India

  • നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിന്റെ ‘ഭാരത് കുമാര്‍’

    മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡീകംപെന്‍സേറ്റഡ് ലിവര്‍ സിറോസിസും ഒരു മരണകാരമാണ്. നാളെ രാവിലെയാണ് സംസ്‌കാരം. ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ‘ഭാരത് കുമാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അബോട്ടാബാദില്‍ 1937 ലാണ് ഹരികൃഷ്ണന്‍ ഗോസ്വാമി എന്ന മനോജ് കുമാറിന്റെ ജനനം. 1957ല്‍ ‘ഫാഷന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഉപ്കാര്‍’ (1967), ‘പുരബ് ഔര്‍ പച്ചിം’ (1970), ‘ക്രാന്തി’ (1981) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തിനു ‘ഭരത് കുമാര്‍’ എന്ന വിളിപ്പേരു നേടിക്കൊടുത്തു. ‘മേരാ നാം ജോക്കര്‍’, ‘ഷഹീദ്’, ‘കാഞ്ച് കി ഗുഡിയ’, ‘ഗുംനാം’ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങളാണ്. 1972ല്‍ ‘ഷോര്‍’ എന്ന ചിത്രം…

    Read More »
  • സേവനം നല്‍കാതെ കൈപ്പറ്റിയത് 2.7 കോടി; വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി; മാസപ്പടി ആരോപണത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും; പത്തുവര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍

    ന്യൂഡല്‍ഹി: സിഎംആര്‍എല്ലില്‍നിന്ന് പണം കൈപ്പറ്റിയെന്ന സംഭവത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ കുറ്റപത്രം സമര്‍പ്പിക്കും. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, സിഎംആര്‍എല്ലിന്റെ അനുബന്ധ കമ്പനി എന്നിവയ്‌ക്കെതിരേ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍. വീണ വിജയന്‍ 2.70 കോടി രൂപ സേവനങ്ങളൊന്നും നല്‍കാതെ കൈപ്പറ്റിയെന്നും എസ്എഫ്‌ഐഒ പറയുന്നു. വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്‌ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആര്‍എല്‍ പലര്‍ക്കും പണം നല്‍കിയെന്നും പ്രാഥമിക അന്വേഷണത്തില്‍നിന്നു വ്യക്തമായിരുന്നു. പണം നല്‍കിയവരുടെ പട്ടികയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ്…

    Read More »
  • കാല്‍ലക്ഷം അധ്യാപക നിയമനങ്ങള്‍ അനധികൃതം: മമത സര്‍ക്കാരിന് വന്‍ തിരിച്ചടിയായി സുപ്രീം കോടതി വിധി; ഒന്നും എഴുതാതെ ഉത്തരക്കടലാസ് നല്‍കിയവര്‍ക്കും നിയമനം; എല്ലാവരെയും പിരിച്ചുവിടണമെന്നും കോടതി; പ്രക്ഷോഭത്തിന് പ്രതിപക്ഷം

    ന്യൂഡല്‍ഹി: മമതാ ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും വന്‍ തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ കാല്‍ലക്ഷത്തോളം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം അനധികൃതമെന്നും വന്‍ അഴിമതിയന്നും കണ്ടെത്തിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിയമനത്തിനായി നടത്തിയ നടപടി ക്രമങ്ങളിലെല്ലാം വന്‍ തട്ടിപ്പു നടന്നെന്നും കോടതി നിരീക്ഷിച്ചു. അങ്ങേയറ്റം മലിനവും കറപുരണ്ടതുമായ നീക്കമാണു മമത സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വന്‍തോതിലുള്ള കൃത്രിമത്വവും അതു മൂടിവയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഞങ്ങള്‍ രേഖകള്‍ പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന്റെ വിശ്വാസ്യതയാകെ തകര്‍ത്ത. ഹൈക്കോടതിവിധിയില്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. തട്ടിപ്പ് എല്ലാക്കാലവും മൂടിവയ്ക്കാനാകില്ലെന്നും നിയമനം നല്‍കിയവരെ പിരിച്ചുവിടണമെന്നും കോടതി പറഞ്ഞു. എന്നാല്‍, പിരിച്ചുവിടപ്പെടുന്നവര്‍ അവര്‍ ഇതുവരെ നേടിയെടുത്ത ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നു പറഞ്ഞതു മാത്രമാണു സംസ്ഥാനത്തിന് ആശ്വാസം. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് അധ്യാപകരായി നിയമിക്കപ്പെട്ടവരില്‍ കറപുരളാത്തവരെ അതേ വകുപ്പുകളിലേക്കുതന്നെ മാറ്റണമെന്നും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ഉടന്‍തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട്…

    Read More »
  • കോളാകാനും തേങ്ങയുമായി നിഗൂഢദ്വീപില്‍; ആന്‍ഡമാനിലെ സെന്റിനല്‍ ദ്വിപിലേക്ക് കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍

    ശ്രീവിജയപുര(പോര്‍ട്ബ്ലയര്‍): ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഗോത്ര സംരക്ഷിത മേഖലയായ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടന്ന യുഎസ് പൗരന്‍ അറസ്റ്റില്‍. മൈക്കലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ (24) മാര്‍ച്ച് 31 നാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26 നാണ് മൈക്കലോ പോര്‍ട്ട് ബ്ലെയറിലെത്തിയത്. മാര്‍ച്ച് 29 ന് കുര്‍മ ദേരാ ബിച്ചില്‍ നിന്നും ബോട്ടിലായിരുന്നു സെന്റിനല്‍ ദ്വീപിലേക്കുള്ള യാത്ര. ദ്വീപ് നിവാസികള്‍ക്ക് നല്‍കാന്‍ തേങ്ങയും ഒരു കാന്‍ കോളയും ഇയാള്‍ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് ഇയാള്‍ എത്തിയത്. ബൈനോക്കുലര്‍ ഉപയോഗിച്ച് പ്രദേശമാകെ നീരീക്ഷിച്ചെങ്കിലും ഗ്രോത്രവാസികളെ കണ്ടില്ല. കൂക്കിവിളിച്ച് ഒരു മണിക്കൂറോളം കടല്‍ത്തീരത്ത് ചെലവഴിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവില്‍ കയ്യില്‍ കരുതിയ തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പ്രദേശത്തിന്റെ വീഡിയോയും എടുത്ത് ബോട്ടില്‍ മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രദേശിക മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ ബോട്ട് കണ്ടത്. ഗോത്ര സംരക്ഷിത മേഖലയിലേക്കുള്ള യുഎസ് പൗരന്റെ യാത്രയുടെ…

    Read More »
  • ജബല്‍പുരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; അപലപിച്ച് സിബിസിഐ

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെ ആക്രമണം. ഏപ്രില്‍ 1 നായിരുന്നു ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്നാണ് വൈദികരുടെ വെളിപ്പെടുത്തല്‍. പൊലീസ് സ്റ്റേഷനില്‍ നടന്നത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു തങ്ങളെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികര്‍ പറഞ്ഞു. അതേസമയം, മധ്യപ്രദേശില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്.…

    Read More »
  • സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ഡോ. വി. എൻ ആദിത്യ; കാതറിൻ ട്രീസ നായികയായെത്തുന്ന ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

    ഹൈദരാബാദ്: ശ്രദ്ധേയ സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാതറിൻ ട്രീസയാണ് ഫണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡിൽ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്‍റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. “ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യൻ ഉദിക്കും, അതിനാൽ വി. എൻ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്‍റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകൾ നിർമ്മിക്കാനുള്ള കഴിവ്…

    Read More »
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്, അടുത്ത മാസം അയ്യപ്പ ദര്‍ശനത്തിനെത്തും

    തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനെത്തുന്നു, അടുത്ത മാസം മേയില്‍ ഇടവ മാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചിക്കുന്നത്. രാഷ്ട്രപതി ഭവന്‍ ദര്‍ശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെട്ടതായാണ് വിവരം. മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പൊലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ, താമസ കാര്യങ്ങളാണ് പരിശോധിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. പമ്പയില്‍നിന്ന് സന്നിധാനം വരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു. നിലയ്ക്കല്‍ വരെ ഹെലികോപ്ടറില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്. അതേസമയം, രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം. മേയ് 14 മുതല്‍ 19 വരെ…

    Read More »
  • തിരിച്ചുവരുന്നത് വെറുതേയല്ല.., ഒരു ജയം കൂടി നേടിയാൽ സഞ്ജുവിന് റെക്കോഡ് ..!! ക്യാപ്റ്റനായി തിരിച്ചുവന്ന സഞ്ജു കൂടുതൽ ഐപിഎൽ ജയത്തിലേക്ക് നയിച്ച നായകനാകും…

    ജയ്‌പുർ: ഐപിഎല്ലിൻ്റെ ഈ സീസണിൽ മികച്ച തുടക്കം കിട്ടാത്ത രാജസ്ഥാൻ റോയൽസിനെ നയിക്കാൻ വീണ്ടും സഞ്ജു സാംസൺ. വിക്കറ്റ് കീപ്പറായി ഇറങ്ങാൻ ബിസിസിഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ നിന്നും അനുമതി ലഭിച്ചു. ഇതോടെ, പഞ്ചാബ് കിങ്‌സിനെതിരേ ഏപ്രിൽ അഞ്ചിന് നടക്കുന്ന മത്സരത്തിൽ മലയാളിതാരം ടീമിനെ നയിക്കും. രാജസ്ഥാനെ കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോഡ് ലക്ഷ്യമിട്ടാകും സഞ്ജു ടീമുമായി ഇറങ്ങുന്നത്. കൈവിരലിനേറ്റ പരിക്കിൽനിന്ന് മുക്തനായിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഇതോടെ, റിയാൻ പരാഗിനെയാണ് ആദ്യ മൂന്ന് കളികളിൽ ക്യാപ്റ്റനായി നിയോഗിച്ചത്. പരാഗിനുകീഴിൽ ആദ്യകളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 44 റൺസിനും രണ്ടാം കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിനും ടീം തോറ്റു. മൂന്നാം കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ച് ആദ്യജയം നേടി. എന്നാൽ, പരാഗിന്റെ ക്യാപ്റ്റൻസി ഏറെ വിമർശനം ഏറ്റുവാങ്ങി. 2021-ൽ രാജസ്ഥാന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സഞ്ജു ചരിത്രനേട്ടം ലക്ഷ്യമിട്ടാകും പഞ്ചാബിനെതിരേ ഇറങ്ങുന്നത്. ഒരു…

    Read More »
  • ബിജെപിയുടെ നെടുന്തൂണായ ഒബിസി വിഭാഗങ്ങളുടെ എതിര്‍പ്പില്‍ ഇടറി യോഗി ആദിത്യനാഥ്; യുപിയിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതില്‍ കൂടുതല്‍ പിന്നാക്കക്കാര്‍; അമിത് ഷായുമായി അടുപ്പമുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത്; അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും വിമര്‍ശനം

    ലക്‌നൗ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പതറിപ്പോയ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും തലവേദന ഒഴിയുന്നില്ല. ഞെട്ടിക്കുന്ന വിജയം നേടുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആകെയുള്ള 80ല്‍ 33 സീറ്റില്‍ ബിജെപി ഒതുങ്ങിയതോടെ വിമത ശല്യവും കൂടി. അത്രയും കാലം ഒബിസി വിഭാഗങ്ങളെ കൂടെനിര്‍ത്തി കൂറ്റന്‍ വിജയങ്ങള്‍ നേടിയ പാര്‍ട്ടിക്ക് ഇപ്പോള്‍ തലവേദനയാകുന്നതും ഇവര്‍തന്നെയെന്നാണു വിവരങ്ങള്‍. ഭാവിയിലെ കുഴപ്പങ്ങള്‍ മുന്നില്‍കണ്ടാണ് രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ലെന്നും താന്‍ ആത്യന്തികമായി സന്യാസിയാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമായി ഗാസിയാബാദിലെ ലോനി അസംബ്ലിയില്‍നിന്നുള്ള ഒബിസി നേതാവായ ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുജ്ജാറാണു യോഗിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. ഗുജ്ജാര്‍ വിഭാഗത്തിന്റെ പരിപാടിക്കിടെ പോലീസുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നു. ഇതിനുശേഷം ചേര്‍ന്ന പ്രസ് കോണ്‍ഫറന്‍സില്‍ ‘ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയധികം അഴിമതിയില്ലെന്നും’ അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മോശമാണ്. അതിനുമുമ്പ് യോഗിജിയെന്ന പേരുപോലും പൂര്‍ണമായി ഉദ്യോഗസ്ഥര്‍ പറയാന്‍…

    Read More »
  • കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം. മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി. ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ…

    Read More »
Back to top button
error: