India

  • ‘സോണിയ എന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു, രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ഇരുന്ന് വെട്ടി; അന്നു നീതി ലഭിച്ചില്ല, അത് അനുഗ്രഹമായി’: പാര്‍ട്ടി വിട്ടതിന്റെ കാരണം രാഹുല്‍ ഗാന്ധി; രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

    ഗുവാഹത്തി: 2014-ല്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന സോണിയ ഗാന്ധിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അട്ടിമറിച്ചെന്നു മുന്‍ കോണ്‍ഗ്രസ് നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയിക്കെതിരെ കലാപം ഉയര്‍ത്തുകയും 58 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുകയും ചെയ്ത സമയത്ത് സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ. തര്‍ക്കം പരിഹരിക്കാനായി നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അന്ന് അസമിലേക്ക് അയച്ചിരുന്നു. ‘ഖാര്‍ഗെ വന്നപ്പോള്‍ 58 എംഎല്‍എമാര്‍ എന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു, ചില മുതിര്‍ന്ന നേതാക്കള്‍ നിഷ്പക്ഷത പാലിച്ചു. 12 എംഎല്‍എമാര്‍ മാത്രമാണ് ഞാന്‍ മുഖ്യമന്ത്രിയാകരുത് എന്നും തരുണ്‍ ഗോഗോയി തുടരണമെന്നും പറഞ്ഞത്’ ‘സോണിയ ഗാന്ധി എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാന്‍ ആവശ്യപ്പെട്ടു. ജൂണ്‍ അവസാനവാരത്തിലെ അംബുബാച്ചി മേളയ്ക്ക് പിറ്റേന്ന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഞങ്ങള്‍ അറിഞ്ഞത്, അമേരിക്കയിലായിരുന്ന രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് തീരുമാനം മാറ്റിയെന്നാണ്’ ശര്‍മ്മ വെളിപ്പെടുത്തി. ഭൂരിഭാഗം…

    Read More »
  • ആധുനിക യുദ്ധത്തില്‍ വിമാനം മാത്രമല്ല നിര്‍ണായകം; വിജയം നിര്‍ണയിക്കുന്നത് സെന്‍സറുകളും ആയുധങ്ങളും ഡാറ്റാ നെറ്റ് വര്‍ക്കുകളും ചേര്‍ന്ന ‘കില്‍ വെബു’കള്‍; തേജസിലെ വിട്ടുവീഴ്ചകള്‍ പ്രതിസന്ധിയുണ്ടാക്കി: റിട്ട. എയര്‍ വൈസ് മാര്‍ഷല്‍

    ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനപ്പുറം ഇന്റലിജന്‍സിലും ഇലക്‌ട്രോണിക്‌സിലും കൂടുതല്‍ നിക്ഷേപം നടത്തുകയാണു വേണ്ടതെന്ന് റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ അനില്‍ ഗൊലാനി. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ ‘ഹാര്‍പ്പി’ (Harpy) സ്‌ക്വാഡ്രണ്‍ രൂപീകരിക്കുകയും അതിന്റെ കമാന്‍ഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തയാളാണ് അനില്‍. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡില്‍ ചീഫ് സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സെന്റര്‍ ഫോര്‍ എയറോസ്പേസ് പവര്‍ ആന്‍ഡ് സ്ട്രാറ്റജി സ്റ്റഡീസിന്റെ (CAPSS) ഡയറക്ടര്‍ ജനറലായ അദ്ദേഹം, സമീപകാല സംഘര്‍ഷങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍, യുദ്ധവിമാനങ്ങളുടെ ശേഖരണം, തദ്ദേശീയ ശേഷി വികസനം, എയ്റോ എഞ്ചിന്‍ മേഖലയിലെ സ്വയംപര്യാപ്തത എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഓപ്പറേഷന്‍ സിന്ദൂറും, ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍, ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ തുടങ്ങിയ സമീപകാല സംഘര്‍ഷങ്ങളും ആധുനിക യുദ്ധമുറകളില്‍ വ്യോമശക്തിയുടെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ‘ബിയോണ്ട് വിഷ്വല്‍ റേഞ്ച്’ (BVR) പോരാട്ടങ്ങളും നേരിട്ടുള്ള സമ്പര്‍ക്കമില്ലാത്ത (non-contact) സൈനിക നീക്കങ്ങളും നിര്‍ണായക ഘടകങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പ്രവര്‍ത്തന നിയന്ത്രണം…

    Read More »
  • നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

    മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ കൈവശപ്പെടുത്തി. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയത്. സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്തേക്ക് മാറ്റി. മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ സംശയാസ്പദമായ സാഹചര്യത്തിൽ കപ്പല് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാൻ ഇറാൻ ഉപയോഗിക്കുന്ന കപ്പലുകളാണിയാണ് നിഗമനം. ഈ കപ്പലുകൾ പലപ്പോഴും തങ്ങളുടെ പേരും ഐഡൻ്റിറ്റിയും മാറ്റിയാണ് കടൽവഴി സഞ്ചരിക്കുക. കടലിൽവെച്ച് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റിനിറച്ച് എണ്ണയുടെ ഉറവിടം മറച്ചുവയ്ക്കാനാണ് ഇവർ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത കപ്പലുകളിൽ അൽ ജഫ്‌സിയ 2025-ൽ ഇറാനിൽനിന്ന് ജിബൂട്ടിയിലേക്ക് എണ്ണ കടത്തിയതായി രേഖകളുണ്ട്. ഇറാൻ്റെ പതാകയുള്ള കപ്പലാണ് സ്റ്റെല്ലാർ റൂബി. അസ്ഫാൽറ്റ് സ്റ്റാർ, പ്രധാനമായും ചൈനീസ് മേഖലയിലാണ് സർവീസ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത കപ്പലുകൾക്കോ…

    Read More »
  • സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി

    മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു. സ്വദേശികൾക്ക് കൂടുതൽ ജോലി നൽകുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് പരിഷ്കരിച്ചത്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളും പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളിലാണ് ഒമാൻ ഭേദഗതി വരുത്തിയത്. സ്വദേശികളുടെ തൊഴിൽ നിരക്കുകൾ വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.പുതുക്കിയ പ്രവാസി വർക്ക് പെർമിറ്റ് ചട്ടക്കൂടിൽ, കമ്പനികളെ മൂന്ന് വിഭാഗങ്ങളാണ് തിരിച്ചിരിക്കുന്നത്. ഗ്രീൻ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസിൽ 30% കിഴിവ് ലഭിക്കും. കൃത്യമായി സ്വദേശിവൽക്കരണ നയം നടപ്പാക്കുന്നതിനുള്ള അംഗീകാരമാണ് ഇത്. സ്വദേശിവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യെല്ലോ അല്ലെങ്കിൽ റെഡ് വിഭാഗങ്ങളിൽപ്പെടുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കും. അതേസമയം, ‘റിയാദ’ കാർഡ് കൈവശമുള്ള സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും തൊഴിൽ ഡയറക്ടർ ജനറലും വക്താവുമായ അമ്മാർ ബിൻ സലേം അൽ…

    Read More »
  • ശബരിമല യുവതീ പ്രവേശനം: ‘ കേരളത്തിലെ വിഷയം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെ’- എം എ ബേബി

    ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കണം എങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘സമൂഹത്തിൽ നിന്ന് ഒഴിവാക്കാവുന്ന സംഘർഷം ഒഴിവാക്കും. എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ടാകണമെന്ന സമീപനം പാർട്ടി പിന്തുടരുന്നുണ്ട്. അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയാകണം. അതാണ് പാർട്ടി സമീപനം. കൂടുതലൊന്നും പറയാനില്ല. കേരളത്തിൽ സംഭവിക്കാൻ പോകുന്ന വിസ്മയം ഭരണം ആരംഭിച്ചതാണ് ‘. പ്രേംകുമാർ പാർട്ടി അംഗമല്ലെന്ന് വ്യക്തമാക്കിയ അടിസ്ഥാന എം എ ബേബി വിശാലയിൽ എന്നും സാംസ്കാരിക പ്രവർത്തകരെ സിപിഐഎം ഉൾപ്പെടുത്തി. അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർ മാർച്ച് 14ന് സുപ്രീംകോടതി നിർദ്ദേശം അറിയിക്കണം. ഏപ്രിലിൽ ഏഴിന് വിശദമായ വാദം തുടങ്ങും. ശബരിമല യുവതീ പ്രവേശനമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ…

    Read More »
  • പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ

    ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ മാക്രോണിനെയും ഭാര്യയേയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദർശനമാണിത്. ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ചെലവഴിക്കുന്ന മാക്രോൺ എഐ ഇംപാക്റ്റ് ഉച്ചകോടിയിലും മുംബൈയിൽ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകളിൽ നിർമ്മിതബുദ്ധിയും (AI) തന്ത്രപരമായ സഹകരണവും പ്രധാന വിഷയങ്ങളാകും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയിലേക്ക്.. തന്ത്രപരമായ പങ്കാളിത്തത്തെ കൂടൂതൽ മുന്നോട്ടുകൊണ്ടുപോകാൻ മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം. ഈ ഔദ്യോഗിക…

    Read More »
  • ടാക്സി കാറിന്റെ പിൻ സീറ്റിൽ കിടന്നുറങ്ങുന്ന നാലുവയസുകാൻ മകനെ എടുക്കാൻ മറന്ന് മാതാപിതാക്കൾ!! ലക്ഷ്യസ്ഥലം എത്തിയതോടെ കാശുകൊടുത്ത് ടാക്സി പറഞ്ഞുവിട്ടു, പിന്നാലെ ടാക്സി കണ്ടെത്താനുള്ള ശ്രമം, ഒരു മണിക്കൂറിൽ കുട്ടിയെ കണ്ടെത്തി കൈമാറി പോലീസ്, കുട്ടി സീറ്റിൽ കിടന്നുറങ്ങുന്നത് ഡ്രൈവർ അറിഞ്ഞത് പോലീസ് വിളിക്കുമ്പോൾ

    ബെംഗളൂരു: സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന നാലുവയസുകാരനായ മകനെ കാറിൽ മറന്നുവെച്ച് ദമ്പതിമാർ. മിനിറ്റുകൾക്കുള്ളിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഒരുമണിക്കൂറിനു ശേഷം കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു. ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം. യാത്രകഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാർ ടാക്‌സിയിൽനിന്നിറങ്ങുമ്പോൾ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാൽ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറിൽ നിന്ന് ഇറങ്ങിയില്ല. ദമ്പതിമാർ ഇറങ്ങിയ ഉടൻ ഡ്രൈവർ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചത്. ഉടൻതന്നെ Namma 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പോലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു. സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളിൽ പോലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി കാറിൽത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. പോലീസ് വിളിക്കുമ്പോഴാണ് കുട്ടി കാറിൽ ഉണ്ടെന്ന കാര്യം ഡ്രൈവറും അറിയുന്നത്. പിന്നാലെ വണ്ടിയുമായി ഉടൻതന്നെ മാതാപിതാക്കളുടെ അപ്പാർട്ട്‌മെന്റിലെത്തണമെന്ന നിർദേശവും നൽകി. ബെംഗളൂരു പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിൽ ഒരു…

    Read More »
  • എംഎൽഎ ഗോമാംസം കഴിക്കുന്ന ആൾ, ഹജ്ജിന് പോയത് അടുത്തയിടെ!! ശിവരാത്രി ദിനത്തിൽ മുൻ മന്ത്രി അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ​ഗോമൂത്രം തളിച്ച് ശുദ്ധമാക്കി ബിജെപി പ്രവർത്തകർ

    മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ബിജെപി പ്രവർത്തകർ ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’. ഛത്രപതി സംഭാജിനഗർ സില്ലോഡിലെ ക്ഷേത്രത്തിൽ എംഎൽഎ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പിന്നാലെയാണ് ശുദ്ധികലശം നടത്തിയത്. ‘‘ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോൾ അമ്പലത്തിൽ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്’’ – സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു. അതേസമയം മഹാവികാസ് അഘാഡി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സത്താർ നേരത്തേ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്നു. ശിവസേന പിളർന്നതോടെ ഏക്‌നാഥ് ഷിൻഡെക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഛത്രപതി സംഭാജി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അബ്ദുൽ സത്താർ.

    Read More »
  • യുവതിക്ക് മറ്റു വ്യക്തകളുമായി ബന്ധമുണ്ടെന്ന സംശയം, കാമുകൻ എംബിഎ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ കത്തി നെ‍ഞ്ചിൽ കുത്തിയിറക്കി, മൃതദേഹത്തെ ബലാത്സം​ഗം ചെയ്തു, ആത്മാവിനെ വിളിക്കാൻ താന്ത്രിക ക്രിയകൾ ചെയ്തതായി അറസ്റ്റിലായ പ്രതി

    ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 24-കാരിയായ എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ ആത്മാവിനെ വിളിക്കാൻ പ്രതി താന്ത്രിക ക്രിയകൾ നടത്തിയതായി പോലീസ്. ജനുവരി 13-നാണ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റിനുള്ളിൽ നിന്നും നഗ്നവും പുഴുകുതിന്ന നിലയിലുമായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കയറുമ്പോഴാണ് കിടക്കയിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിൽ കയർ പാടുകൾ കണ്ടെത്തിയതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകനും സഹപാഠിയുമായ പിയുഷ് ധാമ്നോഡിയയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പിന്തുടർന്ന പോലീസ് മുംബൈയിൽ നിന്ന് പ്രതിയെ പിടികൂടി. ഫെബ്രുവരി 11-ന് യുവതിയുടെ പിതാവ് മകളെ കാണാതായതായി പരാതി നൽകിയിരുന്നു. കളക്ടറേറ്റിന് സമീപം ഇറക്കി വിട്ടതിനു ശേഷമാണ് അവസാനമായി മകളെ കണ്ടതെന്ന് അദ്ദേഹം മൊഴി നൽകി.…

    Read More »
  • ‘​ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം 25 ന് ഇസ്രയേലിലെത്തും’; നെതന്യാഹുവിന്റെ പ്രഖാപനം; ‘​ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം അതിശക്തം, മോദിയുടെ വരവിനെ ആവേശത്തോടെയാണ് നോക്കിക്കാണുന്നു ‘​

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിലായി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശനവേളയിൽ ഇസ്രായേൽ പാർലമെന്‍റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാകും ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ സന്ദർശനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

    Read More »
Back to top button
error: