Breaking NewsIndiaLead NewsNEWS

ട്രാഫിക് നിയമ ലംഘനം: കടുത്ത നടപടിക്ക് കേന്ദ്രം: പിഴത്തുക അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മൂന്ന് ഇ- ചലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടും; ഉയര്‍ന്ന ഇന്‍ഷുറന്‍സ് ഇടാക്കുന്നതും പരിഗണനയില്‍

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര നീക്കം. ഇ-ചെലാന്‍ ലഭിച്ച് മൂന്നുമാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു സാമ്പത്തികവര്‍ഷം മൂന്ന് ഇ-ചെലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടും.

90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തു ന്നതാണ്നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസന്‍സോ, ആര്‍. സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്.

Signature-ad

പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവര്‍ത്തിക്കുക യും ചെയ്യുന്ന പ്രവണത വ്യാപകമാ യ പശ്ചാത്തലത്തിലാണ് കര്‍ശന നടപടിക്ക് നീക്കം. ഇതിനായി മോ ട്ടോര്‍ വാഹന നിയമങ്ങളിലും ചട്ട ങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സ ഹായത്തോടെ ഗതാഗത മാനേജ്‌മെന്റ് കര്‍ശനമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

രണ്ട് ഇ – ചെലാനുകളില്‍ പിഴയടയ്ക്കാനുണ്ടെങ്കില്‍ വണ്ടിയുടമയില്‍ നിന്ന് ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം ഈടാക്കുന്നതും പരിഗണി ക്കുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ തുടങ്ങി യെന്നാണ് സൂചന.

പിഴയുണ്ടായാല്‍തന്നെ ആര്‍ടി ഓഫീസില്‍ ബന്ധപ്പെടുമ്പോഴാണു പലരും അറിയുന്നത്. പരാതി വ്യാപകമായതിനാല്‍ മൊബൈല്‍ നമ്പരുകളിലേക്കു തുടര്‍ച്ചയായി സന്ദേശങ്ങള്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കും. വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഫോണ്‍ നമ്പര്‍ പരിവാഹന്‍ ആപ്ലിക്കേഷനില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും.

അതിവേഗത്തിലുള്ള യാത്രയ്ക്കു മൂന്നു ദിവസത്തിനുള്ളിലാണ് ഇ-ചലാന്‍ അയയ്ക്കുന്നത്. 30 ദിവസത്തിനകം അടയ്ക്കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യണം. നിയമ നടപടിയെടുത്തില്ലെങ്കില്‍ കുറ്റം ചെയ്തതിന്റെ സമ്മതമായി കണക്കാക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: