India
-
റെഡ് ഫോര്‍ട്ട് സ്‌ഫോടനം ; 13 പേരെ ചോദ്യം ചെയ്തു ; ഹോട്ടലുകളില്‍ വ്യാപക പരിശോധന
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ പഹാര്‍ഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററുകള്‍ പോലീസ് സംഘം പരിശോധിച്ചു. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ്…
Read More » -
ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയോ റെഡ് ഫോർട്ട് സ്ഫോടനം?
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിടുന്ന പുതിയ ആക്രമണമായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത്. പഹൽ ഗാമിലെ കൂട്ടക്കുരുതിക്ക് ഹിന്ദി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയാണോ റെഡ് ഫോർട്ടിൽ സംഭവിച്ചത് എന്ന് പലരും സംശയിക്കുന്നുണ്ട്. തിരക്കേറിയ മെട്രോ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം വെച്ചുണ്ടായ സ്ഫോടനം വൻ കൂട്ടക്കുരുതി ലക്ഷ്യമിട്ട് തന്നെയാണെന്നാണ് ഇന്റലിജൻസ് വിഭാഗവും പോലീസും കരുതുന്നത്. ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ എത്തിയ രണ്ടുപേരെ മുൻപ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് പരിശീലനം ലഭിച്ച തീവ്രവാദികൾ ആയിരുന്നു ഇവിടെ നിന്നും ഇവർ ഡൽഹിതത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താനാണ് പദ്ധതി ഇട്ടിരുന്നത് എന്നും റെഡ് ഫോർട്ടിൽ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഇവർ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും അന്ന് പറഞ്ഞിരുന്നു. ആ കണ്ണിയിലെ അംഗങ്ങളാണോ ഇപ്പോൾ പിടിയിൽ ആയിട്ടുള്ളത് എന്നാണ് സ്വാഭാവികമായും സംശയം ഉയരുന്നത്. ഭീകരാക്രമണം ഡൽഹിക്ക് പുത്തരിയല്ലെങ്കിലും ഇപ്പോഴത്തെ ഇപ്പോഴത്തെ സ്ഫോടനം ഡൽഹിയുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കേണ്ടതിന്റെ…
Read More » -
ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷം സ്ഫോടനം ; റെയ്ഡ് നടത്തിയപ്പോള്‍, കണ്ടെത്തിയത് പൊട്ടിത്തെറിക്കുന്ന സാധനങ്ങള്‍ നിറച്ച 12 സ്യൂട്ട്‌കേസുകള്‍ ; ഡെറ്റണേറ്ററുകളും ടൈമറുകളും വേറെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 3000 കിലോ സ്‌ഫോടകവസ്തുക്കള്‍. സാധാരണയായി വളമായി ഉപയോഗിക്കുന്നതും എന്നാല്‍ മാരകമായ ബോംബായി മാറ്റാന്‍ കഴിയുന്നതുമായ 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് പിടികൂടിയത്. അറസ്റ്റിലായ ജമ്മു കശ്മീരിലെ ഡോക്ടര്‍ ആദില്‍ റാതറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തത്. രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ നിന്ന് ജമ്മു കശ്മീര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 3,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്‌ഫോടനവും നടന്നു. ഇവിടെ റെയ്ഡ് നടത്തിയപ്പോള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച 12 സ്യൂട്ട്‌കേസുകള്‍ കണ്ട് പോലീസുകാര്‍ ഞെട്ടി. ഡെറ്റണേറ്ററുകളും ടൈമറുകളും പോലുള്ള സ്‌ഫോടക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തി. ഫരീദാബാദിലെ അല്‍-ഫലാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ മറ്റൊരു ഡോക്ടറായ മുസമ്മില്‍ ഷക്കീലിന്റെ പേരും അന്വേഷണത്തില്‍ വെളിപ്പെട്ടു. ആശുപത്രി രേഖകള്‍ പ്രകാരം ഇയാള്‍ കാമ്പസില്‍ താമസിച്ചിരുന്നു. എന്നാല്‍, ഇയാളുമായി ബന്ധമുള്ള കാമ്പസിന് പുറത്തുള്ള…
Read More » -
ഡല്‍ഹി സ്ഫോടനം : പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്ക് കാര്‍ ; കാറിന്റെ യഥാര്‍ത്ഥ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു ; സല്‍മാന്‍ വാഹനം നദീം എന്നയാള്‍ക്ക് വിറ്റത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന ശക്തമായ സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാന നമ്പര്‍ പ്ലേറ്റുള്ള ഒരു ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്ക് കാറായിരുന്നുവെന്ന് സൂചന. ഒരു റിക്ഷ ഉള്‍പ്പെടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന 22 വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു. കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ യഥാര്‍ത്ഥ ഉടമ മുഹമ്മദ് സല്‍മാന്‍ ആയിരുന്നുവെന്നും അദ്ദേഹം അത് നദീം എന്നയാള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.52 നായിരുന്നു സ്‌ഫോടനം. സാവധാനം പോവുകയായിരുന്ന ഒരു വാഹനം റെഡ് ലൈറ്റില്‍ നിര്‍ത്തി. ആ വാഹനത്തില്‍ ഒരു സ്ഫോടനം സംഭവിക്കുകയും, സ്ഫോടനം കാരണം അടുത്തുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീ 7.29 ഓടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. സംഭവസ്ഥലത്തേക്ക് ആദ്യം ഏഴ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെ അയച്ചതായും അദ്ദേഹം അറിയിച്ചു. സ്ഫോടനം ഹ്യുണ്ടായ് ഐ20 കാറിലാണ് സംഭവിച്ചതെന്നാണ് ഡല്‍ഹി പോലീസ്…
Read More » -
ഹിന്ദി നടന്‍ ധര്‍മേന്ദ്രയുടെ നില ഗുരുതരം; മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍വെന്റിലേറ്ററില്‍ തുടരുന്നു ;
മുംബൈ : പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരം ധര്‍മേന്ദ്രയുടെ ആരോഗ്യ നില അതീവ ഗുരുതരം. അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാാണ്. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് 89വയസുള്ള ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1960ല്‍ ദില്‍ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്രയുടെ പുതിയ ചിത്രം ഇക്കിസ് ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
Read More » -
ഡൽഹി സ്ഫോടനം ; മരണസംഖ്യ ഒമ്പതായി ; പരിക്കേറ്റവരിൽ ആറു പേരുടെ നിലപേരുടെ നില ഗുരുതരം; ഒരാൾ പിടിയിലെന്നു സൂചന; നടന്നത് ഭീകരാക്രമണം എന്ന നിഗമനത്തിലേക്ക് കേന്ദ്രസർക്കാർ; സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ച് എന്നും സൂചന
ന്യൂഡൽഹി : ഡൽഹിയിൽ സ്ഫോടനം നടന്നത് പുതിയ വാഹനത്തിൽ ആണെന്ന് സൂചന. ഇപ്പോൾ പുറത്തുവരുന്ന പല ദൃശ്യങ്ങളിലും ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ വരുന്ന വാഹനം പൊട്ടിത്തെറിക്കുന്നതായാണ് കാണുന്നത്. ഈ കാറിനുള്ളിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സ്ഫോടനം കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചപ്പോൾ . സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് വിവരിച്ചിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്നും ഇത് ഭീകരാക്രമണം തന്നെയാണെന്നും പോലീസും സർക്കാരും ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
ഡല്‍ഹി സ്‌ഫോടനം; കേരളത്തില്‍ അതീവജാഗ്രത ; സുരക്ഷയും പട്രോളിംഗും ശക്തമാക്കി
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷ ക്രമീകരണങ്ങളും പട്രോളിംഗും ശക്തമാക്കി. ഡിജിപിയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ ജില്ല പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.
Read More » -
രാജ്യമെങ്ങും കനത്ത ജാഗ്രത ; ഡല്‍ഹിയില്‍ സ്‌ഫോടനം ; എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം ; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; സ്‌ഫോടനം നടന്നത് ചെങ്കോട്ട മെട്രോ സ്്‌റ്റേഷനു സമീപം ഡല്‍ഹിയില്‍ റെഡ് അലെര്‍ട്ട് ; മുംബൈയിലും സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രാജ്യമെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഡല്‍ഹിയില്‍ അതീവ ജാഗ്രത. ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം നടന്നത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്…
Read More » -
പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;
തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…
Read More » -
സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും പോളിംഗ് ബൂത്തിലേക്ക് ; വോട്ടെണ്ണൽ ഡിസംബർ 13ന് ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന് ; തൃശൂർ മുതൽ കാസർകോട് വരെ 11ന്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും തീയതികളിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണൽ നടക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ് വാർത്ത സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ 23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത് 12 0 3 5 സംവരണ വാർഡുകൾ ഉണ്ട് 284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 1 50 18 0 1 0 സ്ത്രീ വോട്ടർമാരും 134 12 470 പുരുഷ വോട്ടർമാരും 281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്. കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. 1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും. അന്തിമ…
Read More »