‍ 69,804 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണി 54,426 വോട്ടുകളും നേടിയിരുന്നു. 15,378 വോട്ടുകള്‍ക്കായിരുന്നു മാണി സി.കാപ്പന്റെ വിജയം. ഹര്‍ജിക്കാരനായ സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.

      Read More »
    • പാലക്കാട് ബിജെപിക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ത്ഥിക്കെതിരെ രൂക്ഷവിമര്‍ശനം, ഒറ്റപ്പാലത്തെ മുന്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

      പാലക്കാട്: സന്ദീപ് വാര്യര്‍ക്ക് ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തി ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ്. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി മണികണ്ഠനാണ് പാര്‍ടി വിട്ടത്. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് മണികണ്ഠന്‍ പാര്‍ട്ടി വിട്ടത്. സി കൃഷ്ണകുമാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നാണ് പരാതി. പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും കോക്കസ് ഉണ്ടെന്ന് ആരോപിച്ച മണികണ്ഠന്‍, സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം അതേസമയം, നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് എത്തിയതിന് പിന്നാലെ, ആര്‍എസ്എസ് വിശേഷസമ്പര്‍ക്ക് പ്രമുഖ് എ ജയകുമാര്‍ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചര്‍ച്ചയില്‍…

      Read More »
    • പരാതി അന്വേഷിച്ച് മടങ്ങവെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; എക്‌സൈസ് വനിതാ ഓഫീസര്‍ക്ക് ദാരുണാന്ത്യം

      തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകര്‍. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗര്‍ റസിഡന്‍സ് ടിസി 08/1765ല്‍ നസീറിന്റെ ഭാര്യ, എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്.എന്‍.ഷാനിദയാണ്(37) മരിച്ചത്. ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തായിരുന്നു അപകടം. പേട്ട സ്വദേശിനി നല്‍കിയ പരാതി അന്വേഷിച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു ഷാനിദ. പാറ്റൂരിലെ സിഗ്നല്‍ കഴിഞ്ഞ് ജനറല്‍ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ പാറ്റൂര്‍ പള്ളിക്കു സമീപം സ്‌കൂട്ടര്‍ ഡിവൈറില്‍ ഇടിച്ചുകയറി എതിര്‍ ദിശയിലുള്ള ട്രാക്കിലേക്കു മറിഞ്ഞു. ഈ സമയം ജനറല്‍ ആശുപത്രി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചു. തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് റേഞ്ച് ഓഫിസിലും വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം തിരുമല മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കി.…

      Read More »
    • സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം

      പാലക്കാട്: സംസ്ഥാനസമിതിയംഗം സന്ദീപ് വാര്യര്‍ നടത്തിയ പരസ്യപ്രതികരണത്തില്‍ കരുതലോടെ നീങ്ങാന്‍ ബി.ജെ.പി. നേതൃത്വം. സന്ദീപ് വാര്യര്‍ പാര്‍ട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഉടനെ ശക്തമായ നടപടി ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിലെ നിലപാടുകള്‍കൂടി പരിശോധിച്ചായിരിക്കും സംസ്ഥാനനേതൃത്വം അന്തിമതീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ.എസ്. രാധാകൃഷ്ണന്‍, പി. രഘുനാഥ്, പത്മജാ വേണുഗോപാല്‍, പി. സുധീര്‍, വി.ടി. രമ തുടങ്ങിയവര്‍ തിങ്കളാഴ്ച പാലക്കാട്ടുതന്നെയുണ്ടായിരുന്നു. സന്ദീപ് വാര്യരുടെ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നില്ലെങ്കിലും ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. നടപടി വേണമെന്നുതന്നെയാണ് ഒട്ടുമിക്ക നേതാക്കളുടെയും അഭിപ്രായമെന്നാണ് സൂചന. പ്രചാരണത്തില്‍ സജീവമായി രംഗത്തിറങ്ങിയ ആര്‍.എസ്.എസിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിലപാടായിരുന്നു. തത്കാലം വിവാദങ്ങള്‍ വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്കും. ഇതിനാല്‍ ജില്ലാനേതൃത്വവും വിഷയം കാര്യമായി ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. അതേസമയം, സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനകള്‍ സജീവമായതായാണ് സൂചന. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനും സംസ്ഥാനകമ്മിറ്റിയംഗം മന്ത്രി…

      Read More »
    • സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

      തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നുവെന്നാണ് കത്തില്‍ പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നല്‍കിയ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന…

      Read More »
    Back to top button
    error: