India

  • വിവാഹിതനായ പുരുഷനും പ്രായപൂർത്തിയായ സ്ത്രീയും തമ്മിലുള്ള ലിവ്-ഇൻ ബന്ധം കുറ്റകരമല്ല, സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ട്: അലഹബാദ് ഹൈക്കോടതി

    അലഹബാദ്: പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെയുള്ള ലിവ്- ഇൻ ബന്ധത്തിൽ വിവാഹിതനായ പുരുഷനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ഒരു ദമ്പതികൾ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രധാന പ്രസ്താവം. കൂടാതെ സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ടും രണ്ടാണെന്നും കോടതി അടിവരയിട്ടു. ജസ്റ്റിസ് ജെ.ജെ. മുനീറും ജസ്റ്റിസ് തരുൺ സക്സേനയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രാഥമികമായി പരിശോധിക്കുമ്പോൾ കുറ്റകരമായ യാതൊരു പ്രവൃത്തിയും പുരുഷന്റെ ഭാ​ഗത്തുനിന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹർജിക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം നൽകി. കൂടാതെ, സ്ത്രീയുടെ കുടുംബാംഗങ്ങൾ ദമ്പതികൾക്ക് എതിരെ ഭീഷണി മുഴക്കുകയോ, ഹാനികരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും കോടതി കർശനമായി ഉത്തരവിട്ടു. മാത്രമല്ല സ്ത്രീയുടെ കുടുംബാംഗങ്ങൾ അവരുടെ വാസസ്ഥലത്ത് പ്രവേശിക്കുകയോ നേരിട്ടോ, ഫോൺ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ, മൂന്നാം വ്യക്തികളിലൂടെ ബന്ധപ്പെടുകയോ…

    Read More »
  • രണ്ടും ഒരു കുടക്കീഴിൽ!! പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി, ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം… വെള്ളമടിക്കുന്നവർക്ക് സ്വയം മദ്യത്തിന്റെ അളവ് കണ്ടെത്താൻ ഹോട്ടലുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും ‘ആൽക്കോമീറ്ററുകൾ’ സ്ഥാപിക്കും

    ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം നൽകി സർക്കാൻ. പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. മദ്യവിൽപ്പന വിപുലീകരിക്കുന്നതാണ് പുതിയ മദ്യനയത്തിലെ പ്രധാനമാറ്റം. ഇതിന്റെ ഭാഗമായി പെട്രോൾ പമ്പുകളിലും ഷോപ്പിങ് മാളുകളിലും പ്രാദേശിക വിപണികളിലും ഇനിമുതൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുണ്ടാകും. അതുപോലെ വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾക്കും വിദേശമദ്യവും ബിയറും വൈനും വിൽക്കാൻ അനുമതിയുണ്ട്. ഇതിനായി ലൈസൻസ് നേടണം. മദ്യവിൽപ്പനയിലെ സുതാര്യത വർധിപ്പിക്കാനായി എല്ലാ വിൽപ്പനശാലകളിലും ഡിജിറ്റൽ പേയ്‌മെന്റും നിർബന്ധമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും ‘ആൽക്കോമീറ്ററുകൾ’ സ്ഥാപിക്കാനും പുതിയ മദ്യനയത്തിൽ നിർദേശമുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കുമെന്നും അതിനുവേണ്ടിയാണ് ഇവ സ്ഥാപിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം പുതിയ മദ്യനയത്തിന്റെ ഭാഗമായി ചണ്ഡീഗഢിൽ 97 റീട്ടെയിൽ മദ്യശാലകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം 454.35 കോടി രൂപയാണ് ഇവയുടെ അടിസ്ഥാനവില. ലേലത്തുകയുടെ 17 ശതമാനം സെക്യൂരിറ്റി…

    Read More »
  • എണ്ണക്കമ്പനികള്‍ ലാഭം കൊയ്തപ്പോള്‍ ജനത്തെ മറന്നു; നഷ്ടത്തിലായപ്പോള്‍ കേന്ദ്രം വേണ്ടെന്ന് വയ്ക്കുന്നത് 1.5 ലക്ഷം കോടി!; നടപടി നയാര വിലകൂട്ടിയതിന് പിന്നാലെ; ക്രൂഡ് വില വര്‍ധനയില്‍ തെരഞ്ഞെടുപ്പ് കാലത്ത് മുതലക്കണ്ണീര്‍

    ന്യൂഡല്‍ഹി: പെട്രോളിനുള്ള എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍. നേരത്തേ, ക്രൂഡ് ഓയിലിന് വന്‍ വിലക്കുറവുണ്ടായിട്ടും ആനുപാതികമായ കുറവു വരുത്താന്‍ തായറാകാതിരുന്ന സര്‍ക്കാരാണ് ഇപ്പോള്‍ യുദ്ധത്തെത്തുടര്‍ന്നുള്ള എണ്ണക്കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കവുമായി രംഗത്തുവന്നത്. ക്രൂഡ് വില ആറുമാസംമുമ്പ് 66 മുതല്‍ 70 ഡോളര്‍ വരെയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനത്തിന്റെ ഭാരം കുറയ്ക്കാന്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ 100-105 ഡോളറാണ് വില. ഇപ്പോള്‍ നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുന്നില്‍ കണ്ടാണ് നടപടിയെന്നും ആരോപണമുണ്ട്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് എണ്ണ വിപണന കമ്പനികളുടെ (OMCs) സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പശ്ചാത്തലത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടി (SAED) ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ആഗോള വിലക്കയറ്റത്തിനിടയിലും രാജ്യത്തെ റീട്ടെയില്‍ വില നിയന്ത്രിക്കാനാണ് ഈ നീക്കം. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയും (ATF) കയറ്റുമതിക്ക്…

    Read More »
  • കശ്മീര്‍ താഴ്വരയില്‍ ഇറാന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്; ദുരുപയോഗം ചെയ്യപ്പെടുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍; ഇടനിലക്കാരുടെ വിവരങ്ങള്‍ പുറത്ത്; ക്രൗഡ് ഫണ്ടിംഗ് മുതല്‍ വീടു തോറുമുള്ള പിരിവു വരെ; ആഭരണങ്ങള്‍ക്ക് കണക്കില്ല

    കശ്മീര്‍: ഇറാന് വേണ്ടി കശ്മീര്‍ താഴ്വരയില്‍ വന്‍തോതില്‍ പണപ്പിരിവ് നടക്കുന്നെന്നു വിവരം. ഈ ഫണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിതിരിച്ചുവിടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. മാനുഷിക ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഇറാനിയന്‍ എംബസി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇതുവരെ 17.91 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ ബദ്ഗാമില്‍നിന്ന് മാത്രം 9.5 കോടി രൂപ ലഭിച്ചു. ഇടനിലക്കാരുടെ ശൃംഖലയും സംശയാസ്പദമായ നിരവധി സംഘടനകളും ഈ പണത്തിന്റെ വലിയൊരു ഭാഗം വ്യക്തിഗത ലാഭത്തിനോ താഴ്വരയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി തട്ടിയെടുക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്‌ഐഎ) സംശയിക്കുന്നു. ‘പണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും നല്ല മനസോടെയാണ് സംഭാവന നല്‍കുന്നത്. നേരിട്ട് ഇറാനിയന്‍ എംബസിയില്‍ പണം നല്‍കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല, കാരണം അത് ഇറാനിലെത്തും. എന്നാല്‍, പല ഇടനിലക്കാരും സംശയാസ്പദമായ സംഘടനകളും പണമായി ഫണ്ട് ശേഖരിക്കുന്നുണ്ട്, ഇത് എംബസിയില്‍ എത്തിയേക്കില്ല’- ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. സംശയാസ്പദമായ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് ഫണ്ട്…

    Read More »
  • ആകാശം ഭരിച്ചാല്‍ യുദ്ധം ജയിക്കുമോ? വിയറ്റ്‌നാമിലും ഇറാഖിലും കൊസോവോയിലും തുടങ്ങിവച്ചത് ഇതേ വീരവാദം; തോറ്റമ്പിയത് ചരിത്രം! സാങ്കേതിക വിദ്യയെന്ന മിഥ്യാ ധാരണ; 105 വര്‍ഷം പഴക്കമുള്ള യുദ്ധമുറ; ഹിറ്റ്‌ലര്‍ മുതല്‍ ഹെഗ്‌സെത്ത് വരെ; ‘ദി കമാന്‍ഡ് ഓഫ് ദി എയര്‍’ പറയുന്നത്

    ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ സൈനിക തന്ത്രത്തിന്റെയും അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ആക്രമണാത്മകമായ പ്രസംഗങ്ങളുടെയും വേരുകള്‍ തേടുക എന്നതിനര്‍ത്ഥം 105 വര്‍ഷം പുറകോട്ട് നോക്കുക എന്നാണ്. ഫാസിസ്റ്റ് യുഗത്തിന് തുടക്കമിട്ടുകൊണ്ട് ബെനിറ്റോ മുസ്സോളിനിയും അദ്ദേഹത്തിന്റെ ‘ബ്ലാക്ക് ഷര്‍ട്ടുകളും’ റോമിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ്, അതായത് 1921-ല്‍, ജിയുലിയോ ഡൗഹെറ്റ് എന്ന ഇറ്റാലിയന്‍ ജനറല്‍ ‘ദ കമാന്‍ഡ് ഓഫ് ദി എയര്‍’ (The Command of the Air) പ്രസിദ്ധീകരിച്ചു. പുസ്തകം യുദ്ധമുറയില്‍ വിപ്ലവം തന്നെ നിര്‍ദ്ദേശിച്ചു. ഭാവിയിലെ വിജയം എന്നത് ഒന്നാം ലോകമഹായുദ്ധത്തിലെ മടുപ്പിക്കുന്ന കിടങ്ങുകളിലെ പോരാട്ടത്തിലൂടെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, അത് വലിയ തോതിലുള്ള വ്യോമാക്രമണങ്ങളിലൂടെയായിരിക്കും. ‘പോരാളികളെ മാത്രമല്ല, സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലോജിസ്റ്റിക്‌സിനെയും ലക്ഷ്യം വയ്ക്കണം. കിടങ്ങ് തകര്‍ക്കുന്നതിനേക്കാള്‍ വളരെ പ്രധാനമാണ് റെയില്‍വേ സ്റ്റേഷന്‍, ബേക്കറി, യുദ്ധ പ്ലാന്റ് എന്നിവ നശിപ്പിക്കുകയോ വിതരണ നിരകള്‍ക്കോ നീങ്ങുന്ന ട്രെയിനുകള്‍ക്കോ നേരെ വെടിയുതിര്‍ക്കുകയോ ചെയ്യുക…

    Read More »
  • ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം!! ക്ഷേത്ര ദർശനത്തിനിറങ്ങിയ യുവാവും യുവതിയും തമ്മില്ഡ കാറിൽവച്ച് വഴക്ക്, നടു റോഡിലി‌ട്ട് ഭാര്യയുടെ കഴുത്തറുത്തു, റോഡിൽ നിർത്തി കാറുകയറ്റി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

    ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ നിർത്തി കാർ കയറ്റി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ക്രൂരമായ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഷൈല (28) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അക്ഷയ്‌യെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച പകലായിരുന്നു സംഭവം. പോലീസ് പറയുന്നത് പ്രകാരം, ഷൈലയും അക്ഷയ്‌യും തീർത്ഥാടന കേന്ദ്രമായ ഗനഗപുരയിലേക്കാണ് എർട്ടിഗോ കാറിൽ യാത്ര ചെയ്തിരുന്നത്. 11 മണിയോടെ ബല്ലുർഗ ഗ്രാമത്തിന്റെ പരിസരത്ത് എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെയാണ് അക്ഷയ് ഷൈലയെ കാറിൽനിന്നും പുറത്തേക്ക് തള്ളിയിട്ടു. നടുറോഡിൽ സഹായത്തിനായി നിലവിളിക്കുന്ന ഷൈലയെ അക്ഷയ് പരസ്യമായി ആക്രമിച്ചു. ഈ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ദൃശ്യങ്ങളിൽ കാണുന്നത് പ്രകാരം, പ്രതി അക്ഷയ് ഷൈലയെ ബലമായി കാറിനുപുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്നു കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അക്ഷയ് യുവതിയുടെ കഴുത്തിൽ മുറിവേൽപിക്കുന്നതും തറയിൽ വലിച്ചിഴയ്ക്കുകയും ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ…

    Read More »
  • പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോള്‍ 13ല്‍ നിന്ന് 3 ആയി; ഡീസല്‍ നികുതി പൂജ്യം; റീട്ടെയ്ല്‍ വില്‍പനയില്‍ വിലക്കുറവുണ്ടായേക്കും; ഗതാഗത ചെലവ് കുറയ്ക്കും, സാധനങ്ങളുടെ വില കുറയും

    ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം വെട്ടിക്കുറച്ചു. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയില്‍ നിന്ന് 3 രൂപയായും, ഡീസലിന്റേത് മുന്‍പത്തെ 10 രൂപയില്‍ നിന്ന് പൂജ്യമായും കുറച്ചു. കുറഞ്ഞ എക്‌സൈസ് നിരക്കിന്റെ ഗുണഫലങ്ങള്‍ ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കാം. എന്നിരുന്നാലും, ഇന്ധനത്തിന്റെ റീട്ടെയില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, കൂടാതെ ഈ കുറവ് കേന്ദ്രത്തിന് എത്രത്തോളം ചിലവ് വരുത്തുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് അര്‍ത്ഥമാക്കുന്നത്? പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നതിനര്‍ത്ഥം വില്‍ക്കുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും സര്‍ക്കാര്‍ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത് എന്നാണ്. ഇത് ഇന്ധനത്തിന്റെ അടിസ്ഥാന വിലയെ നേരിട്ട് കുറയ്ക്കുന്നു. റീട്ടെയില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഇന്ധന വിലകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നികുതി ഘടകങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍, ഇത് സാധാരണയായി ഇന്ധന പമ്പുകളില്‍ ഉടന്‍ തന്നെ വില കുറയാന്‍ കാരണമാകുന്നു.…

    Read More »
  • ‘പ്രതി ഇവിടെയുണ്ട്, ഫ്‌ലോറസും ഇവിടെയുണ്ട്; പിന്നെ എന്ത് സുരക്ഷാ ഭീഷണി?’ മഡൂറോയ്ക്കും ഭാര്യക്കും അഭിഭാഷകനെ വയ്ക്കാനുള്ള ഫണ്ട് തടഞ്ഞ നടപടിയില്‍ ചോദ്യങ്ങളുമായി യുഎസ് ജഡ്ജി; വാദിക്കുന്നത് വിക്കിലീക്‌സ് സ്ഥാപകനുവേണ്ടി ഹാജരായ വക്കീല്‍

    ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ മയക്കുമരുന്ന് കടത്തു കേസില്‍ ചോദ്യങ്ങളുമായി യുഎസ് ജഡ്ജി. കേസില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ മഡ്യൂറോയ്ക്കു വെനസ്വേലന്‍ ഫണ്ട് ഉപയോഗിക്കുന്നതു തടഞ്ഞ അമേരിക്കയുടെ നടപടിയെയും ജഡ്ജി ചോദ്യം ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദാക്കില്ലെന്ന് ജഡ്ജി പറഞ്ഞു. കരാക്കസില്‍ നടന്ന അപ്രതീക്ഷിത റെയ്ഡിലൂടെ യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച് രണ്ട് മാസത്തിന് ശേഷം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മഡുറോയും (63) ഭാര്യ സിലിയ ഫ്‌ലോറസും (69) ജയില്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. നാര്‍ക്കോ ടെററിസം ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇരുവരും വാദിച്ചു. നിലവില്‍ വിചാരണ കാത്ത് ഇവര്‍ ബ്രൂക്ലിന്‍ ജയിലിലാണ്. വെനസ്വേലന്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്തത് യുഎസ് ഭരണഘടനയുടെ ആറാം ഭേദഗതി പ്രകാരം തങ്ങള്‍ക്കിഷ്ടമുള്ള അഭിഭാഷകനെ വയ്ക്കാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീനോട് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. പ്രതിരോധത്തിനുള്ള ഫീസ് സ്വന്തമായി നല്‍കാന്‍ മഡുറോയ്ക്കും…

    Read More »
  • അടുത്തത് എന്ത്? പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികര്‍; കരയുദ്ധ ഭീതിക്കിടെ ഉയര്‍ന്നുവരുന്ന മൂന്ന് ആക്രമണ സാധ്യതകള്‍; ‘ട്രിഗര്‍ പുള്ളര്‍മാര്‍’ വന്നതുപോലെ മടങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

    ന്യൂയോര്‍ക്ക്: സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മധ്യപൂര്‍വേഷ്യയിലേക്ക് ആയിരക്കണക്കിനു സൈനികരെ അയയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് യുദ്ധം കൂടുതല്‍ വഷളാകുമെന്ന സൂചനകളാണ് നല്‍കുന്നത്. കര ആക്രമണത്തിനാണു നീക്കമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനിലെ സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായി ആര്‍മിയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഏകദേശം 3,000 സൈനികരെയും രണ്ട് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റുകളെയും ഇറാനിലേക്ക് അയയ്ക്കാന്‍ പെന്റഗണ്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അധിക സൈനികരുടെ എണ്ണം പരിശോധിക്കുമ്പോള്‍, നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധത്തേക്കാള്‍, കൃത്യമായ ലക്ഷ്യത്തോടു കൂടിയതും പരിമിതവുമായ സൈനിക നീക്കങ്ങള്‍ക്കുള്ള പദ്ധതിയാണെന്നു സൈനിക വിദഗ്ധര്‍ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാനമായ രണ്ട് ദ്വീപുകളെ ശ്രദ്ധാകേന്ദ്രമാക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ‘സൈനിക വിന്യാസം സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാറില്‍ (Department of War) നിന്നായിരിക്കും വരിക. പ്രസിഡന്റ് ട്രംപിന്റെ മുന്നില്‍ എല്ലാ സൈനിക ഓപ്ഷനുകളും എപ്പോഴും ലഭ്യമാണ്’- വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി സിഎന്‍ബിസിക്ക്…

    Read More »
  • കപ്പലുകള്‍ കരയില്‍, വിമാനങ്ങള്‍ കടല്‍ തിരകള്‍ക്കുള്ളില്‍; ഡെലിവറി ബോയിമാര്‍ കടലിനു നടുവില്‍; പശ്ചിമേഷ്യയില്‍ ജിപിഎസ് താറുമാര്‍? ‘സ്പൂഫിംഗ്’ എന്നു വിദഗ്ധര്‍; കപ്പലുകള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയെന്ന് മുന്നിയിപ്പ്; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രം?

    ദുബായ്: മധ്യപൂര്‍വ്വേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ ജിപിഎസ് (—) സംവിധാനം താറുമാറായെന്നു റിപ്പോര്‍ട്ട്. കപ്പലുകള്‍ കരയിലൂടെ സഞ്ചരിക്കുന്നതായും, വിമാനങ്ങള്‍ തിരമാലകള്‍ക്കുള്ളിലൂടെ പറക്കുന്നെന്നും ദുബായിലെ ഫുഡ് ഡെലിവറി ഗിഗ് തൊഴിലാളികള്‍ കടലിന് നടുവില്‍ നില്‍ക്കുന്നതായുമാണ് ജിപിഎസ് രേഖപ്പെടുത്തുന്നത്. മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ എത്രത്തോളം താറുമാറാക്കിയെന്നു വ്യക്തമാക്കുന്നതാണ് ഇത്. സിഎന്‍ബിസി (CNBC) റിപ്പോര്‍ട്ട് പ്രകാരം, ഫെബ്രുവരി 28-ന് ഇറാന് നേരെ യുഎസും ഇസ്രായേലും നടത്തിയ ആദ്യ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ തന്നെ ഡാറ്റയില്‍ ഈ മുന്നറിയിപ്പ് സൂചനകള്‍ ദൃശ്യമായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പലുകള്‍ അസ്വാഭാവികമായ വളവുകള്‍ (polygonal turns) തിരിയുന്നതായി കാണപ്പെട്ടു. ലോകമെമ്പാടുമുള്ള സമുദ്ര സഞ്ചാരങ്ങള്‍ നിരീക്ഷിക്കുന്ന അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും നാവിഗേഷന്‍ സംവിധാനം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ചൂണ്ടിക്കാട്ടി. സംഘര്‍ഷം ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫിലുടനീളം 1,100-ലധികം കപ്പലുകള്‍ക്ക് ജിപിഎസ് തടസം അനുഭവപ്പെട്ടതായി മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ വിന്‍ഡ്വാര്‍ഡ് (Windward) രേഖപ്പെടുത്തി.…

    Read More »
Back to top button
error: