Kerala
-
ഏഴ് മാസത്തിനിടെ കേരളത്തിലേക്കു തിരിച്ചെത്തിയത് 40,000 പ്രൊഫഷണലുകൾ!! നൽകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ സൂചനകൾ- മന്ത്രി രാജീവ്
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു. എഫ്9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs) സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു. 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും 1 വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായും നൽകും. ചെലവ് കാരണം…
Read More » -
ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതി; ലക്ഷ്യം മതരാഷ്ട്രീയം സ്ഥാപിക്കുക; ലീഗാണു തന്നെ മുസ്ലിം വിരോധിയായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിന്റെ പേരിൽ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി,” അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. തൻ്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്‌ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തോടുള്ള വിവേചനത്തെക്കുറിച്ചും വെള്ളാപ്പള്ളി തുറന്നടിച്ചു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം…
Read More » -
‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്: കൈയ്ക്ക് പൊട്ടലേറ്റു
ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ അപകടം. തായ്‌ലൻഡിൽ സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റത്. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെയാണ് തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് നടക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമായുണ്ട്. ആൻ്റണി വർഗ്ഗീസ്…
Read More » -
അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷംമുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നുള്ള കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
പ്രണയ നായകനായി ധ്യാൻ ശ്രീനിവാസൻ: ‘ഒരു വടക്കന്‍ തേരോട്ടം’ വീഡിയോ സോങ്ങ് പുറത്ത്
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. അനുരാഗിണി ആരാധികേ … എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇൻഡ്യൻ സിനിമയിൽ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. തൻ്റേതല്ലാത്ത ഒരു ഗാനം തൻ്റെ പേജിലൂടെ പ്രകാശനം ചെയ്തത് ഇത് ആദ്യ സംഭവം കൂടിയാണ്. ഷാരൂഖ് ഖാൻ്റെ ജവാൻ ലിയോ വേട്ടയാൻ, , കൂലി തുടങ്ങിയ വൻ ചിത്രങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ്രവിചന്ദറാണ്.വാസുദേവ് കൃഷ്ണൻ നിത്യാ മാമ്മൻ, എന്നിവർ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. അഭ്യസ്തവിദ്യനായിട്ടും ഓട്ടോ…
Read More » -
ബൈജു എസ്പിയുടെ പണി ചെയ്താൽ മതി, ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയ ഉപകാരസ്മരണയ്ക്ക് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല, ഷാഫിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. റൂറൽ എസ്പിക്കെതിരെയാണ് രാഹുൽ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും കൂട്ടിച്ചേർത്തു. റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു. ബൈജു സി പി എം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട. ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്ത് വരും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read More » -
ഷാഫിയുടെ ഷോ ഓഫ് അല്ല; പോലീസ് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സിപിഎം വാദം പൊളിഞ്ഞു; ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് അടിക്കുന്നത് വ്യക്തം
പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.ക്ക് തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ, എം.പി.ക്ക് പരുക്കേറ്റത് പൊലീസ് അതിക്രമത്തിലല്ലെന്ന സി.പി.എം.-പൊലീസ് വാദങ്ങൾ പൂർണ്ണമായും പൊളിഞ്ഞു. പേരാമ്പ്ര ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോൾ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. പൊലീസ് ബാറ്റൺ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേൽക്കുകയും മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തത്. നേരത്തെ, സി.പി.എം. നേതാക്കളും റൂറൽ എസ്.പി.യടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ‘ഷോ’ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. എന്നാൽ, ലാത്തിച്ചാർജിലാണ് പരുക്കേറ്റതെന്ന കോൺഗ്രസ് വാദത്തിന് ഈ ദൃശ്യങ്ങൾ തെളിവായി. ഇന്നലെ വൈകിട്ട് ഓടെയാണ് യു.ഡി.എഫ്. പ്രകടനം പേരാമ്പ്ര ടൗണിലേക്ക് എത്തിയത്. ഇതിനുമുമ്പ് എൽ.ഡി.എഫ്. പ്രകടനവും ഇവിടെ നടന്നിരുന്നു. ടൗണിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ യു.ഡി.എഫ്. പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘവുമായി…
Read More » -
‘കേരള സ്‌റ്റോറി മാത്രം കണ്ട് വന്ന ആര്‍എസ്എസ് നേതാവിനെ റിയല്‍ കേരളം കാട്ടിക്കൊടുത്തു’; പവന്‍ ജിന്‍ഡാലുമൊത്തുള്ള യാത്രയെക്കുറിച്ചുള്ള ഡ്രൈവറുടെ കുറിപ്പ് വൈറല്‍; ‘സംഘപരിവാര്‍ ഭരിക്കാത്ത സംസ്ഥാനത്താണ് ഏറ്റവും സമാധാനമെന്ന് കാട്ടിക്കൊടുത്തു’
കേരള സ്റ്റോറി സിനിമ കണ്ട് മാത്രം കേരളത്തെ കുറിച്ച് അറിവുള്ള മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിന് ശരിയായ കേരള സ്റ്റോറി പറഞ്ഞുകൊടുത്ത അനുഭവം പങ്കിട്ട് ടാക്‌സി ഡ്രൈവര്‍. ആർഎസ്എസ് നേതാവും വ്യവസായിയുമായ പവൻ ജിൻഡാലിന് കേരളത്തിന്റെ യഥാർത്ഥ മുഖം കാണിച്ചുനൽകിയതിൽ അഭിമാനമെന്ന പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ചു രഘു. കേരളം സന്ദർശനത്തിനെത്തിയ പവൻ ജിൻഡാലിന്റെ ഒപ്പം ഡ്രൈവറായി ഉണ്ടായിരുന്നത് രഞ്ചുവായിരുന്നു. ‘കേരളം അവർക്ക് ഇഷ്ടമായെന്നും സംഘപരിവാർ ഒരിക്കലും ഭരിക്കാത്ത കേരളമാണ് ഇന്ത്യയിൽ ഏറ്റവും സമാധനത്തോടയും, സന്തോഷത്തോടെയും, മതസൗഹാർദത്തോടുകൂടിയും മനുഷ്യർ ജീവിക്കുന്നത് എന്ന് അവരെ കാണിച്ചു കൊടുക്കാൻ പറ്റിയതിലും, മനസ്സിലാക്കി കൊടുക്കാൻ പറ്റിയതിലും അങ്ങേയറ്റം എനിക്ക് സന്തോഷമുണ്ട്, ചാരിതാർഥ്യമുണ്ടെന്നും രഞ്ചു ഫെസ്ബുക്കിൽ കുറിച്ചു . കുറിപ്പ് എൻ്റെ ഇടത്തു നിൽക്കുന്നതും, മോഹൻ ഭാഗവതിൻ്റെ വലത്ത് നിൽക്കുന്നതും ഒരാൾ തന്നെയാണ് അദ്ദേഹമാണ് ഉത്തരേന്ത്യയിലെ പ്രമുഖ വ്യവസായിയും, ആർഎസ്എസിന്റെ ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാവുമായ ‘പവൻ ജിന്റാൽ”. ഇന്ത്യയിൽ ആർഎസ്എസിന് 11 സോണുകൾ ഉണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സോണിൻ്റെ ചുമതലക്കാരൻ ആണ് അദ്ദേഹം. അതായത് 5 സംസ്ഥാനങ്ങളുടേയും,…
Read More » -
ഷാഫി മൂക്കുമായി പോകേണ്ടത് ഫോറന്‍സിക്കിലേക്ക്; അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ? പരിഹാസവുമായി വസീഫ്
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് പരിഹാസം. സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ലെന്നും വസീഫ് പറയുന്നു. മൂക്കില്‍ മഷിയൊഴിച്ചാണ് ഷാഫി വന്നതെന്നാണ് ഇടത് സൈബറിടത്തെ പരിഹാസം. വസീഫിന്‍റെ കുറിപ്പ് അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ… സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ല. മൂക്കുമായി ആശുപത്രിയിലേക്കല്ല, തോർത്തുമായി ഫോറെൻസിക്കിലേക്കാണ് പോകേണ്ടത്. അതേസമയം പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ…
Read More » -
ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല; കണക്കുകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്; ആറുവര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ള സ്വര്‍ണത്തിലും പണത്തിലും തരിപ്പോലും നഷ്ടപ്പെട്ടില്ലെന്ന വിശദീകരണവുമായി ചെയര്‍മാന്‍ വി.കെ.വിജയന്‍. ആറു വര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചെയര്‍മാന്റെ പ്രതീകരണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത് വിവാദത്തിലായിരുന്നു. സ്വര്‍ണത്തിന്റേയും പണത്തിന്റെയും കാര്യത്തില്‍ ചില പിശകുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഇതിനെല്ലാം കൃത്യമായ മറുപടികളുമായി ഹൈക്കോടതിയില്‍ ദേവസ്വം സത്യവാങ്മൂലം നല്‍കി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനൊപ്പമാണ് ചെയര്‍മാന്‍ മാധ്യമങ്ങളെ കണ്ടത്. എസ്.ബി.ഐയുടെ നിക്ഷേപപദ്ധതിയിലാണ് വഴിപാട് സ്വര്‍ണശേഖരമുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ സ്വര്‍ണം ഉരുക്കി ബാറാക്കി ശേഷമാണ് എസ്.ബി.ഐയില്‍ നിക്ഷേപിക്കുന്നത്. ഇത്രയും സുതാര്യമായ ഇടപാടുകളാണ് ദേവസ്വത്തിനുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടി. ദേവസ്വം നല്‍കിയ മറുപടിയില്‍ ഓഡിറ്റ് വിഭാഗം മറുത്തൊരു അഭിപ്രായം പറഞ്ഞിട്ടുമില്ല. ശബരിമലയിലെ വിവാദങ്ങള്‍ക്കു പിന്നാലെ ഓഡിറ്റ് പുറത്തു വന്നത് ഗുരുവായൂരിനേയും സംശയത്തിലാക്കി. ഇതിനു പിന്നാലെയാണ് ദേവസ്വത്തിന്റെ വിശദീകരണം.
Read More »