India
-
ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ സിഡ്‌നിയില്‍ കാറിടിച്ച് മരിച്ചു ; എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവും മരിച്ചു ; കാറോടിച്ച 19കാരന്‍ അറസ്റ്റില്‍
സിഡ്‌നി: എട്ടുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ നടന്നുപോകുമ്പോള്‍ കാറിടിച്ച് മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല. ഇന്ത്യന്‍ വംശജയായ സാമന്‍വിത ധരേശ്വറും അവരുടെ ഗര്‍ഭസ്ഥ ശിശുവുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സാമന്‍വിത ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോണ്‍സ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഒരു കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിക്കൊടുത്തു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാര്‍ സാമന്‍വിതയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന 19കാരനെ അറസ്റ്റു ചെയ്തു.
Read More » -
കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ; അമ്പതിലേറെ പേര്‍ പാര്‍ട്ടി വിട്ടു ; ഇറങ്ങിപ്പോന്നത് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമടക്കമുള്ളവര്‍
കൊല്ലം: കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. അമ്പതിലധികം പേര്‍ സിപിഎം വിട്ടു. കൊല്ലം കുന്നത്തൂരിലാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഇത്രയധികം പേര്‍ ഒറ്റയടിക്ക് പാര്‍ട്ടി വിട്ടിരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. കുന്നത്തൂര്‍ പഞ്ചായത്തിലെ പുത്തനമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഇത്രയധികം പേരുടെ ഇറങ്ങിപ്പോക്കിന് വഴിവെച്ചത്. സാമ്പത്തിക തിരിമറിയില്‍ വിജിലന്‍സ് കേസുളളയാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി.
Read More » -
അവള്‍ക്കായ് ഒരു സഹായം ; വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതു വയസുകാരിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം ; വിധി വടകര എംഎസിടി കോടതിയുടേത്
കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കു 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. വടകര എംഎസിടി കോടതിയുടെ വിധി. ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് കോടതിവിധി.
Read More » -
തിരുവനന്തപുരം കോര്‍പറേഷനിങ്ങു തരണേയെന്ന് മുഖ്യമന്ത്രി ; കേരളത്തില്‍ വികസനമുണ്ടായത് ഇടത് ഭരണകാലത്തെന്ന് മുഖ്യമന്ത്രി ; തദ്ദേശത്തില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണമിങ്ങ് തരണേയെന്ന് വോട്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
ചെങ്കോട്ട സ്‌ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി
ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്. അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Read More » -
ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് മുനമ്പം സമരസമിതി ; ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തില്‍നിന്നും മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പിന്മാറി. ജോസഫ് ബെന്നിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് സമരസമിതി തീരുമാനിച്ച തോടെയാണ് ബെന്നി പിന്‍മാറിയത്. ഇതോടെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനില്‍നിന്ന് ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗമാണ് ജസ്‌ന സനല്‍.
Read More » -
കരളാണ് പെറ്റ് സ്‌കാന്‍ ; കരളില്‍ തറച്ച മീന്‍ മുള്ള് കണ്ടെത്തിയത് പെറ്റ് സ്‌കാനില്‍ ; രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു ; കരളില്‍ മീന്‍മുള്ള് തറഞ്ഞുകിടന്നത് രണ്ടാഴ്ചയിലേറെ
കൊച്ചി : രണ്ടാഴ്ചയായിട്ടും പനി മാറിയിട്ടില്ലെന്ന് രോഗി പറഞ്ഞപ്പോഴാണ് ഒന്ന് പെറ്റ് സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍ക്ക് അങ്ങിനെ നിര്‍ദ്ദേശിക്കാന്‍ തോന്നിയതുകൊണ്ട് മാത്രം ആ രോഗി രക്ഷപ്പെട്ടു. വിട്ടുമാറാത്ത പനിയുടെ കാരണം കരളില്‍ തറഞ്ഞിരുന്ന ഒരു മീന്‍മുള്ളാണെന്ന് പെറ്റ്‌സ്‌കാനില്‍ കണ്ടെത്തി തുടര്‍ചികിത്സ നടത്തി രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. യുവാവിന്റെ കരളില്‍ രണ്ടാഴ്ചയിലധികമായി മീന്‍ മുള്ള് തറഞ്ഞുകിടക്കുകയായിരുന്നു. വിട്ടുമാറാത്ത ചുമയും പനിയുമായാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയുളള പനിയെന്ന് കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടര്‍ പെറ്റ് സ്‌കാന്‍ നിര്‍ദ്ദേശിച്ചു. വയറില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ അസാധാരണമായ ഒരു വസ്തു കണ്ടെത്തിയത്.…
Read More » -
‘അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു’; തുറന്നു പറഞ്ഞ് സൂപ്പര്‍ താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി; ‘ബസില്‍ കയറിയത് ഒരേയൊരു ദിവസം, അന്നുകൊണ്ടു യാത്രയും നിര്‍ത്തി’
ബംഗളുരു: പൊതുസ്ഥലത്ത് പ്രത്യേകിച്ചും തിരക്കേറിയ ഇടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടാകുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നടി. പ്രമുഖ നടി ലക്ഷ്മി മന്‍ചുവാണു കുട്ടിക്കാലത്തു നേരിട്ട അതിക്രമത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായിരുന്നതിനാല്‍ തന്നെ സ്‌കൂളിലേക്ക് പോകാന്‍ പ്രത്യേക വണ്ടിയും ഡ്രൈവറും ഒരു ബോഡി ഗാര്‍ഡും സദാ ഉണ്ടായിരുന്നു. അമ്മയും തന്നെ സ്‌കൂളിലേക്ക് ആക്കുന്നതിനായി പതിവായി വന്നിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുത്തു. എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്‌കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നും ലക്ഷ്മി പറയുന്നു. ഭയന്ന് വിറച്ചു പോയ താന്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞുവെന്നും…
Read More »

