Crime

  • പെണ്‍കുട്ടികളുടെ പേടിസ്വപ്നം; ലൈംഗിക പീഡനവും മോര്‍ഫിംഗും; ‘മാംഗോ മിശ്ര’ എന്ന കാമ്പസിലെ ക്രൂരന്‍; കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പിതാവ് പൂജാരി; മകന്‍ കൊടും ക്രിമിനല്‍

    കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അങ്ങയറ്റം മൃഗീയമായ രീതിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് അതിജീവിത പൊലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യക്തം. കുട്ടിയെ ഏഴുമണിക്കൂറോളം ഗാര്‍ഡ് റൂമില്‍ പൂട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്. ഇപ്പോഴിതാ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ പേടിസ്വപ്നമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ‘മാംഗോ മിശ്ര’ എന്ന പേരില്‍ അറിയപ്പെട്ട മനോജിത്തിന്റെ മുന്നില്‍പ്പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ക്ലാസുകള്‍ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയില്‍ പഠനം നിര്‍ത്തുകയും ചെയ്തു. കോളജില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം കരാര്‍ ജീവനക്കാരനായി തിരിച്ചെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മനോജിത്തിനെ വിദ്യാര്‍ത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. ‘കാമ്പസില്‍ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാള്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുകയും അവ മോര്‍ഫ് ചെയ്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പോകാന്‍ പോലും ഭയന്നിരുന്നു.’ കോളേജിലെ ഒരു വിദ്യാര്‍ഥിനി പറഞ്ഞു. ‘മനോജിത്ത് ഉപദ്രവിക്കാത്ത ഒരു പെണ്‍കുട്ടിയും കോളേജില്‍ ഉണ്ടെന്ന്…

    Read More »
  • മലയാളിയായ യുവസന്യാസി റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍; അപായപ്പെടുത്താന്‍ ശ്രമമെന്ന് മുന്‍പേ പറഞ്ഞു?

    തൃശൂര്‍: നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന യുവ സന്യാസി ബ്രഹ്‌മാനന്ദ ഗിരിയെ (ശ്രിബിന്‍-38) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ്. സഹോദരി: ശ്രീജി. 6 വര്‍ഷം മുന്‍പാണ് ശ്രിബിന്‍ സന്യാസ ജീവിതം നയിക്കാന്‍ നേപ്പാളിലേക്ക് പോയത്. തെലങ്കാന പൊലീസാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്. സംസ്‌കാരം നടത്തി. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സ്വാമി ബ്രഹ്‌മാനന്ദഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ കഴിഞ്ഞ വ്യാഴാഴ്ച ഫോണ്‍ വിളിച്ച് അറിയിച്ചതായി പറയുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇക്കാരമാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു നിവേദനം നല്‍കി.  

    Read More »
  • 26 കാരൻ പീഡിപ്പിച്ചതു നവജാത ശിശുക്കൾ മുതൽ അഞ്ചുവയസുവരെയുള്ള കുട്ടികളെ, അറസ്റ്റിലായ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരന് എച്ച്ഐവി, ലൈംഗിക രോഗങ്ങളുണ്ടോയെന്നറിയാൻ 1200 കുട്ടികൾക്ക് ടെസ്റ്റ്

    മെൽബൺ: നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ ശിശു സംരക്ഷണ കേന്ദ്രം ജീവനക്കാരൻ അറസ്റ്റിലായതിന് പിന്നാലെ 1200 കുഞ്ഞുങ്ങൾക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ 26കാരനായ ജോഷ്വാ ബ്രൗൺ മെയ് മാസത്തിലാണ് ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങൾക്ക് പിടിയിലായത്. ഇയാൾ അഞ്ച് മാസം മുതൽ 5 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെൽബണിലെ പശ്ചിമ മേഖലകളിലെ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു പീഡനം നടന്നത്. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടുക, 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്താൻ ശ്രമിക്കുക, ലൈംഗിക പീഡനം, കൃത്യവിലോപം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോഷ്വാ ബ്രൗൺ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ജോലി ചെയ്തിരുന്ന 20ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന…

    Read More »
  • ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: നടി മീനു മുനീര്‍ അറസ്റ്റില്‍

    കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് ഇന്നലെ മിനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തില്‍ വിട്ടതും. മിനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. മലയാള സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രമുഖരായ ഒട്ടേറെപേര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. നടനും എംഎല്‍എയുമായ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവര്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മിനു മുനീര്‍ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേനോന്‍ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മുനു മുനീര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. ഈ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബാലചന്ദ്ര മേനോന്‍ സമീപിച്ചപ്പോള്‍ ആണുങ്ങള്‍ക്കും അന്തസുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ആവശ്യം അംഗീകരിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും…

    Read More »
  • ബോസുമായി ബന്ധം? യുവതിയെ കൊന്ന് കമ്പളിയില്‍ പൊതിഞ്ഞ് രണ്ടു രാത്രി കൂടെക്കിടന്നു യുവാവ്; കൊന്നത് ലിവ്-ഇന്‍ പങ്കാളിയെ

    സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു സച്ചിന്‍ രാജ്പുതും റിതിക സെന്നും. സച്ചിന് ജോലിയില്ലാത്തത് ഇരുവര്‍ക്കുമിടെയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയിലാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന സംശയം കൂടി സച്ചിനുണ്ടാവുന്നത്. ജൂണ്‍ 27ന് ഇരുവര്‍ക്കുമിടെയില്‍ തര്‍ക്കം ഉടലെടുക്കുകയും പിന്നാലെ സച്ചിന്‍ റിതികയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിനു ശേഷം റിതികയുടെ മൃതദേഹം കമ്പിളിഷീറ്റില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി ഇയാള്‍ രണ്ടു രാത്രി കൂടെക്കിടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പേടിയും ആശങ്കയും കൂടി ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച്ച സുഹൃത്തിനെ വിളിച്ചു കുറ്റസമ്മതം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും സച്ചിന്‍ ആവര്‍ത്തിച്ചു പറഞ്ഞതോടെ സുഹൃത്ത് പൊലീസിനെ…

    Read More »
  • ഓടിച്ച് നോക്കാന്‍ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി

    കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്‍ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ് കുമാറിന്. ബൈക്ക് വാങ്ങാനെത്തിയ ആള്‍ക്ക് വാഹനത്തിന്റെ കണ്ടീഷന്‍ അറിയാന്‍ വേണ്ടി താക്കോല്‍ കൊടുത്തതോടെയാണ് ട്വിസ്റ്റ്. വിരുതന്‍ കിട്ടിയ അവസരം മുതലെടുത്ത് ബൈക്ക് ഓടിച്ച് പോയി. രണ്ട് ദിവസം കഴിഞ്ഞ് കുറുപ്പംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി…

    Read More »
  • ഒരു അടവ് മുടങ്ങിയപ്പോഴേക്കും ഭീഷണി; ആലപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

    ആലപ്പുഴ: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജീവനക്കാര്‍ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ശശി ഒന്നേകാല്‍ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതില്‍ അസ്വസ്ഥനായ ശശി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • ട്രെയിനില്‍ മൊബൈല്‍ മോഷ്ടിച്ചതിന് പിടിയില്‍; കോട്ടയം ജില്ലാ ജയിലില്‍നിന്നു പ്രതി കടന്നുകളഞ്ഞു

    കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലില്‍ നിന്നും പ്രതി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുന്‍പാണ് ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അമിനുല്‍ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലില്‍ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പ്രതിയെ പിടികൂടാന്‍ ജില്ലയിലുടനീളം വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.  

    Read More »
  • വേട്ടയ്ക്കുപോയ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍; ബന്ധു പിടിയില്‍, മലയണ്ണാനെ പിടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് മൊഴി

    ചെന്നൈ: കോയമ്പത്തൂര്‍ പില്ലൂര്‍ഡാമിനുസമീപം ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്കുപോയ ആദിവാസി യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അത്തിക്കടവ് സൊരണ്ടി കോളനിയിലെ ആര്‍. സഞ്ജിത്താണ് (23) മരിച്ചത്. സംഭവത്തില്‍ ബന്ധു കെ. പ്രവീണ്‍ (മുരുകേശന്‍-37) അറസ്റ്റിലായി. സഞ്ജിത്ത് ബന്ധുക്കളായ പ്രവീണ്‍, പാപ്പയ്യന്‍ എന്നിവര്‍ക്കൊപ്പം നാടന്‍തോക്കുമായി പില്ലൂര്‍ ഡാമിനുസമീപത്തെ കാട്ടില്‍ വേട്ടയാടാന്‍ പോയതാണെന്ന് പറയുന്നു. പിറ്റേദിവസം രാവിലെ പ്രവീണ്‍ വീട്ടുകാരെ വിളിച്ച് സഞ്ജിത്തിന് വെടിയേറ്റെന്ന് അറിയിച്ചു. വീട്ടുകാര്‍ കാട്ടിലെത്തി നോക്കിയപ്പോള്‍ ഭവാനിപ്പുഴയ്ക്കുസമീപം സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് പ്രവീണും പാപ്പയ്യനുമില്ലായിരുന്നു. ശരീരത്തില്‍ നിരവധി സ്ഥലത്ത് വെടിയേറ്റ പാടുകളുണ്ടായിരുന്നു. ബന്ധുക്കള്‍ മൃതദേഹം വീട്ടിലെത്തിക്കുകയും പില്ലൂര്‍ ഡാം പോലീസില്‍ അറിയിക്കുകയുംചെയ്തു. സഞ്ജിത്തിന്റെ ശരീരത്തില്‍ അഞ്ചിടത്ത് വെടിയേറ്റതായി പോലീസ് പറഞ്ഞു. തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പില്ലൂര്‍ ഡാം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രവീണിനെ അറസ്റ്റുചെയ്തു. കാട്ടില്‍വെച്ച് മലയണ്ണാനെ പിടികൂടിയശേഷം താന്‍ വീട്ടിലേക്ക് പോയെന്നും പിന്നീട് സഞ്ജിത്തും പാപ്പയ്യനും വേട്ട തുടര്‍ന്നതായും പ്രവീണ്‍ പോലീസിന് മൊഴിനല്‍കി.…

    Read More »
  • മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളി വിദ്യാര്‍ഥിനി വീട്ടില്‍ ജീവനൊടുക്കി; നാട്ടുകാരെത്തിയത് നിലവിളി ശബ്ദം കേട്ട്

    തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമയാ (20) ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നരുവാമൂട് പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. മാളവിക സഹോദരിയാണ്.            

    Read More »
Back to top button
error: