Crime

  • കാമുകനായ അമ്മാവനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു; മറ്റൊരു യുവാവുമായി വിവാഹം; 45 ാം ദിനത്തില്‍ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; വാടക കൊലയാളികളെ പിടികൂടിയതോടെ 25 കാരി കുടുങ്ങി

    പട്ന: രാജ്യത്തെ നടുക്കിയ മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിന് സമാനമായ കൊലപാതകള്‍ തുടര്‍ക്കഥയാകുന്നു. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ കാമുകനായ അമ്മാവനെ വിവാഹം കഴിക്കാനായി ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് 45 ാം നാള്‍ വാടക കൊലയാളികളെ ഉപയോഗിച്ചാണ് നവവധു കൊലപ്പെടുത്തിയത്. 25 കാരിയായ ഗുഞ്ച ദേവിയെന്ന യുവതിയാണ് അമ്മാവനെ വിവാഹം ചെയ്യാനായി ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത്. ഗുഞ്ച ദേവി, സ്വന്തം അമ്മാവനായ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു. ഇയാളുമായി ഗൂഡാലോചന നടത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. രണ്ട് വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവെച്ചാണ് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത്. ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാടക കൊലയാളികളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേവിയും സിംഗും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുടെ കുടുംബങ്ങള്‍ ബന്ധത്തിനെതാരിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ ബന്ധം നിലനില്‍ക്കയാണ് രണ്ട് മാസം മുമ്പ് ദേവിയുടെ വീട്ടുകാര്‍ അവളെ ബര്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ പ്രിയാന്‍ഷുവിന്…

    Read More »
  • മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം സാധാരണം! പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിവസ്ത്രനാക്കി ഉപദ്രവിച്ചു; അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്‍

    മുംബൈ: നഗരത്തിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് പരാതി. ഒരു വര്‍ഷത്തോളമാണ് 17 കാരനായ വിദ്യാര്‍ത്ഥി പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. 38 വയസ്സുകാരിയായ അധ്യാപിക, വിവാഹിതയും കുട്ടികളുടെ അമ്മയുമാണ്. അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികയുടെ അതിക്രമം വിദ്യാര്‍ഥി എതിര്‍ത്തെങ്കിലും മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് പ്രതി വിദ്യാര്‍ഥിയെ അനുനയിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ അനുനയിപ്പിക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന്…

    Read More »
  • അമ്മ കൈകള്‍ പിടിച്ചുവച്ചു; അച്ഛന്‍ കഴുത്തു മുറുക്കി; സഹായിച്ച് അമ്മാവന്‍; കൊലയ്ക്കുശേഷം കിടന്നുറങ്ങി; ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ‘കരച്ചില്‍’ നാടകം; എയ്ഞ്ചല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    ആലപ്പുഴ: എയ്ഞ്ചല്‍  കൊലപാതത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയാണ് എയ്ഞ്ചലിനെ അച്ഛന്‍ ഫ്രാൻസിസ് എന്ന ജോസ്മോന്‍ കൊലപ്പെടുത്തിയത്. ഏയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്താന്‍ അച്ഛന്‍ ജോസ്മോന്‍ തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മറച്ചുവച്ചുവെന്നാണ് കുറ്റത്തിനാണ് അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്‍റെ  നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പൊലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍…

    Read More »
  • എറണാകുളത്തുനിന്നു മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കാണാനെത്തി; മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പിടിയിലായി

    മലപ്പുറം: മോഷ്ടിച്ച ബൈക്കില്‍ സുഹൃത്തുമൊത്ത് കാമുകിയെക്കാണാന്‍ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പില്‍ അജ്മല്‍ ഷാജഹാന്‍ (25), സുഹൃത്ത് പാറക്കല്‍ മുക്കാലി ശ്രീജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ലാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്മലിന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാന്‍ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നില്‍പ്പെട്ടത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പന്‍, സിപിഒ രഘു എന്നിവര്‍ക്ക് സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ പ്രതികള്‍ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാല്‍, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. എന്‍ജിന്‍ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ബൈക്കിന്റെ ഉടമയെ കണ്ടെത്തി പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്. ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം…

    Read More »
  • കൊച്ചിയില്‍ മാത്രം 50 ലധികം കേസുകള്‍! മൊബൈല്‍ ഫോണ്‍ വഴി പുതിയ തട്ടിപ്പ്; ഒറ്റക്ലിക്കില്‍ നഷട്‌പ്പെടുന്നത് ലക്ഷങ്ങള്‍

    കൊച്ചി: വാട്സാപ് ഹാക്കിംഗിന് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൊച്ചിയില്‍ വര്‍ദ്ധിച്ചു വരുന്നു. കൊച്ചി സിറ്റിയില്‍ മാത്രം 50 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റൂറല്‍ മേഖല കൂടി ഉള്‍പ്പെടുത്തിയാല്‍ എണ്ണം ഇരട്ടിയാകും. ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടപ്പെട്ട സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ (എം.വി.ഡി.) പേരിലെത്തുന്ന സന്ദേശങ്ങളുടെ മറവിലാണ് കൂടുതലും ഹാക്കിംഗുകള്‍ നടക്കുന്നത്. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ശേഷം പണം കൈക്കലാക്കുന്നതിനു പുറമെ, അക്കൗണ്ട് ഉടമയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നുണ്ട്. വാട്സാപ് അക്കൗണ്ടിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തട്ടിയെടുത്ത് ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായേക്കാമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് തിരികെ ലഭിക്കാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊച്ചിയില്‍, ഈ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ പൊലീസ് സജ്ജമാണ്. തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.…

    Read More »
  • ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തി; അച്ഛനുമായി വഴക്ക്; മകളെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തി; ആലപ്പുഴയെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലില്‍

    ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

    Read More »
  • കട്ടപ്പനയിലെ ലോട്ടറി ഏജന്‍സിയില്‍ മോഷണം; ഒരുലക്ഷവും മൂന്നര ലക്ഷത്തിന്റെ ലോട്ടറിയും കവര്‍ന്ന പ്രതി പിടിയില്‍

    ഇടുക്കി: കട്ടപ്പനപുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ അശോക ലോട്ടറി ഏജന്‍സിയില്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കരുണാപുരം കട്ടേക്കാനം ഷാജി രഘു (50) ആണ് അറസ്റ്റിലായത്. പണവും ലോട്ടറിയും മോഷണം നടത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രി 12-ന് താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. തുടര്‍ന്ന് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷ്ടിച്ചു. മുഖം മറച്ചും കൈയ്യുറ ധരിച്ചുമാണ് മോഷണം നടത്തിയത്. എന്നാല്‍, പുറത്തിറങ്ങിയ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി യില്‍ പതിയുകയായിരുന്നു. പ്രതിയെ ലോട്ടറി ഏജന്‍സിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

    Read More »
  • വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

    ന്യൂഡല്‍ഹി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരണ്‍ കുമാറിന്റെ ശിക്ഷാവിധി മരവിപ്പച്ചു. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോള്‍ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നു കാട്ടി…

    Read More »
  • ജയില്‍ വാസത്തിനിടെ ‘ചങ്ക്’സായി, പിന്നീട് ഒന്നിച്ച് ചന്ദനം കടത്ത്; ‘അമ്മയ്ക്ക് ഒരു മകനും’ കൂട്ടാളിയും പിടിയില്‍

    ഇടുക്കി: ആശുപത്രി പരിസരത്ത് നിന്നു ചന്ദന മരം കടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ‘അമ്മയ്ക്ക് ഒരു മകന്‍ സോജു’ എന്ന് അറിയപ്പെടുന്ന അജിത്തിനെയും മറയൂര്‍ സ്വദേശി മഹേഷിനേയും ആണ് മറയൂര്‍ പൊലീസ് പിടികൂടിയത്. കൊലകേസുകളില്‍ അടക്കം പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഒളിവില്‍ പോയതാണ് സൂചന. മറയൂര്‍ ആശുപത്രി പരിസരത്ത് നിന്നും ചന്ദനം മോഷണം പോയതായി ചൂണ്ടികാട്ടി ആശുപത്രി അധികൃതര്‍ ജൂണ്‍ 29 ന് മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രദേശവാസിയും സ്ഥിരം കുറ്റവാളിയും ആയ മഹേഷ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസിലാക്കുകയും ഇയാളുടെ വീട്ടില്‍ നിന്ന് അമ്മയ്ക്ക് ഒരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്തിനെയും മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവില്‍ പോയതായാണ് സൂചന. തിരുവനന്തപുരം സ്വദേശിയായ അജിത് കുമാര്‍ മൂന്ന് കൊലപാതക കേസുകളില്‍ ഉള്‍പ്പടെ 26 കേസുകളില്‍ പ്രതിയാണ്. മഹേഷും കൊലപാതക കേസ് ഉള്‍പ്പടെ മൂന്ന്…

    Read More »
  • ഹേമചന്ദ്രൻ ആത്മഹത്യ ചെയ്താണ്, പിന്നീട് കൂട്ടുകാരുമായി ചേർന്ന് കുഴിച്ചിട്ടു: സൗദിയിൽ നിന്ന് പ്രതി നൗഷാദ്

    കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് മായനാട് നിന്നും കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ല എന്ന അവകാശവാദവുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ വെളിപ്പെടുത്തൽ.വയനാട് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കാണാതായത് 2024 മാർച്ച് 20 നാണ്. “എനിക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിൽനിന്നു പണം ശേഖരിക്കാൻ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെൻറ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ പിന്നീട് ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രൻ കരുതിക്കൂട്ടി ആത്മഹത്യ ചെയ്യാൻ തന്നെ…

    Read More »
Back to top button
error: