India

  • ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍; അവയവ കച്ചവട മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നു ; ഇറാനിലേക്ക് നടത്തിയ മനുഷ്യക്കടത്ത് അവയവ കച്ചവടത്തിന് വേണ്ടി ; കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നേരെയും സംശയമുനകള്‍ ; ഒരു റിക്രൂട്ട്്‌മെന്റിന് അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളുടെ കമ്മീഷന്‍ ; പിടിയിലായ തൃശൂര്‍ സ്വദേശിയെ കൂടുതല്‍ ചോദ്യം ചെയ്യും

    കൊച്ചി : കേരളം അവയവ കച്ചവടം മാഫിയയുടെ കേന്ദ്രമാകുന്നു. കേരളത്തില്‍നിന്ന് നിരവധിപേരെ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തിയത് അവയവ കച്ചവടത്തിന് വേണ്ടിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇറാനിലേക്കുള്ള മനുഷ്യക്കടത്ത് പ്രധാനമായും അവയവക്കച്ചവടത്തിന് വേണ്ടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളികള്‍ നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ ജില്ലാ സ്വകാര്യ ആശുപത്രികള്‍ വരെ ഈ അവയവ കച്ചവട – മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം. വിദേശരാജ്യങ്ങളുമായി ഡീല്‍ ഉറപ്പിച്ച് മനുഷ്യക്കടത്തിലൂടെ അവയവം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇവരുടെ ഓപ്പറേഷന്‍ രീതി. ജോലിയും മറ്റും ഓഫര്‍ ചെയ്താണ് മനുഷ്യക്കടത്ത് നടത്തുന്നത്. യാതൊരു സംശയവും തോന്നാതിരിക്കാന്‍ ആവശ്യമായ വാഗ്ദാനം ഇവര്‍ കൈക്കൊള്ളുന്നുണ്ട്.. പിടിയായ മലയാളിയില്‍ നിന്ന് ലഭിച്ച സൂചനകളാണ് സ്വകാര്യ ആശുപത്രികളിലേക്ക് സംശയത്തിന്റെ മുന നീളാന്‍ കാരണം. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇത് അതീവ ഗൗരവത്തില്‍ എടുത്താണ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. പല രോഗികളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ അവയവ…

    Read More »
  • കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആര്‍ ആത്മഹത്യ ; രാജസ്ഥാനില്‍ ബി.എല്‍.ഒ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു ; എസ്.ഐ.ആര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന് കുറിപ്പ് ; ജീവനൊടുക്കിയത് പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍

    രാജസ്ഥാന്‍: കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആറിന്റെ പേരില്‍ ആത്മഹത്യ. രാജസ്ഥാനിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് എസ്.ഐ.ആര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന കുറിപ്പെഴുതി വെച്ചാണ് ബി.എല്‍.ഒ ആയ അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ജയ്പൂര്‍ നഹ്രി കാ ബാസിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്തത്. മുകേഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.സസ്പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കേരളത്തില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം മറ്റൊരു മനുഷ്യജീവന്‍ അപഹരിച്ചിരിക്കുന്നത്. ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ…

    Read More »
  • ഇനി സൗദി കണ്ട് പനിക്കണ്ട! പ്രഫഷണലുകള്‍ക്കും നിര്‍മാണ- വ്യവസായ മേഖലകളിലെ സ്‌കില്‍ഡ് ജോലികള്‍ക്കും ശമ്പളം കുത്തനെ ഇടിയുന്നു; സൗദിയുടെ മള്‍ട്ടി ബില്യണ്‍ പദ്ധതിയായ ‘വിഷന്‍ 2030’ ഇഴയുന്നെന്നും റിപ്പോര്‍ട്ട്; ആളിടിക്കുന്നത് യുഎഇയിലേക്ക്

    അബുദാബി: ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ- വ്യവസായ മേഖലകളിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സൗദി കമ്പനികള്‍. വിദേശ രാജ്യങ്ങളില്‍നിന്ന് പ്രതിഭകളെ ആകര്‍ഷിക്കാനായി വാഗ്ദാനം ചെയ്തിരുന്ന ഉയര്‍ന്ന ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ, ആനുകൂല്യങ്ങളും കുറയ്ക്കുകയാണെന്നു നാല് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഹൈഡ്രോ കാര്‍ബണ്‍ വരുമാനത്തെ ആശ്രയിക്കുന്നതില്‍നിന്നു മാറി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഖനനം, ധനകാര്യ സേവനങ്ങള്‍ പോലുള്ള വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ലക്ഷ്യത്തോടെ തയാറാക്കിയ സാമ്പത്തിക പുനര്‍നിര്‍മാണ പദ്ധതിയായ ‘വിഷന്‍ 2030’ ന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി നിരവധി ബില്യണ്‍ ഡോളറുകളുടെ നിക്ഷേപമാണ് രാജ്യം നടത്തയിരുന്നത്. പദ്ധതികള്‍ക്കായി ഉയര്‍ന്ന കഴിവുള്ള വിദേശ ജോലിക്കാരെ ആവശ്യമുണ്ടെങ്കിലും നിര്‍വഹണത്തില്‍ വലിയ കാലതാമസമുണ്ടാകുന്നു. വിദേശത്തുനിന്ന് നിയമിക്കപ്പെടുന്നവര്‍ ഇനി മുതല്‍ 40 ശതമാനത്തിലധികമോ നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയോളം അധിക പ്രീമിയം പ്രതീക്ഷിക്കേണ്ടതില്ല. മുമ്പ് കമ്പനികള്‍ വന്‍ തുക കൊടുത്ത് ആളുകളെ എത്തിച്ചിരുന്നെങ്കില്‍ നിലവില്‍ പിന്തിരിഞ്ഞു നില്‍ക്കുന്നു. മേഖലയിലെ…

    Read More »
  • എഫ് 35 യുദ്ധവിമാനം കൈമാറുന്നതില്‍ ഉപാധിയുമായി ഇസ്രയേല്‍; നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കണം; ചൊവ്വാഴ്ച ട്രംപ്- മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച; അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ട്രംപ്

    ദുബായ്: സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനം കൈമാറുന്നതിന് ഉപാധിയുമായി ഇസ്രയേല്‍. തങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സൗദിയെ പ്രേരിപ്പിക്കണമെന്ന് ഇസ്രയേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സൗദി കിരീടാവകാശിയും ട്രംപുമായി വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രയേല്‍ ബന്ധം ചര്‍ച്ചയാകും. സൗദി അറേബ്യയ്ക്ക് എഫ് 35 കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിന് വിധേയമായിരിക്കണമെന്നു ട്രംപിനെ ഇസ്രയേല്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അബ്രഹാം ഉടമ്പടിയുടെ ഭാഗമായി പ്രാദേശിക സുരക്ഷാസഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. എഫ് 35 കൈമാറ്റം, യുഎസ് സൗദി സുരക്ഷാ കരാര്‍, ഇസ്രയേലുമായുള്ള നയതന്ത്രബന്ധം എന്നിവയായിരിക്കും ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ നടക്കുന്ന ട്രംപ്മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയുടെ പ്രധാന വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ യുഎഇക്കും ബഹ്‌റൈനും പിന്നാലെ സൗദി അറേബ്യയും അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഗാസ യുദ്ധം അവസാനിക്കുമ്പോള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി…

    Read More »
  • ചൂട് തട്ടിയാല്‍ ഉഗ്ര സ്‌ഫോടനം; ഫ്യൂസായി ഉപയോഗിച്ചത് ട്രയാസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ്; ‘സാത്തന്റെ അമ്മ’യെന്ന് അന്വേഷണ സംഘം; ഭീകര സംഘടനയ്ക്കുള്ളില്‍ വ്യാപക ഉപയോഗം

    ഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിനായി ഡോക്ടര്‍ ഉമര്‍ നബി ഉപയോഗിച്ചത് ‘സാത്താന്‍റെ അമ്മ’ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ട്രയാസെറ്റോണ്‍ ട്രൈ പെറോക്‌സൈഡ്‌ രാസവസ്തുവെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ അനുമാനം. കേവലം ചൂട് തട്ടിയാല്‍ തന്നെ പൊട്ടിത്തെറിക്കുന്നതാണ് ഇതെന്നും അത്യുഗ്രശേഷിയാണ് ടിഎടിപിക്കുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. ടിഎടിപിയും അമോണിയം നൈട്രേറ്റും ചേര്‍ത്താണോ സ്ഫോടനത്തിന് ഉപയോഗിച്ചതെന്നതില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.   അങ്ങേയറ്റം സെന്‍സിറ്റീവാണ് ടിഎടിപി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉരസല്‍, നേരിയ സമ്മര്‍ദം, ചൂട് എന്നിങ്ങനെ നിലവിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാറ്റവും ഇത് പൊട്ടിത്തെറിക്കുന്നതിന് കാരണമാകും. അമോണിയം നൈട്രേറ്റിന് ഡിറ്റണേറ്റര്‍ ആവശ്യമാണെങ്കില്‍ സ്ഫോടനം നടത്തുന്നതിനായി ടിഎടിപിക്ക് അതുപോലും വേണ്ടെന്ന് സാരം. ലോകത്തെങ്ങുമുള്ള അനധികൃത ബോംബ് നിര്‍മാണ പ്രക്രിയയില്‍ പ്രത്യേകിച്ചും ഭീകരസംഘങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരമാണ് ടിഎടിപിക്കുള്ളത്. അതുതന്നെയാണ് ‘സാത്താന്‍റെ അമ്മ’യെന്ന പേരും ഇതിന് ചാര്‍ത്തിക്കിട്ടാന്‍ കാരണവും. ബാഴ്സലോണ ആക്രമണം (2017), പാരിസ് ആക്രമണങ്ങള്‍ (2015), മാഞ്ചസ്റ്റര്‍ ബോംബാക്രമണം (2017), ബ്രസല്‍സ് ഭീകരാക്രമണം (2016) എന്നിവയ്ക്കായി ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.…

    Read More »
  • ഡല്‍ഹി സ്‌ഫോടനം; ഡോ. ഉമര്‍ നബി ചാവേര്‍ തന്നെ; സ്ഥിരീകരിച്ച് എന്‍ഐഎ; കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; ബോംബ് നിര്‍മാണത്തിന് ഉമര്‍ വീട്ടില്‍ ലബോറട്ടറി നിര്‍മിച്ചെന്നും കണ്ടെത്തി

    ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ ഡോ. ഉമര്‍ നബി ചാവേറെന്ന് സ്ഥിരീകരിച്ച് എന്‍ഐഎ. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജമ്മു കശ്മീര്‍ സ്വദേശി അമീര്‍ റഷീദ് അലിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത് . ഇയാളുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഫോടനം നടത്താനുള്ള IED നിര്‍മാണത്തിന് വൈറ്റ് കോളര്‍ ഭീകരസംഘം ഉപയോഗിച്ചത് അപകടകാരിയായ TATP എന്ന് സൂചനയുണ്ട്. ബോംബ് നിര്‍മാണത്തിനായി ഉമര്‍ നബി വീട്ടില്‍ ലാബ് നിര്‍മിച്ചതായും കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണ് ലഭിച്ചത്. സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്കു സമീപത്തെ റോഡില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി.   അത്യന്തം അപകടകാരിയാണ് ‘സാത്താന്‍റെ അമ്മ’ എന്നറിയപ്പെടുന്ന ട്രയാസിടോണ്‍ ട്രൈപെറോക്സൈഡ് എന്ന ടി.എ.ടി.പി. താപനിലയിലെ നേരിയ വ്യതിയാനമോ പ്രകമ്പനമോ ഘര്‍ഷണമോ പൊട്ടിത്തെറിക്ക് ഇടയാക്കാം. 2015 ലെ പാരീസ് ഭീകരാക്രമണത്തിലും 2017 ലെ മാഞ്ചസ്റ്റര്‍ ആക്രമണത്തിലും ഇതേ വസ്തു ഉപയോഗിച്ചിരുന്നു. വിപണിയില്‍ സുലഭമായ ലഭിക്കുന്ന ഏസ്ടോണും ഹൈഡ്രജന്‍ പെറോക്സൈഡും ഉപയോഗിച്ചാണ് നിര്‍മാണം.   സ്ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി…

    Read More »
  • ആന്ദേ റസലിനെയും വെങ്കടേഷ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ടീമുകള്‍ കൈവിട്ട താരങ്ങള്‍ ഇവയൊക്കെ; പതിരാനയും രചിന്‍ രവിചന്ദ്രയും വിദേശ താരങ്ങളും ലേലത്തിന്‌

    ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലിനെയും റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഓപ്പണര്‍ വെങ്കടേശ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. അടുത്തമാസത്തെ താരലേലത്തില്‍ കൊല്‍ക്കത്തയുടെ കൈവശം 64 കോടി രൂപ അവശേഷിക്കുമ്പോള്‍ രണ്ടേമുക്കാല്‍ കോടി മാത്രമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. 23 മുക്കാല്‍ കോടി രൂപയ്ക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ഒരു സീസണിപ്പുറം കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണില്‍ വന്‍ പരാജയമായ വെങ്കടേഷിന് 11 മല്‍സരങ്ങളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് നേടാനായത്.  2014 മുതല്‍ കൊല്‍ക്കത്തയിലുള്ള 37കാരന്‍ റസലിനെയും നൈറ്റ് റൈഡേഴ്സ് കൈവിട്ടു. ക്വിന്റന്‍ ഡി കോക്കും മോയിന്‍ അലിയും കൊല്‍ക്കത്ത വിട്ടു. ഡിവന്‍ കോണ്‍വെ,രചിന്‍ രവീന്ദ്ര,  മതീഷ പതിരാന എന്നിവരെ ചെന്നൈ റിലീസ് ചെയ്തു. പഞ്ചാബ് കിങ്സ് കൈവിട്ട ഗ്ലെന്‍ മാക്സ്‍വെല്ലും ജോഷ് ഇംഗ്ലിസും താരലേലത്തിലുണ്ടാകും. രാജസ്ഥാന്‍ ലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി. മലയാളി താരം വിഘ്നേഷ്…

    Read More »
  • കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍; എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു; ലോകം ആശങ്കയില്‍; രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചു; 88 ശതമാനം മരണനിരക്ക്, എബോളയേക്കാള്‍ ഭീകരന്‍

    എത്യോപ്യ: കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍. എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു. 88 ശതമാനം വരെ മരണ നിരക്കുള്ള മാര്‍ബര്‍ഗ് വൈറസ് രോഗമാണ് പടരുന്നത്. എത്യോപ്യയില്‍ തെക്കന്‍ മേഖലയിലാണ് മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചതായി ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദമാക്കുന്നത്. 88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയില്‍ മാരകമായ പാത്തോജനാണ് മാര്‍ബര്‍ഗ് വൈറസിനുള്ളത്. രക്തസ്രാവം, പനി, ഛര്‍ദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 25 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വൈറസ് ബാധ മൂലമുള്ള മരണനിരക്ക്. വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ്…

    Read More »
  • കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മോഡ്യൂള്‍; എഐ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യത; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു; ബിരുദ വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ ചുരുളഴിയുന്നത് വന്‍ ശൃംഖല

    കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കള്ളനോട്ട് സംഘം നല്‍കുന്ന സൂചന അതാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും എന്നപോലെ ഇക്കുറിയും വ്യാപകമായി കള്ളനോട്ട് ഇലക്ഷന്‍ വിപണിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഭീകര സംഘടനകളില്‍ എന്നപോലെ കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മൊഡ്യൂള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷനുലുകള്‍ വരെ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു എന്ന ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കോഴിക്കോട് പിടിയില്‍ വിദ്യാര്‍ത്ഥികളെ പോലെ പല പ്രൊഫഷണല്‍ വിദ്യാര്‍ഥികളും കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ ) അനന്തമായ സാധ്യതകള്‍ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കള്ളനോട്ട് നിര്‍മ്മാണം പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്നു. ഒരു പിഴവു പോലും പറ്റാതെ ഒറിജിനല്‍ നോട്ട് ആണെന്ന് തോന്നിക്കുന്ന തരത്തില്‍ കള്ളനോട്ടുകള്‍…

    Read More »
  • ഗംഗ ബീഹാര്‍ വഴി ഇനി ഒഴുകാന്‍ പോകുന്നത് ബംഗാളിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ആ വെള്ളം വാങ്ങിവെച്ചോളാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി ; ദുര്‍ഗയുടെ മണ്ണിലേക്ക് ബിജെപിയ്ക്ക് സ്വാഗതമില്ലെന്നും മറുപടി

    ന്യൂഡല്‍ഹി: ഗംഗ ഇനി ഒഴുകാന്‍ പോകുന്നത് ബീഹാര്‍ വഴി ബംഗാളിലേക്കാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. 2026 ല്‍ ജനാധിപത്യപരമായി തന്നെ മറുപടി പറയുമെന്നും ബിജെപി അപമാനിതരായി ഇഴയുമെന്നുമാണ് പ്രതികരണം. ബീഹാറിലേത് ബീഹാറിലെ മാത്രം കാര്യമല്ലെന്നും ബീഹാറല്ല ബംഗാളെന്നും വരട്ടെ കാണിച്ചുതരാമെന്നും തൃണമൂലിന്റെ മറുപടിയില്‍ പറഞ്ഞു. ബിജെപിയുടെ വെല്ലുവിളിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് മറുപടി നല്‍കിയത്. ‘2026 ലും ബംഗാളിലെ ജനങ്ങള്‍ നിങ്ങളുടെ ധാര്‍ഷ്ട്യത്തെ ജനാധിപത്യപരമായി തകര്‍ക്കും. നിങ്ങള്‍ അപമാനിതരായി ഇഴഞ്ഞു നീങ്ങും. നിങ്ങള്‍ക്ക് ഇവിടെ സ്വാഗതം ഇല്ല, നിങ്ങള്‍ക്ക് ഒരിക്കലും സ്വാഗതം ലഭിക്കുകയുമില്ല.” ‘ഞങ്ങളുമായി കളിക്കുന്നത് എളുപ്പമല്ല’ എന്ന് മമത ബാനര്‍ജി പറയുന്ന ഒരു പഴയ വീഡിയോയും പോസ്റ്റിനൊപ്പം ഉണ്ട്. ‘നമ്മുടെ പുണ്യഭൂമിയെ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സംസ്ഥാനം’ എന്ന് മുദ്രകുത്തി വോട്ടിനായി നിങ്ങള്‍ ബംഗാളിലേക്ക് ഒളിച്ചോടുന്നു. ഇത്രയും നിന്ദ്യമായ അപവാദത്തില്‍ മുഴുകുന്ന ഒരു പാര്‍ട്ടിയോട്, ഞങ്ങള്‍ ഒരു തീക്ഷ്ണമായ ചോദ്യം…

    Read More »
Back to top button
error: