India
-
വീഡിയോ ഗെയിമും പണവും കാട്ടി പ്രലോഭിപ്പിച്ച് 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി, ക്രൂര പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ, നീചവും ആസൂത്രിതവുമായ അപൂർവങ്ങളിൽ അപൂർവ കുറ്റകൃത്യം- കോടതി
ന്യൂഡൽഹി: 33 ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് പ്രതികൾ ലൈംഗിക പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2010 മുതൽ…
Read More » -
താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍
ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയെപ്പോലെ നീങ്ങിയ ട്രംപിനെ ഒറ്റ വിധിയിലൂടെ നിയമത്തിന്റെ വരുതിയിലെത്തിച്ചിരിക്കുകയാണു സുപ്രീം കോടതി. സുപ്രധാന സാമ്പത്തിക നയത്തെ അസാധുവാക്കിയതിലൂടെ, പ്രബലനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ അധികാരം എത്രമാത്രമെന്നു ബോധ്യപ്പെടുത്തുക കൂടിയാണു കോടതി ചെയ്തിരിക്കുന്നത്. ട്രംപിന്റെ പ്രതികരണം പെട്ടെന്നുള്ളതും വൈകാരികവുമായിരുന്നു. വിധി അറിഞ്ഞയുടന്‍, വൈറ്റ് ഹൗസില്‍ ഒത്തുകൂടിയ ഗവര്‍ണര്‍മാരോട് താന്‍ ‘അങ്ങേയറ്റം പ്രകോപിതനാണെന്നും’ (seething) കോടതികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി ആ മുറിയിലുണ്ടായിരുന്ന ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മേയര്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍വച്ചും ട്രംപ് ജഡ്ജിമാര്‍ക്കെതിരേ ആഞ്ഞടിച്ചു. ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടു ജഡ്ജിമാര്‍കൂടി ഇക്കൂട്ടത്തിലുണ്ട് എന്നതാണു കൗതുകം. ‘അവര്‍ ദുര്‍ബലരാണെന്നും, അപമാനമാണെന്നും, അവരുടെ ‘കുടുംബങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നു’മായിരുന്നു പ്രതികരണം. ‘ഒരിക്കലും തോല്‍വി സമ്മതിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്’ എന്നായിരുന്നു…
Read More » -
രാജ്യതലസ്ഥാനത്തെ ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ!! ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ നീക്കം, രാജ്യത്തെ പല ആരാധനാലയങ്ങളും ഭീകരരുടെ ലിസ്റ്റിൽ- രഹസ്യാന്വേഷണ ഏജൻസി
ന്യൂഡൽഹി: രാജ്യതല സ്ഥാനത്ത് വീണ്ടും ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ലഷ്കറെ തൊയ്ബ ഇത്തരത്തിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിടുന്നു. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറെ തൊയ്ബയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ…
Read More » -
പാകിസ്ഥാന്‍ സൈനികരെ തടവിലാക്കിയെന്ന് ബി.എല്‍.എ; നിഷേധിച്ച് പാകിസ്ഥാന്‍; തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് തിരിച്ചടിച്ച് ബലൂച് വിമതര്‍; വധശിക്ഷ മുന്നറിയിപ്പ്; ‘ഇതു രാജ്യം തന്ന കാര്‍ഡ് അല്ലെങ്കില്‍ പിന്നെയെന്ത്? കാമറയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സൈനികര്‍’
ഇസ്ലാമാബാദ്: തങ്ങള്‍ പിടികൂടിയ പാകിസ്ഥാന്‍ സുരക്ഷാ സേനാംഗങ്ങള്‍ സൈനികരല്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ വെല്ലുവിളിച്ച് വിഘടനവാദി ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി (BLA). തടവിലാക്കിയ എട്ട് പാകിസ്ഥാന്‍ സൈനികരുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ബി.എല്‍.എ പുറത്തുവിട്ടു. തടവുകാരെ കൈമാറുന്നതിനായി വിമതര്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് ഈ നീക്കം. ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ‘ഹക്കല്‍’ (Hakkal) പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പറയുന്നത് ‘ഞങ്ങള്‍ സൈനികരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?’ യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലേന്തി ക്യാമറയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കൂ; പാകിസ്ഥാനാണ് ഇത് എനിക്ക് നല്‍കിയത്… ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ…
Read More » -
അമേരിക്ക ‘ഇസ്രായേല്‍ മോഡലും’ പരീക്ഷിക്കും; യുദ്ധമുണ്ടായാല്‍ പ്രധാന വ്യക്തികളെ ലക്ഷ്യമിടുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍; ഏറ്റവും വേഗത്തില്‍ ഭരണമാറ്റമുണ്ടാകും; ട്രംപിന്റെ ഉത്തരവ് മുന്നില്‍ കണ്ട് വന്‍ തയാറെടുപ്പുകള്‍; ഇറാന്‍ കൈവെള്ളയിലെന്ന് ഇന്റലിജന്‍സ് വിഭാഗം
വാഷിംഗ്ടണ്‍: ഇറാനിലെ പ്രധാനപ്പെട്ട വ്യക്തികളെയടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്‌സ് ആണ് ഭരണമാറ്റമടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്നു വ്യക്തമാക്കിയത്. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ ഏതുതരത്തിലുള്ള ആക്രമണത്തിനും സജ്ജമാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, ഇത് ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ എന്നതു വ്യക്തമല്ല. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനുമായി ഒരു ഗുരുതരമായ സംഘട്ടനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തയ്യാറെടുക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ സൂചനകളാണിതെന്നാണു വിദഗ്ധരുടെ അനുമാനം. ഇറാനിയന്‍ സുരക്ഷാ കേന്ദ്രങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുന്നത് ഉള്‍പ്പെടെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ സൈനിക നീക്കത്തിന് യുഎസ് സൈന്യം തയാറെടുക്കുകയാണെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഭരണമാറ്റം എന്ന ആശയം കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇതിനായി ഏറ്റവും സൂഷ്മമായ ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നത്. ഏതൊക്കെ വ്യക്തികളെ ലക്ഷ്യം വെക്കാമെന്നോ അല്ലെങ്കില്‍ ഒരു വലിയ കരസേനയില്ലാതെ ഇറാന്റെ ഭരണമാറ്റം എങ്ങനെ…
Read More » -
സൂപ്പര്‍ 8 ഫോര്‍മാറ്റില്‍ ഐസിസിക്ക് കടുത്ത തിരിച്ചടി; ഗ്രൂപ്പ് ജേതാക്കള്‍ ഒരേ ഗ്രൂപ്പില്‍, വിവാദമായി ‘പ്രീ-സീഡിംഗ്’; ആദ്യ റൗണ്ടില്‍ തിളങ്ങിയ ടീമുകളില്‍ രണ്ടെണ്ണം സെമിക്കു മുമ്പേ പുറത്താകും
ശ്രീലങ്ക/ഇന്ത്യ: 2026-ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പ് ഘടനയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) വിവാദത്തില്‍. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയ 8 ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഐസിസി നടപ്പിലാക്കിയ ‘പ്രീ-സീഡിംഗ്’ (Pre-seeding) രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സംവിധാനം കാരണം നാല് ഗ്രൂപ്പ് ജേതാക്കളും ഒരേ സൂപ്പര്‍ 8 ഗ്രൂപ്പില്‍ വരികയും, റണ്ണേഴ്‌സ്-അപ്പായി വന്ന നാല് ടീമുകള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ ഇടംപിടിക്കുകയും ചെയ്തു. അസന്തുലിതമായ ഗ്രൂപ്പുകള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രമുഖ ടീമുകള്‍ക്ക് നിശ്ചിത സ്ലോട്ടുകള്‍ (ഉദാഹരണത്തിന് A1, B1, C1, D1) ഐസിസി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഇത് സൂപ്പര്‍ 8 ഘട്ടത്തില്‍ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ഗ്രൂപ്പ് 1: ഒന്നാം റൗണ്ടിലെ നാല് ഗ്രൂപ്പ് ജേതാക്കളും ഈ ഗ്രൂപ്പിലാണ് (ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക). ഗ്രൂപ്പ് 2: ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമുകള്‍ മാത്രമാണ് ഈ…
Read More » -
ബിരിയാണി ബില്ലുകളില്‍നിന്ന് തുടങ്ങിയ അന്വേഷണം; ഇന്ത്യയിലെ റെസ്റ്റോറന്റ് ശൃംഖലകളില്‍ കണ്ടെത്തിയത് 70,000 കോടിയുടെ നികുതി വെട്ടിപ്പ്; ബില്ലടിക്കും പക്ഷേ, സോഫ്റ്റ്‌വേറില്‍ സര്‍വം മായ! എഐ ഉപയോഗിച്ച് പരിശോധിച്ചത് 1.77 ലക്ഷം ഹോട്ടലുകളുടെ വിവരങ്ങള്‍
ബംഗളുരു: ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണിക്കടകളില്‍ പരിശോധനയ്ക്ക് എത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സാധാരണ ബില്ലില്‍നിന്ന് പുറത്തുവന്നത് ആയിരക്കണക്കിനു കോടികളുടെ നികുതിവെട്ടിപ്പ്!. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സാധാരണ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വന്‍ വെട്ടിപ്പിന്റെ ‘തുമ്പ്’ ലഭിച്ചത്. സാധാരണ ഉണ്ടാകുന്നതുപോലെയുള്ള അതിനാടകീയ റെയ്‌ഡൊന്നുമായിരുന്നില്ല അത്. അടുക്കളകള്‍ തിരക്കിലായിരുന്നു. ആളുകള്‍ ഭക്ഷണം കഴിക്കുന്നു. ബില്ലിംഗ് കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഒരു കാര്യം മാത്രം ഒത്തു പോകുന്നുണ്ടായിരുന്നില്ല. റെസ്റ്റോറന്റിനുള്ളിലെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും ബില്ലിംഗ് സിസ്റ്റത്തില്‍ തെളിയുന്ന നമ്പരുകളും! ചില ക്യാഷ് ബില്ലുകള്‍ സിസ്റ്റത്തില്‍ ദൃശ്യമാവുകയും തൊട്ടുപിന്നാലെ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്ത സംഗ്രഹങ്ങള്‍ (summaries) വൃത്തിയുള്ളതായിരുന്നു. എന്നാല്‍ സോഫ്റ്റ്വെയര്‍ ലോഗുകള്‍ മറ്റൊരു കഥയാണ് പറഞ്ഞത്. ഇതൊരു സാധാരണ അക്കൗണ്ടിംഗ് പിശകായിരുന്നില്ല, മറിച്ച് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നു. ബില്ലിംഗ് തട്ടിപ്പ് ആദ്യം ഉദ്യോഗസ്ഥര്‍ കരുതിയത് ഇതൊരു പ്രാദേശിക തന്ത്രമാണെന്നാണ്. എന്നാല്‍ ഈ റെസ്റ്റോറന്റുകളെല്ലാം ഒരേ ബില്ലിംഗ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന്…
Read More » -
ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175 ബില്യണ്‍ ഡോളര്‍ വരുന്ന അധിക നികുതി; ഗുരുത പ്രത്യാഘാതമെന്ന് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി
വില്‍മിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥാ നിയമപ്രകാരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും ഏകദേശം 175 ബില്യണ്‍ ഡോളര്‍ വരുന്ന നിയമവിരുദ്ധ താരിഫുകള്‍ ഗവണ്‍മെന്റ് എങ്ങനെ തിരികെ നല്‍കണം (refund) എന്നതില്‍ അവ്യക്തത. താരിഫുകള്‍ എങ്ങനെയാണ് ശേഖരിക്കുന്നത്? താരിഫുകള്‍ക്ക് വിധേയമായ മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും, ഇറക്കുമതിക്കാരന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ ബോണ്ട് സമര്‍പ്പിക്കുകയും സാധനങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനായി ഏകദേശ താരിഫ് തുക നല്‍കുകയും ചെയ്യുന്നു. ഈ സാധനങ്ങളുടെ മേലുള്ള താരിഫിന്റെ അന്തിമ നിര്‍ണ്ണയം സര്‍ക്കാരാണു നടത്തുന്നത്. ‘ലിക്വിഡേഷന്‍’ (liquidation) എന്നറിയപ്പെടുന്ന പ്രക്രിയ സാധാരണയായി സാധനങ്ങള്‍ എത്തി 314 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. അധികമായി നല്‍കിയ തുക റീഫണ്ട് ചെയ്യപ്പെടും, അല്ലെങ്കില്‍ കുറവുണ്ടെങ്കില്‍ ഇറക്കുമതിക്കാരന്‍ അത് നികത്തണം. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്ന സമയത്ത് അന്തിമ താരിഫ് പേയ്മെന്റുകള്‍ നിശ്ചയിക്കുന്ന പ്രക്രിയ തടയാന്‍ ഇറക്കുമതിക്കാര്‍ യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ (Court of…
Read More »

