India

  • ബിജെപിയുമായി ഒരു കാലത്തും സഖ്യമുണ്ടാക്കാനില്ലെന്ന് വിജയ് ; ഡിഎംകെയ്ക്ക് വോട്ടുചെയ്താല്‍ അത് കിട്ടുക ബിജെപിയ്ക്ക് ; ശനിയാഴ്ച മാത്രം ഇറങ്ങുന്ന നേതാവെന്ന് ഉദയനിധിയുടെ പരിഹാസം

    ചെന്നൈ: ബിജെപിയുമായി ഒരിക്കലും ടിവികെ സഖ്യം ഉണ്ടാക്കാനില്ലെന്നും ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും നടനും ടിവികെ നേതാവുമായ വിജയ്. ഡിഎംകെയ്ക്ക് വോട്ട് ചെയ്താല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതിന് സമാനമാണെന്നും 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് പറഞ്ഞു. ബിജെപി തമിഴ്നാടിന് എന്തുചെയ്‌തെന്ന് വിജയ് ചോദിച്ചു. നീറ്റ് ഒഴിവാക്കിയോ? തമിഴ്നാടിന് അര്‍ഹമായ ഫണ്ടുകള്‍ തരുന്നുണ്ടോയെന്നും വിജയ് ചോദിച്ചു. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. നാമക്കലില്‍ നടന്ന പര്യടനത്തിനിടെയായിരുന്നു വിജയ്യുടെ പരാമര്‍ശം. കഴിഞ്ഞയാഴ്ച വിജയ് യെ ലക്ഷ്യമിട്ട് വലിയ വിമര്‍ശനം ഡിഎംകെ യുടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയിരുന്നു. താന്‍ ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവ ര്‍ത്തനം നടത്തുന്നയാളല്ലെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പ മായിരിക്കു മെന്നും ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വിജയ് ശനിയാഴ്ച മാത്രം നടത്തുന്ന ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനി ധിയുടെ…

    Read More »
  • ഗാസ യുദ്ധം: യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് നെതന്യാഹു; പ്രസംഗത്തിനിടെ കൂക്കി വിളികളും ബഹിഷ്‌കരണവും; ഇസ്രയേലിനെ എതിര്‍ത്തവര്‍ക്ക് പരസ്യ ചുംബനം; ഗാസയെക്കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടനെന്നും ട്രംപ്

    ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി. ALSO READ   ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ…

    Read More »
  • ‘വയര്‍കീറി കുട്ടികളെ പുറത്തെടുത്ത് വില്‍ക്കും’; ഷീ ഡെവിള്‍ പിടിയില്‍; ലക്ഷ്യമിട്ടത് ദരിദ്രരായ ഗര്‍ഭിണികളെ; പൊളിച്ചത് ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിന്റെ കണ്ണികളെ

    ന്യയോര്‍ക്ക്: ദരിദ്രരായ ഗര്‍ഭിണികളെ ലക്ഷ്യമിട്ട് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്‌സിക്കന്‍ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. മാര്‍ത്ത അലീഷ്യ മെന്‍ഡെസ് അഗ്യുലാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗര്‍ഭിണികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയന്‍ എന്ന പേരില്‍ വയറുകീറിയാണ് ഇവര്‍ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗര്‍ഭിണികളും ഈ പ്രക്രിയയില്‍ മരിക്കും. ഇത്തരത്തില്‍ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്‌സിക്കന്‍ പെസോ വരെ രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. മെക്‌സിക്കന്‍ ഫെഡറല്‍ പൊലീസും യുഎസ് ഏജന്‍സികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാര്‍ത്തയെ പിടികൂടിയത്. ഇവര്‍ ഇപ്പോളും മെക്‌സിക്കന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിനു…

    Read More »
  • ധോണിയെയും മറികടന്ന് സഞ്ജു സാംസണ്‍; നേട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നമ്പര്‍ വണ്‍; ശ്രീലങ്കയ്ക്ക് എതിരായ വെടിക്കെട്ടില്‍ പിറന്നത് റെക്കോഡ്

    ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്‌സര്‍ വേട്ടയിലും റെക്കോര്‍ഡ്. ശ്രീലങ്കക്കെതിരെ മൂന്ന് സിക്‌സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 52 സിക്‌സുകളുമായി സഞ്ജുവും സാക്ഷാല്‍ ധോണിയും ഒപ്പത്തിനൊപ്പമായിരുന്നു. പതിമൂന്നാം ഓവറില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ സിക്‌സര്‍ പറത്തിയാണ് ധോണിയെ മറികടന്ന് 53 സിക്‌സുകളുമായി സഞ്ജു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ സിക്‌സര്‍ വേട്ടക്കാരില്‍ നമ്പര്‍ വണ്ണായത്. ഹസരങ്കയുടെ അടുത്ത ഓവറിലും സിക്‌സ് നേടിയ സഞ്ജു ഷനകയ്‌ക്കെതിരെയും സിക്‌സ് അടിച്ചാണ് മൂന്ന് സിക്‌സുകള്‍ തികച്ചത്. ഷനകയെ സിക്‌സ് അടിച്ചതിന് പിന്നാലെ മറ്റൊരു സിക്‌സിനായുള്ള ശ്രമത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. 48 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സഞ്ജു 53 സിക്‌സ് പറത്തി ധോണിയെ മറികടന്നത്.…

    Read More »
  • വാസ്തുവിദ്യാപരമായ പൈതൃകം സംരക്ഷിക്കാനും മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ (എ.ഓ.ജി) ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന സഹകരണം. ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ എസ്.എം. ഗണപതി സ്ഥപതി ആദ്യ പ്രിൻസിപ്പലായ ഈ സ്ഥാപനം 1997 സെപ്റ്റംബർ 3-നാണ് സ്ഥാപിതമായത്. ജഗദ്ഗുരു പൂജ്യശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബി.ഐ.എഫ്. നൽകുന്ന ഗ്രാന്റ്, പാഠശാലയിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും പണിശാലകൾ സ്ഥാപിക്കുന്നതിനും സഹായകമാകും. ഗുരുകുല മാതൃകയിൽ…

    Read More »
  • ഇസ്രയേല്‍ കൊല്ലാന്‍ നോക്കി; പക്ഷേ, നടന്നില്ല; ബോംബാക്രമണത്തില്‍ പരിക്കേറ്റിരുന്നെന്ന് ഇറാന്‍ പ്രസിഡന്റ്; ഡോക്ടര്‍ ആയതിനാല്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ അതിജീവിച്ചെന്നും വെളിപ്പെടുത്തല്‍

    ടെഹ്‌റാന്‍: ജൂണ്‍മാസം ഇസ്രയേല്‍ ഏകപക്ഷീയമായി തുടങ്ങിയ യുദ്ധത്തില്‍ തനിക്കും പരുക്കേറ്റിരുന്നെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പെസഷ്‌കിയാന്റെ സ്ഥിരീകരണം. 12ദിവസം നീണ്ട ആക്രമണത്തിനിടെ ബോംബാക്രമണത്തില്‍ പെസഷ്‌കിയന്റെ കാല്‍മുട്ടിനടുത്തായാണ് പരുക്കേറ്റത്. രക്തം കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടായെന്നും പക്ഷേ താന്‍ അതിനെ അതിജീവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡോക്ടര്‍ കൂടിയാണ് പെസഷ്‌കിയാന്‍. ഇറാഖ് യുദ്ധത്തില്‍ പരുക്കേറ്റ ഇറാന്‍ സൈനികരെ ചികില്‍സിക്കാന്‍ നേതൃത്വം നല്‍കിയത് പെസഷ്‌കിയാന്‍ ആയിരുന്നു. താന്‍ ഉള്‍പ്പടെയുള്ള ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ അത് നടപ്പായില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയതെന്നും പെസഷ്‌കിയാന്‍ തുറന്നടിച്ചു. ഇസ്രയേലിനെ ലവലേശം ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പ്രസിഡന്റിന് ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായി ജൂണില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്‌റാനിലെ രഹസ്യകേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയാണ് പെസഷ്‌കിയാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ബോംബാക്രമണത്തിന് പിന്നാലെ…

    Read More »
  • ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പാരമ്പര്യ ആഘോഷമെന്ന് ഫര്‍ഹാന്‍; ശിക്ഷയില്ല; 6-0 കാണിച്ച റൗഫിന് വന്‍ തുക പിഴ; മാച്ച് റഫറിക്കു മുന്നില്‍ ഹാജരായി വാദങ്ങള്‍ എഴുതിനല്‍കി

    ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ കടുത്ത നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. വിവാദമായ ‘6–0’ ആംഗ്യത്തിന്റെ പേരിലാണ് ഹാരിസ് റൗഫിനെതിരായ നടപടി. പാക്ക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്കു പരാതി നൽകിയിരുന്നു. മാച്ച് റഫറി റിച്ചി റിച്ചഡ്സൻ അന്വേഷണങ്ങൾക്കു ശേഷം ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയായിരുന്നു. അതേസമയം അർധ സെഞ്ചറി നേടിയത് ആഘോഷിക്കാൻ ബാറ്റു കൊണ്ട് ‘വെടിയുതിർത്ത’ പാക്ക് ഓപ്പണർ സഹിബ്സദ ഫർഹാനെതിരെ നടപടിയൊന്നുമെടുത്തില്ല. ഫർഹാന് താക്കീത് നൽകാനാണ് ഐസിസി തീരുമാനം. രണ്ട് താരങ്ങളും മാച്ച് റഫറിയുടെ മുൻപിൽ നേരിട്ടു ഹാജരാകുകയും, വാദങ്ങൾ ഐസിസിക്ക് എഴുതി നൽകുകയും ചെയ്തു. ടീം മാനേജർ നവീദ് അക്രം ചീമയും പാക്ക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമായാണ് ‘ഗൺഷോട്ട്’ സെലിബ്രേഷൻ നടത്തിയതെന്നാണ് ഫർഹാന്റെ വിശദീകരണം. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു…

    Read More »
  • വൈകിയത് 13 വര്‍ഷം; ബിഎസ്എന്‍എല്‍ ഒടുവില്‍ സ്വദേശി 4ജിയിലേക്ക്; പഴയ സിമ്മുള്ളവര്‍ മാറ്റിയിടേണ്ടി വരും; മാറ്റം ഇങ്ങനെ; ഇന്ത്യയില്‍ എല്ലായിടത്തും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റും വരുന്നു

    കൊച്ചി: ബി.എസ്.എന്‍.എല്‍ തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതോടെ വാണിജ്യ നെറ്റ്‌വര്‍ക്കില്‍ സ്വന്തമായി ടെലികോം സാങ്കേതിക വിദ്യയും ഉപകരണങ്ങളും വികസിപ്പിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. രാജ്യമാകെ തയ്യാറായ 97,500 4ജി ടവറുകളുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 27ന് ഒഡിഷയിലെ ജാര്‍സുഗുഡയില്‍ നടക്കുന്ന ചടങ്ങില്‍ മോദി നിര്‍വഹിക്കും. 5ജി സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 92,600 4ജി ടവറുകളാണ് രാജ്യമാകെ ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ എല്ലായിടത്തും 4ജി നെറ്റ്‌വര്‍ക്ക് സേവനം ലഭ്യമാകും. നിലവില്‍ 2.2 കോടി ജനങ്ങളാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയര്‍, ക്ലൗഡ് അധിഷ്ഠിതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം രാജ്യത്തെ പല നെറ്റ്‌വര്‍ക്ക് സേവനദാതാക്കളും 4ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പരാതികള്‍ക്കിടയില്ലാത്ത വിധമാണ് ബി.എസ്.എന്‍.എല്‍ 4ജി തയ്യാറാക്കിയിരിക്കുന്നതെന്നും…

    Read More »
  • ‘ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയാണ് സംസാരിക്കുന്നത്’; ഐക്യരാഷ്ട്ര സഭയില്‍നിന്ന് ഹമാസ് ബന്ദിയാക്കിയവരോട് നേരിട്ടു സംസാരിച്ച് നെതന്യാഹു; ഗാസയില്‍ ഒരുക്കിയത് കൂറ്റന്‍ ഉച്ചഭാഷിണികള്‍; ധീരരായ നിങ്ങളെ മടക്കി കൊണ്ടുവരുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്നും പ്രഖ്യാപനം

    ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഹമാസ് തീവ്രവവാദികള്‍ ബന്ദിയാക്കിയ ഇസ്രയേലികളെ നേരിട്ട് അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയെ വളഞ്ഞുചുറ്റി വമ്പന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് അവരുമായി ആശയവിനിമയം സാധ്യമാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കുകയാണെന്നും അവര്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കുന്നുണ്ടാകുമെന്നണു കരുതുന്നതെന്നും നെതന്യാഹു പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കലും ചെയ്യാതിരുന്ന ചില കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഇവിടെ പറയുന്നത് ഗാസയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു കേള്‍പ്പിക്കുന്നുണ്ടെന്നു പറഞ്ഞശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ‘ഞങ്ങളുടെ ഏറ്റവും കരുത്തന്‍മാരായ ഹീറോകളേ, ഇതു നിങ്ങളുടെ പ്രധാനമന്ത്രി. ഞാനിപ്പോള്‍ സംസാരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍നിന്നാണ്. ഞങ്ങള്‍ നിങ്ങളെ മറന്നിട്ടില്ല. ഒരു സെക്കന്‍ഡുപോലും നിങ്ങളെ ഓര്‍ക്കാതിരുന്നിട്ടില്ല. ഇസ്രയേല്‍ ജനത നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളെയെല്ലാം തിരിച്ചെത്തിക്കാതെ ഞങ്ങള്‍ക്കു വിശ്രമം ഇല്ലെന്നും’ നെതന്യാഹു പറഞ്ഞു. പാലസ്തീന്‍ രാജ്യത്തിനു വേണ്ടി വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേയും നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജൂതന്‍മാരെ കൊല്ലുന്നതു ഫലം ചെയ്യുമെന്ന് അവരെ നിങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനു തുല്യമാണിത്.…

    Read More »
  • ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹം എത്തുമോ? പതിഞ്ചാം നൂറ്റാണ്ടിലെ നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ? വിചിത്രവും കൃത്യവുമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ടയാള്‍; ശാസ്ത്ര ലോകത്തിനും കൗതുകം

    ന്യൂഡല്‍ഹി: 2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രമേയുള്ളൂ. ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്‍റെ പ്രവചനമാണ്. കാരണം ആ പ്രവചനമനുസരിത്ത് 2025 ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. പ്രവചനങ്ങള്‍ പലതും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. ആകാശത്ത് നിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് നോസ്ട്രഡാമസിന്‍റെ പ്രവചനം. 2025 സെപ്റ്റംബർ 10 ന് ഒരു വിമാനത്തിന്റെ വലിപ്പമുള്ള 2025 QV9 എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിച്ച ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 1.25 ദശലക്ഷം മൈൽ അകലെയായി സുരക്ഷിതമായാണ് കടന്നുപോയത്. ഭൂമിയുടെ ഭ്രമണപഥം ഇടയ്ക്കിടെ മുറിച്ചുകടക്കുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും ഗ്രൂപ്പായ ആറ്റൻ ഗ്രൂപ്പിൽ പെടുന്നതായിരുന്നു ഛിന്നഗ്രഹം. എല്ലാ വർഷവും ഇത്തരത്തില്‍ നൂറുകണക്കിന്…

    Read More »
Back to top button
error: