India
-
ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പില്‍ ; സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ അഞ്ചാമതും ഒരു കുട്ടിയുണ്ടായി ; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നവജാതശിശുവിനെ മാതാവ് പിറന്ന് മണിക്കൂറുകള്‍ക്കകം കഴുത്തുഞെരിച്ചു കൊന്നു
ജയ്പൂര്‍: കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനെയും മാനസീക സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് രാജസ്ഥാനില്‍ യുവതി നവജാത ശിശുവിനെ പിറന്നയുടന്‍ കഴുത്തുഞെരിച്ച് കൊന്നു. സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം പ്രസവിച്ച് മണിക്കൂറുകള്‍ക്കകം 40 വയസ്സുള്ള യുവതി തന്റെ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് ശനിയാഴ്ച അറിയിച്ചു. പ്രതിയായ ഗുഡ്ഡി ദേവി, വ്യാഴാഴ്ച രാത്രിയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് കുടുംബാംഗങ്ങള്‍ ആശുപത്രി വാര്‍ഡില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഖ്‌റാം ഛോട്ടിയ പറഞ്ഞു. ഗുഡ്ഡി ദേവി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അവരുടെ ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പിലാണ്. മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന്…
Read More » -
ഭീകരപ്രവര്‍ത്തനത്തിനും ബലാത്സംഗക്കേസിലും അറസ്റ്റിലായവര്‍ക്ക് ജയിലില്‍ സുഖവാസം ; പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഐഎസ്‌ഐഎസ് തീവ്രവാദിയും ബലാത്സംഗക്കേസ് പ്രതിയും മൊബൈലും ഉപയോഗിക്കുന്നു ടെലിവിഷനും കാണുന്നു
ബംഗലുരു: ബംഗളൂരു ജയിലില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും ബലാത്സംഗ കുറ്റത്തിനും ജയിയിലായവര്‍ക്ക് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസ് റിക്രൂട്ടര്‍, ബലാത്സംഗക്കേസ് പ്രതി എന്നിവര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ടെലിവിഷന്‍ കാണുന്നതായുമാണ് വിവരം. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയും തടവുകാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കുപ്രസിദ്ധ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ഈ ആരോപണങ്ങള്‍ ശക്തമായത്. ഒരു വീഡിയോ ക്ലിപ്പില്‍, ഐഎസ്‌ഐഎസ്് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മന്ന ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. മന്ന ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതും, പിന്നില്‍ ടിവിയോ റേഡിയോയോ പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അദ്ദേഹം ആരോടോ സംസാരിക്കുന്നതും ചായ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സുഹൈബ് മന്ന മറ്റ് ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് പണം സമാഹരിക്കുകയും, ഖുറാന്‍ സര്‍ക്കിള്‍ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ തുര്‍ക്കി…
Read More » -
ആര്‍.എസ്.എസ് ഗണഗീതം പാടി വന്ദേഭാരതിന്റെ ആദ്യയാത്ര : വിവാദമായതോടെ ഗണഗീതം പിന്‍വലിച്ചു: ഗണഗീതം ആലപിച്ചത് എറണാകുളം – കെ.എസ്.ആര്‍ ബെംഗളുരു ഉദ്ഘാടന യാത്രയില്‍ : ഗണഗീത വീഡിയോ പോസ്റ്റു ചെയ്തത് ദക്ഷിണ റെയില്‍വേ
കൊച്ചി : ആര്‍.എസ.എസ് ഗണഗീതത്തിന്റെ അകമ്പടിയോടെ ആദ്യ യാത്ര തുടങ്ങിയ എറണാകുളം – ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര വിവാദമായി. ഗണഗീതം വിവാദമായതോടെ ഗാനം പിന്‍വലിച്ചു. എറണാകുളം- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എകസ്പ്രസിന്റെ ആദ്യ യാത്രയിലെ ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് ഇത് വിവാദത്തിലേക്ക് ട്രാക്ക് മാറിയത്. സംഗതി വിവാദമായതോടെ മണിക്കൂറുകള്‍ക്കുശേഷം പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിവിധ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഓണ്‍ലൈനായി നടത്തിയത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിട്ടില്ല. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, അഞ്ച്ു ശതമാനം…
Read More » -
പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; തട്ടിക്കൊണ്ടുപോയത് തോക്കുധാരികളുടെ സംഘം : മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത് :
മാലി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടികൊണ്ടുപോയി കഴിഞ്ഞ ദിവസമാണ് കോബ്രിയില്‍ നിന്ന് തോക്ക് ചൂണ്ടി അഞ്ച് പേരെ തട്ടികൊണ്ടുപോയത്. ഇവര്‍ എല്ലാവരും മാലിയിലെ ഒരു സ്വകാര്യ കമ്പനിയിലെ വയറിങ് ജോലി ചെയ്തിരുന്നവരാണ്. അഞ്ച് പേരെയും തട്ടികൊണ്ട് പോയി എന്ന കാര്യം ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. മാലിയിലെ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ തട്ടികൊണ്ട് പോയതിന് പിന്നാലെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാല്‍ തട്ടികൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാലിയില്‍ ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഈ മേഖലകളില്‍ വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടികൊണ്ടുപോകലും കൂടുതലാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു സംഘം ഒരു ഇറാന്‍ സ്വദേശിയെയും രണ്ട് എമിറൈറ്റ് സ്വദേശികളെയും തട്ടികൊണ്ട് പോയിരുന്നു. തുടര്‍ന്ന് മോചനദ്രവ്യം നല്‍കിയാണ് ഇവരെ മോചിപ്പിച്ചത്.
Read More » -
മുന്‍ എക്‌സൈസ് മന്ത്രി രഘുചന്ദ്രബാല്‍ അന്തരിച്ചു: രണ്ടു തവണ നിയമസഭാംഗമായി :
തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ നിയമസഭാംഗമായി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1950 മാര്‍ച്ച് 12നാണ് എം ആര്‍ രഘുചന്ദ്രബാല്‍ ജനിച്ചത്. 1980ല്‍ കോവളത്ത് നിന്നും 1991ല്‍ പാറശ്ശാലയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. നാലാം കരുണാകര സര്‍ക്കാരിന്റെ മന്ത്രിസഭയിലാണ് ഇദ്ദേഹം എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത്. എക്സൈസ് മന്ത്രിയായിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തി ശ്രദ്ധേയമായിരുന്നു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
Read More » -
മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല
ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന്‍ അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്‍മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം…
Read More » -
നാടാകെ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്ന കടുത്ത വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറയ്്ക്കല്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഹാരിസിന്റെ രൂക്ഷ വിമര്‍ശനം : രോഗിയെ എങ്ങനെ തറയില്‍ കിടത്തുമെന്ന് ചോദ്യം : ഈ പ്രാകൃത നിലവാരം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും ഡോ.ഹാരിസ്
തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പ്രാകൃത നിലവാരം കാരണം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍. ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോ.ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ.ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
Read More » -
‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്’!! കുറിപ്പെഴുതിവച്ച് നീറ്റ് വിദ്യാർഥി ജീവനൊടുക്കി
ഉത്തർപ്രദേശ്: അച്ഛന്റെയും അമ്മയുടേയും സ്വപ്നങ്ങൾ പൂർത്തിയാക്കാൻ തനിക്കു കഴിയുന്നുല്ലെന്ന് എഴുതിവച്ച് കാൻപൂരിൽ നീറ്റിന് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. തനിക്ക് ഈ സമ്മർദം താങ്ങാനാവുന്നില്ലെന്നും താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും കുറിപ്പെഴുതി വച്ചാണ് മുഹമ്മദ് ആൻ (21) തൂങ്ങി മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ വിദ്യാർഥി നാല് ദിവസം മുമ്പാണ് റാവത്പൂരിലെ ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തിനായി പോകാൻ വരുന്നോ എന്ന് മുഹമ്മദിനൊപ്പം താമസിച്ചിരുന്നയാൾ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ, അദ്ദേഹം പോകാൻ കൂട്ടാക്കിയില്ല. ഒപ്പം താമസിക്കുന്ന വിദ്യാർഥി പള്ളിയിൽ പോയി തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുഹമ്മദിനെ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇംദാദ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മുഹമ്മദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മാനസിക സമ്മർദ്ദത്തിലാണെന്നും സ്വപ്നങ്ങൾ…
Read More » -
ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ജെയിംസ് വാട്‌സണ്‍ അന്തരിച്ചു ; നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ;
ചിക്കാഗോ : ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായി മാറിയ ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎന്‍എയുടെ പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്‌സ്) ഘടന വാട്‌സണ്‍ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ല്‍ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി. ചിക്കാഗോയില്‍ ജനിച്ച വാട്‌സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്‌സണ്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യന്‍ തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍, കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമര്‍ശം…
Read More » -
മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകള്‍ വല്ലാര്‍പാടം ബസിലിക്കയില്‍; ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം; മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത് മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷം ;
കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപന ചടങ്ങുകള്‍ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മീകത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ…
Read More »