Crime
-
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി; ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്! പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ; ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ വ്യാജ വെളിപ്പെടുത്തല്‍ നടത്തിയത് പബ്ലിസിറ്റി ആഗ്രഹിച്ചാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും ഭാര്യയുടെ മൊഴി. ധര്‍മസ്ഥലയില്‍ അന്വേഷണത്തില്‍ ചിന്നയ്യയ്ക്ക് തിരിച്ചടിയായത് മൊഴിയിലെ വൈരുദ്ധ്യമാണ്. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലാണ് കുരുക്കായത്. ഈ തലയോട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി. വന്‍ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാള്‍ക്ക് കുരുക്കായത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ തലയോട്ടി താന്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിപ്പിച്ചു. ഇതിന് പിന്നാലെ ചിന്നയ്യക്കെതിരെ ഭാര്യയും രംഗത്ത് വന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ചിന്നയ്യക്കെതിരെ നടത്താനുള്ള തീരുമാനത്തിലാണ് എസ്ഐടി. ചിന്നയ്ക്ക് തലയോട്ടി ആരെങ്കിലും കൈമാറിയതാണോയെന്ന് അന്വേഷിക്കും. ചൂണ്ടികാണിച്ച രണ്ടു പോയിന്റുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എങ്ങനെ എത്തിയെന്നതും അന്വേഷിക്കും. വ്യാജ വെളിപ്പെടുത്തലെന്ന് വ്യക്തമായെന്ന് പറഞ്ഞാണ് ചിന്നയ്യയുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ…
Read More » -
വീണ്ടും തട്ടിപ്പുമായി ശബരിനാഥ്; അഭിഭാഷകരില്‍നിന്ന് 34 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് ശബരിനാഥിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് വര്‍മയാണ് പരാതി നല്‍കിയിരിക്കുന്നത്.2024 ജനുവരി മുതലാണ് വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. കമ്പനി തുടങ്ങിയത് മുതല്‍ ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ ഇതുവരെയും ലാഭം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശബരിനാഥ് വീണ്ടും തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
Read More » -
ഭക്ഷണം കഴിക്കാന്‍ പോയി തിരിച്ചെത്തിയില്ല, മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം തുടങ്ങി. ജോലിക്കിടെ ഭക്ഷണം പാകം ചെയ്യാന്‍ രാത്രി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടി ഏറെ സമയം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ ആയിരുന്നു മൃതദേഹം. തലയില്‍ ആഴത്തില്‍ മുറിവിന് പുറമെ ഭിത്തിയിലും ചോരക്കറയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Read More » -
സഹപ്രവര്‍ത്തകരുമായി തര്‍ക്കം, സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി; 11 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തിയതായി പരാതി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ് സംഭവം. കുട്ടികളുടെ നില ഗുരുതരമല്ല, ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സയന്‍സ് അധ്യാപകന്‍ രാജേന്ദര്‍ ആണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്. കീടനാശിനിയുടെ കുപ്പി ഇയാള്‍ പിന്നീട് വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കീടനാശിനി കണ്ടെത്തിയ സംഭവം വിദ്യാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയിക്കരുത് എന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന സംശയം ദൂരീകരിക്കാന്‍ രാജേന്ദര്‍ വെള്ളം കുടിച്ച് കാണിച്ച് കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂപല്‍പ്പള്ളി എംഎല്‍എ ഗന്ദ്ര സത്യനാരായണ റാവു, ജില്ലാ കളക്ടര്‍ രാഹുല്‍ ശര്‍മ്മ, എസ്പി…
Read More » -
വളര്‍ത്തു പൂച്ചയ്ക്ക് നേരെ അയല്‍വാസിയുടെ നായ കുരച്ചു ചാടി; തര്‍ക്കം, കത്തിക്കുത്ത്, ഒരാള്‍ അറസ്റ്റില്‍
തൃശൂര്‍: വളര്‍ത്തു പൂച്ചയ്ക്ക് നേരെ അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചു ചാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര സ്വദേശി നീലം കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ (സെബാന്‍ 41) ആണ് പിടിയിലായത്. സെബാസ്റ്റ്യന്റെ ആക്രമണത്തില്‍ കാര സ്വദേശി തൊടാത്ര വീട്ടില്‍ ജിബിനാണ് പരിക്കേറ്റത്. ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു സംഭവം. ജിബിന്റെ വീട്ടില്‍ വളര്‍ത്തു നായ പ്രതി സെബാസ്റ്റ്യന്‍ പൂച്ചയെ കണ്ട് കുരച്ചു ചാടിയതാണ് തര്‍ക്കങ്ങളുടെ തുടക്കം. നായക്ക് മുന്നിലേക്ക് പൂച്ചയെ കൊണ്ടു വരല്ലേ എന്നു സെബാസ്റ്റ്യനോട് ജിബിന്‍ പറയുകയായിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിബിന്റെ തലയില്‍ ഉള്‍പ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Read More » -
17കാരിയുമായി 50-കാരന് സൗഹൃദം, ചാറ്റ് ബന്ധു കണ്ടു; മെസേജയച്ച് വിളിച്ചുവരുത്തി കാല് തല്ലിയൊടിച്ചു
തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചവശനാക്കി. തുടര്‍ന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളില്‍ ഇടിച്ചും പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) ആണ് പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ഇയാളുടെ വലതുകൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചത്. സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി റഹീമിന് പരിചയമുണ്ടായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ ബന്ധു കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തു. ഇതിനുശേഷം പെണ്‍കുട്ടിയുമായി സൗഹൃദത്തിലുള്ള റഹീമിന്റെ ഫോണില്‍ സന്ദേശമയച്ച് ജഡ്ജിക്കുന്നില്‍ വരാനായി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നു സുഹൃത്തുക്കളുമെത്തി റഹീമുമായി സംസാരിച്ച് പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍നിന്നു പിന്‍മാറാന്‍ നിര്‍ബന്ധിച്ചു. മറുപടിയില്ലാത്തതിനെ തുടര്‍ന്ന് യുവാക്കള്‍…
Read More » -
ലീവെടുത്തു, മുറിക്കുള്ളില്‍നിന്നു പുറത്തിറങ്ങിയില്ല; സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് മരിച്ച നിലയില്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും അഞ്ജലിയോടൊപ്പം താമസിച്ചിരുന്നു. ശനിയാഴ്ച അഞ്ജലി അവധിയെടുക്കുകയും മറ്റുള്ളവര്‍ ജോലിക്കു പോകുകയും ചെയ്തിരുന്നു. ഏറെ സമയമായിട്ടും അഞ്ജലിയെ പുറത്തു കാണാത്തതോടെ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
Read More » -
കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; മാന്‍ഹോള്‍ വഴി തിരുകിക്കയറ്റി? വേങ്ങൂര്‍ സ്വദേശിനിയെ കാണാതായതായി പരാതി
എറണാകുളം: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ദേശീയപാതയുടെ അരികില്‍ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്ന കാര്യം അദ്ദേഹം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈദികന്‍ എത്തിയപ്പോള്‍ വര്‍ക്ക് ഏരിയയുടെ ഗ്രില്ല് തകര്‍ന്നതും തറയില്‍ രക്തക്കറയും കണ്ടു. മോഷണശ്രമമെന്നു കരുതി പൊലീസില്‍ അറിയിച്ചിരുന്നു. അന്നു പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയതാണ്. ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം നടപടികള്‍ക്കു ശേഷം വൈകിട്ട് ആറോടെയാണ് ഓടയുടെ സ്ലാബ് നീക്കി പുറത്തെടുത്തത്. 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാത്രി…
Read More » -
പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടി പ്രതി; ഫയര്‍ ഫോഴ്സിനെ എത്തിച്ച് ‘പൊക്കി’ പോലീസ്
കൊല്ലം: പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്സ് എത്തി രക്ഷിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-നാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റില്‍ ചാടിയത്. ശ്രീകുമാറിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കൂട്ടുപ്രതി എഴുകോണ്‍ ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താന്‍ ഇരുമ്പനങ്ങാട്ട് എത്തിയത്. രാത്രി ഊടുവഴികളിലൂടെ പോലീസിനെ കൊണ്ടുപോയ ഇയാള്‍ പോലീസിനെ വെട്ടിച്ച് ഓടി. തുടര്‍ന്ന് രക്ഷപ്പെടാന്‍വേണ്ടി ചരുവിള പുത്തന്‍വീട്ടില്‍ സജീവിന്റെ കിണറ്റില്‍ ചാടി. ശബ്ദംകേട്ട് സജീവിന്റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റില്‍ ആളിനെ കണ്ടത്. വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് കുണ്ടറയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി പ്രതിയെ കരയ്ക്കെത്തിച്ചു. സാരമായി പരിക്കേറ്റ പ്രതിയെ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
തോട്ടപ്പള്ളിയിലെ 62കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; 68കാരനായ പ്രതി പിടിയില്‍, തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരന്‍
ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ ഗുരുതരപരിക്കുകളില്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. എങ്കിലും കേസന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി. സംശയം തോന്നിയ അറുപതുപേരെ പലവട്ടം ചോദ്യംചെയ്തു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണസംഘമെത്തി ചിലരെ ചോദ്യംചെയ്തു. തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരനായ പ്രതി സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുതല്‍ അവിടെയുണ്ടായിരുന്നു. പള്ളിയോടുചേര്‍ന്നുതന്നെയാണ് ഏഴുകൊല്ലമായി ഇയാള്‍ താമസം. സംഭവത്തിനുശേഷം ഒരുദിവസംമാത്രമാണ് ഇയാള്‍ വീട്ടില്‍ പോയത്. പ്രധാന സാക്ഷിയാക്കാമെന്നു കരുതിയാണ് ആദ്യം…
Read More »