India
-
അരയുംതലയും മുറുക്കി മോദി; എന്തുവിലകൊടുക്കാനും തയ്യാര്‍, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന് പരോക്ഷ മറുപടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,’ ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. മൈ ന്യൂഫ്രെണ്ടോ !!! രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക് ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ…
Read More » -
ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം; 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
ബംഗളൂരു: ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയതിന് 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ബംഗളൂരുവിലെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പിഴയടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങി വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ വാഹന ഉടമയ്ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡികെ ശിവകുമാറും മന്ത്രി ബൈരതിയും. സണ്‍ ഗ്ലാസ് വെച്ച്, ഷാള്‍ പുതച്ച്, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ ഗതാഗത നിയമലംഘനത്തില്‍ പിഴ ചുമത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഒരു നിയമവും മന്ത്രിമാര്‍ക്ക് മറ്റൊരു നിയമവുമാണോയെന്നും ബിജെപിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാര്‍ പിഴ അടച്ചത്.
Read More » -
വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു; ജമ്മുവില്‍ അരുന്ധതി റോയ് ഉള്‍പ്പെടെ 25 പേരുടെ പുസ്തകങ്ങള്‍ക്ക് നിരോധനം
ശ്രീനഗര്‍: അരുന്ധതി റോയ് ഉള്‍പ്പടെയുള്ളവരുടെ 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പുസ്തകം നിരോധിച്ചതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. 25 പുസ്തകങ്ങള്‍ വിഘടനവാദത്തെ ഉത്തേജിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവില്‍ പറയുന്നു. അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്മിര്‍ അറ്റ് ക്രോസ് റോഡ്സ്, അയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീര്‍ ദി ഫ്യൂച്ചര്‍ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫന്‍ പി കോഹന്റെ കണ്‍ഫ്രണ്ടിങ് ടെററിസം, ക്രിസ്റ്റഫര്‍ സ്നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.
Read More » -
ഇന്ത്യയ്ക്കേര്‍പ്പെടുത്തിയ അധിക തീരുവ: ചെമ്മീന്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, കാര്‍പെറ്റുകള്‍, വസ്ത്രങ്ങള്‍ക്ക് ബാധകം; ട്രംപിന്റെ താരിഫ് ബാധിക്കുന്ന ഇന്ത്യന്‍ പ്രധാന ഉത്പന്നങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: റയു.എസ് ഇന്ത്യയ്ക്കേര്‍പ്പെടുത്തിയ അധിക തീരുവമൂലം യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി യു.എസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ്സില്‍ വിലവര്‍ധിക്കുന്നതിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 40 മുതല്‍ 50 ശതമാനം വരെ കുറയുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. നികുതി വര്‍ധനവ് ബാധിക്കുന്ന വിഭാഗങ്ങള്‍ ചെമ്മീന്‍ – 50 % ഓര്‍ഗാനിക് കെമിക്കല്‍സ് – 54 % കാര്‍പെറ്റുകള്‍ – 52.9 % വസ്ത്രങ്ങള്‍- 60.3 മുതല്‍ 63.9 % വരെ തുണിത്തരങ്ങള്‍ – 59 % ഡയമണ്ട്, ഗോള്‍ഡ് ഉത്പന്നങ്ങള്‍ – 52.1%…
Read More » -
മിന്നല്‍ പ്രളയം: ഉത്തരാഖണ്ഡില്‍ തിരച്ചില്‍ ഊര്‍ജ്ജിതം; 12 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിനായി ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ദേശീയപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനും ശ്രമം ഊര്‍ജ്ജിതമാണ്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. 190 പേരെ രക്ഷപ്പെടുത്തി. 11 സൈനികര്‍ അടക്കം നൂറോളം പേര്‍ കാണാതായതായാണ് സംശയിക്കപ്പെടുന്നത്. റോഡും പാലവും അടക്കം ഒലിച്ചുപോയതോടെ ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു പോയത്. ഓപ്പറേഷന്‍ ശിവാലിക് എന്ന പേരില്‍ കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വക്താവ് അറിയിച്ചു. സൈന്യം, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍എഫ്, ഐടിബിപി, തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. മിന്നല്‍ പ്രളയത്തില്‍ ധാരാലി ഗ്രാമത്തിലെ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ധാരാലിയിലെ പകിതിയിലേറെ…
Read More » -
പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?
ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ALSO READ എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം…
Read More » -
ദേശീയ താൽപര്യം സംരക്ഷിക്കും; കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. യുഎസ് നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഈയടുത്തായി, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യക്കുമേല്‍ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 30-നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുന്നത്. പിന്നാലെ, അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധികതീരുവ കൂടി ഇന്ത്യന്‍…
Read More » -
അമേരിക്ക ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ഇന്ത്യക്കും ബ്രസീലിനും; ഇറാനും അഫ്ഗാനും പാകിസ്താനും വരെ കുറഞ്ഞ നികുതി; 60 ശതമാനം കയറ്റുമതിയെയും ബാധിക്കും; ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് വസ്ത്ര കയറ്റുമതിക്കാര്‍ നേരിടേണ്ടത് കടുത്ത മത്സരം; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം നികുതി കയറ്റുമതിക്കു വന്‍ തിരിച്ചടിയാകും. യുഎസലേക്ക് നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പാതിയില്‍ കൂടുതലിനും പുതിയ നികുതി തലവേദനയാകുമെന്നാണു വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന ഒറ്റക്കാരണത്താലണ് ട്രംപ് പുതിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്ക ചില്ലറയല്ല. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി. പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നിലവില്‍ യുഎസിന്റെ തീരുവ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരയായി മാറുക ഇന്ത്യയും ബ്രസീലുമാണ്. ഏറ്റവും കൂടുതല്‍…
Read More » -
എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്‍പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ…
Read More » -
മിത്രം ശത്രുവായോ? മോദി ചൈനയ്ക്ക്, ഡോവല്‍ റഷ്യക്ക്; ട്രംപിന്റെ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; ഈ മാസം വിദേശകാര്യമന്ത്രിയും റഷ്യയിലേക്ക്; ഊര്‍ജ, പ്രതിരോധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും
ന്യൂഡല്‍ഹി: യു.എസിന്റെ തീരുവ ഭീഷണിക്കിടെ ചൈന റഷ്യ സഹകരണത്തിന് ഇന്ത്യ. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബെയ്ജിംഗിലേക്ക് പോകും. യു.എസിന്റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. റഷ്യയുമായുള്ള എണ്ണ ഇടപാടില്‍, യുഎസ് ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴാണ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്. ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം. 2019 ന് ശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഈ മാസം 31 സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഗല്‍വന്‍ സംഘര്‍ഷത്തിനുശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷീ ചിന്‍ പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍…
Read More »