India

  • ഇന്നാണ് ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സ്തനാര്‍ബുദ ബോധവല്‍ക്കരണം; അബുദാബിയില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ചടങ്ങുമായി ഐ.എസ്.സി

      അബുദാബി : സ്തനാര്‍ബുദ ബോധവത്കരണത്തില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പരിപാടി ഇന്ന് അബുദാബിയില്‍. രണ്ടു തലമുറയില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ‘ഐന്‍സ്റ്റീന്‍ വേള്‍ഡ് റെക്കോര്‍ഡ് ബ്രെസ്റ്റ് ക്യാന്‍സര്‍ അവെയര്‍നസ്’ എന്ന പ്രോഗ്രാം ഇന്നു വൈകീട്ട് നാലു മുതല്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ (ഐ. എസ്. സി.) മെയിന്‍ ഹാളില്‍ നടത്തും. ഐ.എസ്.സിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറമാണ് രണ്ട് തലമുറയിലെ 1500 ഓളം വനിതകള്‍ അണി നിരക്കുന്ന ബോധവല്‍ക്കരണ പ്രചാരണപരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സ്തനാര്‍ബുദ ബോധവല്‍ക്കരണം പ്രമേയമാക്കുന്ന വനിതകളുടെ ഈ സംഗമം ലോക റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിക്കും. സ്തനാര്‍ബുദ ബോധ വല്‍ക്കരണ പ്രചരണത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്മ മകള്‍ സംഗമം എന്ന വിഭാഗത്തിലാണ് ഐ.എസ്.സി വനിതാ സംഗമം റെക്കോര്‍ഡ് നേട്ടം കൈവരിക്കുക എന്ന് വിമന്‍സ് ഫോറം കണ്‍വീനറും ഐ.എസ്.സിയുടെ ജനറല്‍ ഗവര്‍ണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം പറഞ്ഞു.…

    Read More »
  • ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി ; 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യം; ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി

            ജിദ്ദ : ചെങ്കടലിലെ ഷെബാറ ദ്വീപില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി ഉടനെ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖത്തീബ് . നിലവിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് ഇവയ്ക്കുണ്ടാവുക. ഇടത്തരം, ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കായി ടൂറിസം വികസിപ്പിക്കാനായി സൗദി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണിത്. വര്‍ഷങ്ങളായി ഉയര്‍ന്ന നിരക്കുള്ള ആഡംബര റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. മക്കയിലും മദീനയിലും പുതുതായി പതിനായിരക്കണക്കിന് ഹോട്ടല്‍ മുറികളാണ് നിര്‍മിക്കുന്നത്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ രാജ്യം ലക്ഷ്യമിടുന്നു. യൂറോപ്പില്‍ നിലവിലുള്ള ഷെന്‍ഗന്‍ വിസക്ക് സമാനമായ ഏകീകൃത ജി.സി.സി വിസ 2026 ലോ 2027 ലോ ലഭ്യമാകുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

    Read More »
  • മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരെ വധിച്ചെന്ന് ഇസ്രായില്‍ ; ഇസ്രായിലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു

    ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ബര്‍അശീത് ഗ്രാമത്തില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍ വ്യക്തമാക്കി . ഇസ്രായിലും ലെബനോനും തമ്മിലുള്ള ധാരണകളുടെ ലംഘനമായി പ്രദേശത്ത് ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹിസ്ബുല്ല അംഗമാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു. ഐന്‍ അറ്റയെയും ശബ്ആ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഇസ്രായിലി ഡ്രോണ്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗവര്‍ണറേറ്റുകളെ കിഴക്കുള്ള ബെക്കാ താഴ വരയുമായി…

    Read More »
  • എഫ്-35 പോര്‍വിമാന ഇടപാട്; സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പെന്റഗണില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് 48 വിമാനങ്ങള്‍ ; അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി സൗദി മാറും

      ജിദ്ദ യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗണ്യമായ സുരക്ഷയും സൈനിക ശേഷിയും നല്‍കുന്നതിനാല്‍ അമേരിക്കയുമായുള്ള സഖ്യം സൗദി അറേബ്യക്ക് പ്രധാനമാണ്. എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള സൗദി അറേബ്യയുടെ അപേക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പെന്റഗണിനുള്ളില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഈ ഇടപാട് സൗദി അറേബ്യയെ മാറ്റിയേക്കും. നിലവില്‍ ഇസ്രായിലിന്റെ കയ്യില്‍ മാത്രമാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളുള്ളത്. ട്രംപ് ഭരണകൂടം 2025 മെയ് മാസത്തില്‍ സൗദി അറേബ്യയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് അംഗീകരിച്ചതില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ തുടക്കത്തില്‍ തള്ളിക്കളഞ്ഞെങ്കിലും യു.എസ് പ്രതിരോധ സെക്രട്ടറി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ 48 എഫ്-35 വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍…

    Read More »
  • വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം –  സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു –  അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് –  സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി 

    വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം – സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു – അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് – സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി   തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ആർഎസ്എസ് ഗണഗീതാലാപനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.. എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും…

    Read More »
  • വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതിനെ ന്യായീകരിച്ച് സുരേഷ്‌ഗോപി; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ എന്ന് കേന്ദ്രമന്ത്രി ; ഗണഗീതാലപനം ആഘോഷത്തിന്റെ ഭാഗമെന്നും സുരേഷ് ഗോപി

      തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായ സംഭവത്തില്‍ ഗണഗീതാലപനത്തെ പിന്തുണച്ച് തൃശൂര്‍ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപി. കുട്ടികള്‍ ചൊല്ലിയത് തീവ്രവാദഗാനമൊന്നുമല്ലല്ലോ എന്ന് സുരേഷ്‌ഗോപി ചോദിച്ചു. വിവാദത്തില്‍ മൈന്‍ഡ് ചെയ്യേണ്ട കാര്യമേയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ആ ഗാനം കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി,…

    Read More »
  • ഓണ്‍ലൈന്‍ ടാക്‌സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ; ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്

      തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.

    Read More »
  • താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഭാഗികമായി തുറന്നു; പോലീസ് സുരക്ഷയില്‍ മാലിന്യ സംസ്‌കരണം ആരംഭിച്ചു ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

    കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പോലീസ് സുരക്ഷയിലാണ് സംസ്‌കരണം തുടങ്ങിയത്. താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നേരത്തെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. നിരോധനാജ്ഞ നവംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചിരുന്നു. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ…

    Read More »
  • പാലക്കാട് വാഹനാപകടത്തില്‍ മൂന്നു മരണം ; അപകടം കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് മൂന്നു യുവാക്കള്‍ ; രണ്ടുപേര്‍ക്ക് പരിക്ക്

      പാലക്കാട് : കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഋഷി (24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ കാറിനു മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങി വന്ന യാത്രയാണ് ദുരന്തയാത്രയായത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി.മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
  • രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുത്വം, ഇന്ത്യയില്‍ അഹിന്ദുക്കള്‍ ഇല്ല ; ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനിയുടേയും പൂര്‍വ്വികര്‍ വരെ ഹിന്ദുക്കള്‍ ; അത് അവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന് മോഹന്‍ഭഗവത്

    ഭാരതത്തില്‍ ‘അഹിന്ദുക്കള്‍’ ഇല്ലെന്നും രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഇന്ത്യയിലെ ‘ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികള്‍’ ആണെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. അധികാരം നേടുന്നതിന് വേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ശോഭയ്ക്ക് വേണ്ടി ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച സംസാരിക്കവെയാണ് ഭാരതത്തിന് ‘ഉത്തരവാദികള്‍ ഹിന്ദുക്കളാണ്’ എന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ ‘അഹിന്ദു’ (ഹിന്ദു അല്ലാത്തവര്‍) ഇല്ലെന്നും, രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണ് എന്നും അദ്ദേഹം പറഞ്ഞു. ‘സംഘ യാത്രയുടെ 100 വര്‍ഷങ്ങള്‍: പുതിയ ചക്രവാളങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഭാഗവത് ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. ‘സംഘം ഒരു സംഘടിത ശക്തിയായി ഉയരുമ്പോള്‍, അത് അധികാരം ആഗ്രഹിക്കുന്നില്ല. സമൂഹത്തില്‍ പ്രമുഖ സ്ഥാനം ആഗ്രഹിക്കുന്നില്ല. ഭാരത മാതാവിന്റെ മഹത്വത്തിന് വേണ്ടി സമൂഹത്തെ സേവിക്കാനും സംഘടിപ്പിക്കാനും…

    Read More »
Back to top button
error: